തിരുവനന്തപുരത്ത് മാല പൊട്ടിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെ യുവതിയെ പിടികൂടി

  • Posted By: Desk
Subscribe to Oneindia Malayalam

തിരുവനന്തപുരം: പോത്തകോട് ബസ് സ്റ്റാന്ഡിൽ നില്ക്കുകയായിരുന്ന യുവതിയുടെ മാല പൊട്ടിക്കുന്നതിനിടെ ഒരു സ്ത്രീയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.ആനാട് വേട്ടപള്ളി ലക്ഷം വീട്ടിൽ ഹൗസ് നമ്പർ -16 ൽ സുശീലയെ(55)ആണ് പോത്തൻകോട് സി.ഐ അറസ്റ്റു ചെയ്തത്.ഇവര് നിരവധി മോഷണ കേസിലെ പ്രതിയാണെന്ന് പോത്തന്കോട് പൊലീസ് അറിയിച്ചു.

പോത്തൻകോട് നന്നാട്ടുകാവ് ചാത്തൻപാട് കല്ലുവെട്ടാൻകുഴി പുതുവൽ പുത്തൻവീട്ടിൽ ആമിനയുടെ മാലപൊട്ടിച്ച് കടക്കുന്നതിനിടയിൽ പോത്തൻകോട് കെ.എസ്.ആർ.ടി.സി.ബസ് ടെർമിനലിൽ വെച്ച് നാട്ടുകാരുടെ സഹായത്തോടെയാണ് പ്രതിയെ അറസ്റ്റു ചെയ്തത്.മാല പൊട്ടിക്കുന്നതിനിടെ ആമിന ബഹളം വച്ചതോടെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയില്പ്പെട്ടത്.

chain-snatching


ഇവർക്കെതിരെ ആറ്റിങ്ങൽ, കഴക്കൂട്ടം, വെഞ്ഞാറമൂട് ,വർക്കല എന്നീ പൊലീസ് സ്റ്റേഷനുകളിൽ സമാന കേസുകൾ നിലവിലുണ്ട്. പോത്തൻകോട് സി.ഐ. എസ്. ഷാജി, എസ്.ഐമാരായ സാജൻ, രവീന്ദ്രൻ, എ.എസ്.ഐ. സുനിൽ, അനിൽ, സി.പി.ഒമാരായ വിനീഷ്, ആൽബിൻ, വനിതാ സി.പി.ഒ സനിത എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.ഇവര്ക്ക് സഹായത്തിന് മറ്റാരെങ്കിലും ഉണ്ടോയെന്നും പൊലീസ് അന്വേഷിച്ച് വരികയാണെന്നും അന്വേഷണത്തിന് ശേഷമേ ഇത് ബോധ്യമാകൂയെന്നും പോലീസ് അറിയിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
women caught while snatching chain in thiruvanathapuram

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്