Get Updates
Get notified of breaking news, exclusive insights, and must-see stories!

അർധരാത്രി സ്കൂട്ടറിലെത്തി വീട് കുത്തിത്തുറക്കാൻ യുവതിയുടെ ശ്രമം; അറസ്റ്റിലായത് സ്ഥിരം മോഷ്ടാവ്

ഹരിപ്പാട്: അർധരാത്രി സ്കൂട്ടറിൽ കമ്പിപ്പാരയുമായി എത്തി വീട് കുത്തുത്തുറക്കാൻ ശ്രമിക്കുന്നതിനിടെ പിടിയിലായ യുവതി സമാനമായ ഒട്ടനവധി മോഷണക്കേസുകളിൽ പ്രതി. വീയപുരം വെള്ളംകുളങ്ങര പുത്തൻപുരയിൽ മായാകുമാരിയെ ( 36 ) കഴിഞ്ഞ ദിവസമാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ബുധനൂർ എണ്ണയക്കാടുള്ള വീട്ടിൽ ആളില്ലെന്ന് മനസ്സിലാക്കിയതിന് പിന്നാലെ തിങ്കളാഴ്ച രാത്രിയാണ് മായാകുമാരി എത്തിയത്. ആ വഴി ആൾക്കാർ വന്നപ്പോൾ യുവതി വാഹനം ഉപേക്ഷിച്ച് ഓടുകയായിരുന്നു. എന്നാൽ ഇവർ ഓടിപ്പോകുന്നത് കണ്ട ആളുകള്‍ പോലീസിൽ അറിയിച്ചു..

arrest police n3

ഇതിന് പിന്നാലെ നടത്തിയ തിരച്ചിലിൽ ബസിൽ കടന്നു കളയാൻ ശ്രമിക്കുന്നതിന് ഇടയിലാണ് ഹാരിപ്പാട് നിന്ന് മണിക്കൂറുകൾക്കകം ഇവരെ പിടികൂടുന്നത്‌. വീട് കുത്തിത്തുറക്കാനുള്ള സാധനങ്ങൾ സ്ത്രീയുടെ കയ്യിലുണ്ടായിരുന്നു. തനിച്ച് താമ
സിച്ചിരുന്നു പള്ളിപ്പാട് നടുവട്ടം കൊരണ്ടിപ്പള്ളിയിൽ ലക്ഷ്മിക്കുട്ടിയുടെ ( 73) വീട്ടിൽ കയറി കട്ടിലിനടിയിൽ ഒളിച്ചിരുന്ന് രാത്രി ഒരു ലക്ഷം രൂപയും സ്വർണവും കവർന്ന കേസിലെ പ്രതിയാണ് മായാകുമാരി എന്ന് അന്വേഷണത്തിൽ മനസ്സിലായി.

വീയപുരം വെള്ളംകുളങ്ങര ചക്കാലയിൽ ജെയ്‌സൺ കോട്ടേജിൽ നിന്ന് 23ഗ്രാം സ്വർണാഭരണവും പണവും കവർന്ന കേസിലും വെള്ളംകുളങ്ങര ചിറയിൽ ഗിരിജയുടെ വീട്ടിൽ നിന്ന് 3 പവൻ മോഷ്ടിച്ച കേസിലും ഇവർ അറസ്റ്റിലായിട്ടുണ്ട്.

പള്ളിപ്പാട് നടുവട്ടം കൊരണ്ടിപ്പള്ളിയിൽ ലക്ഷ്മിക്കുട്ടിയുടെ 50000 രൂപയും ഈ സ്ത്രീയുടെ മകൻ വീടിനു പെയിന്റടിക്കാൻ നൽകിയ പണവുമാണ് മായകുമാരി മോഷ്ടിച്ചത്. വീടിനു മുന്നിലിരുന്നു ക്ഷേത്രത്തിലേക്ക് മാല കെട്ടിക്കൊണ്ടിരുന്ന ലക്ഷ്മിക്കുട്ടിയുടെ അടുത്ത് വന്ന് വീട്ടിലെ കാര്യങ്ങൾ അറിഞ്ഞ ശേഷമാണ് മായാ കുമാരി മോഷണം നടത്തിയത്.

വെള്ളംകുളങ്ങരയിൽ മായാകുമാരിയുടെ വീടിന് സമീപം താമസിക്കുന്ന ചിറയിൽ ഗിരിജയുടെ വീട്ടിൽ നിന്ന് 3 പവൻ സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ മായാകുമാരിയെ വീയപുരംപൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വെള്ളംകുളങ്ങര ചക്കാലയിൽ ജെയ്സൺ കോട്ടേജിൽ ​ഗീവർ​ഗീസിന്റെ വീടിന്റെ തുറന്നുകിടന്ന വീടിന്റെ മുൻവാതിൽ വഴി അകത്ത് കയറി 1000 രൂപയും സ്വർണാഭരണങ്ങളും 3 ​ഗ്രാമിന്റെ സ്വർണക്കുരിശും മോഷ്ടിച്ച കേസിലും പോലീസ് മായാകുമാരിയെ അറസ്റ്റ് ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+