പോലീസ് സ്‌റ്റേഷനില്‍ യുവതിയുടെ ആത്മഹത്യ: ദുരൂഹത
എടപ്പാള്‍: പോലീസ് കസ്റ്റഡിയിലെടുത്ത യുവതി സ്റ്റേഷനില്‍ വച്ച് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദുരൂഹത നീങ്ങുന്നില്ല. ഒരു പോലീസ് കേസിന്റെ പേരില്‍ അനീഷ ആത്മഹത്യക്ക് മുതിരില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
സംഭവത്തില്‍ മൂന്ന് പോലീസുകാരെ അടിയന്തരമായി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ഒരു എഎസ്‌ഐ, സീനിയര്‍ സിപിഒ, വനിത സിപിഒ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.

മുമ്പ് പലതവണ കേസില്‍ കുടുങ്ങുകയും അറസ്റ്റിലാവുകയും ചെയ്തിട്ടുണ്ട് അനീഷ. അഞ്ച് വര്‍ഷത്തോളമായി അനീഷ മോഷണവും തട്ടിപ്പും തുടങ്ങിയിട്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. അതുകൊണ്ട് തന്നെ ബന്ധുക്കളോടും കുടംബാംഗങ്ങളോടും അത്ര അടുപ്പത്ത്‌ലായിരുന്നില്ല.
ഏപ്രില്‍ 23 ന് പോലീസ് ക്‌സ്റ്റഡിയിലെടുത്ത അനീഷ ഏപ്രില്‍ 24 ന് പുലര്‍ച്ചെയാണ് തൂങ്ങിമരിച്ചത്. രാവിലെ ആറ് മണിയോടെ മൂത്രപ്പുരയില്‍ പോയി തിരിച്ചെത്തിയതായിരുന്നു അനീഷ. ഈ സമയം വനിത പോലീസുകാരി രേണുക മൂത്രപ്പുരയിലായിരുന്നു. ഈ സമയം കൊണ്ടാണ് അനീഷ ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് ഭാഷ്യം.
ശബ്ദം കേട്ട് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസുകാര്‍ ഓടിയെത്തിയെന്നും അനീഷയെ എടപ്പാളിലുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെന്നും ആണ് വാര്‍ത്ത. എന്നാല്‍ ഇതിനകം തന്നെ അനീക മരിച്ചിരുന്നു.
23 വയസ്സ് മാത്രമാണ് അനീഷയുടെ പ്രായം. ഇതിനകം തന്നെ നിരവധി കേസുകളില്‍ ഇവര്‍ പെട്ടിട്ടുണ്ട്. ഏപ്രില്‍ 19 ന് പാലക്കാട് ജില്ലയിലെ പടിഞ്ഞാറങ്ങാടിയില്‍ വച്ച് ബസ് യാത്രക്കാരിയുടെ 10 പവനും എടിഎം കാര്‍ഡും മോഷ്ടിച്ചു എന്നാണ് അനീഷക്കെതിരെയുള്ള കേസ്. മോഷ്ടിച്ച ആഭരണങ്ങള്‍ എടപ്പാളിലെ ചില സ്വര്‍ണക്കടകളില്‍ നിന്ന് പോലീസ് കണ്ടെടുക്കുകയും ചെയ്തിരുന്നു. ഏപ്രില്‍ 23 നാണ് പോലീസ് അനീഷയെ കസ്റ്റഡിയില്‍ എടുത്തതെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നില്ല.












Click it and Unblock the Notifications