Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിനോയിയുമായുള്ള ബന്ധത്തിന് തെളിവുണ്ട്, ഏത് പരിശോധനക്കും തയ്യാര്‍: പരാതിയില്‍ ഉറച്ചു നില്‍ക്കും

Recommended Video

cmsvideo
    ബിനോയിയുമായുള്ള ബന്ധത്തിന് തെളിവുണ്ട്

    മുംബൈ: ബിനോയ് കോടിയേരിക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ ഉറച്ചുനില്‍ക്കുമെന്ന് പരാതിക്കാരിയായ യുവതി. ബിനോയിയുമായുള്ള ബന്ധത്തിന് തെളിവുകളുണ്ട്. ഏത് പരിശോധനയ്ക്കും തയ്യാറാണ്. ബിനോയ് തനിക്കെതിരെ നല്‍കിയ കേസിനെ നേരിടുമെന്നും പരാതിക്കാരി പറഞ്ഞതായി ഒരു മലയാളം ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

    അതേസമയം. ബിനോയ് കോടിയേരിക്കെതിരായ പരാതിയില്‍ പാര്‍ട്ടി ഇടപെടില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് പറഞ്ഞു. കേസ് വ്യക്തിപരമാണ്. പ്രത്യാഘാതം വ്യക്തിപരമായി നേരിടണം. സംഭവത്തില്‍ ഒരു തരത്തിലുള്ള പാര്‍ട്ടി സംരക്ഷണവും ഉണ്ടാവില്ലെന്നും ബൃന്ദ കാരാട്ട് പറ‍ഞ്ഞു. കേസ് പാര്‍ട്ടിയുമായി ബന്ധമുള്ള വിഷയമല്ലെന്നും അതുകൊണ്ട് തന്നെ പാര്‍ട്ടി ഇടപെടേണ്ടതില്ലെന്നും കേന്ദ്രനേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നു.

    binoykodiyeri

    ബിനോയ് വിവാഹവാഗ്ദാനം നല്‍കി വര്‍ഷങ്ങളോളം ബലാല്‍സംഗം ചെയ്‌തെന്ന് കാട്ടി മുംബൈ ഓഷിവാര പോലീസിലാണ് ബീഹാര്‍ സ്വദേശിയായ യുവതി പരാതി നല്‍കിയിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ ജൂണ്‍ 13 ന് എഫ്ഐഐര്‍ രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

    ദുബായില്‍ താന്‍ ജോലി ചെയ്യുന്ന ഡാന്‍സ്ബാറിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു ബിനോയ് കോടിയേരി. അവിടെ വെച്ച് തങ്ങള്‍ അടുപ്പത്തിലായെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. ഡാന്‍സ് ബാറിലെ ജോലി ഉപേക്ഷിച്ചാല്‍ തന്നെ വിവാഹം കഴിക്കാമെന്ന് ബിനോയി വാഗ്ദാനം നല്‍കിയിരുന്നു.

    ബിനോയിയുമായുള്ള ബന്ധത്തെ തുടര്‍ന്ന് 2009 നവംബറില്‍ ഗര്‍ഭിണിയായി. പിന്നീട് 2010 ല്‍ അന്ധേരിയില്‍ ഫ്ളാറ്റ് വാടകയ്ക്കെടുത്ത് അവിടെ താമസിപ്പിച്ചെങ്കിലും 2015 മുതല്‍ തന്നെ ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയായിരുന്നെന്നും പോലീസിന് നല്‍കിയ പരാതിയില്‍ യുവതി പറയുന്നു.

    എന്നാല്‍, തന്നെ ബ്ലാക്ക് മെയില്‍ ചെയ്യാനുള്ള ശ്രമമാണ് പരാതിയുടെ പിന്നിലെന്നാണ് ബിനോയ് കോടിയേരി വിശദീകരിക്കുന്നത്. പരാതിക്കാരിയെ അറിയാം. യുവതിക്കതരെ നേരത്ത തന്നെ കേരള പോലീസിന് പരാതി നല്‍കിയിരുന്നെന്നും ബിനോയ് കോടിയേരി കൂട്ടിച്ചേര്‍ത്തു. മെയ് മാസം കണ്ണൂർ റെയ്ഞ്ച് ഐജിക്കാണ് ബിനോയ് കോടിയേരി പരാതി നൽകിയത്. പരാതി ലഭിച്ചിട്ടുണ്ടെന്ന് കണ്ണൂര്‍ പോലീസും സ്ഥിരീകരിക്കുന്നുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+