അമ്മയിലെ സ്ത്രീകള്‍ സ്വയം കുഴി തോണ്ടുകയാണ്; ദേവന്റെ നിലപാടുകള്‍ സ്ത്രീ വിരുദ്ധം: ഭാഗ്യലക്ഷ്മി

താര സംഘടനയായ അമ്മയുടെ ഭാരവാഹി തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നടക്കുന്ന തര്‍ക്കങ്ങളിലും വിവാദങ്ങളിലും പ്രതികരണവുമായി നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. അമ്മയുടെ നേതൃത്വത്തില്‍ വനിതകള്‍ എത്തണമെന്ന അഭിപ്രായം ഭാഗ്യലക്ഷി നേരത്തെ തന്നെ പങ്കുവെച്ചിരുന്നു. ഓഗസ്റ്റ് 15ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് ശ്വേതാ മേനോനാണ്. എതിരാളി ദേവനും.

ശ്വേതാ മേനോന്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങളും ഉയര്‍ന്നിരുന്നു. ശ്വേതാ മേനോന് എതിരെയുള്ള പൊലീസ് കേസില്‍ ദുരൂഹതയുണ്ടെന്നും ഭാഗ്യലക്ഷ്മി ആരോപിച്ചിരുന്നു. ഇപ്പോള്‍ ഈ വിഷയങ്ങളില്‍ 'വണ്‍ ഇന്ത്യ മലയാളത്തോട്' പ്രതികരിക്കുകയാണ് ഭാഗ്യലക്ഷ്മി.

സ്ത്രീകള്‍ അമ്മയുടെ നേതൃത്വത്തിലെത്തണം

അമ്മ എന്ന സംഘടന മാത്രമാണ് മലയാള സിനിമയില്‍ ഇത്രയധികം ധനസഹായം ചെയ്യുന്നത്. മാസം പെന്‍ഷനായിട്ടും അതിനോടൊപ്പം തന്നെ അവരുടെ ഇന്‍ഷുറന്‍സ്, പ്രീമിയം, സൗജന്യ മരുന്ന് ഇങ്ങനെ എല്ലാ രീതിയിലും അംഗങ്ങള്‍ക്ക് സഹായം ചെയ്യുന്ന സംഘടനയാണ്. അതുകൊണ്ട് തന്നെ ആ സംഘടനയ്ക്ക് വലിയ തുക മാസം ചെലവുണ്ട്. അത് നിയന്ത്രിച്ചു കൊണ്ടുപോവുക എന്നത് നിസാരമായ കാര്യമല്ല. മമ്മൂട്ടിയും മോഹന്‍ലാലും ഷോ ചെയ്താണ് ഈ തുക ഉണ്ടാക്കുന്നത്.

bhagyalakshmi-devan

അവരുടെ സഹായമില്ലാതെ ഈ സംഘടന നിയന്ത്രിച്ചു കൊണ്ടുപോകുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. പക്ഷേ ഇപ്പോള്‍ എന്തൊക്കെയോ കാരണങ്ങള്‍ കൊണ്ട് മോഹന്‍ലാല്‍ ഇനി നേതൃസ്ഥാനത്തേക്ക് ഇല്ല എന്ന് പറഞ്ഞു മാറിയപ്പോഴാണ് ഇത്രയും പേര്‍ക്ക് മത്സരിക്കാന്‍ താല്‍പര്യമുണ്ട് എന്ന് തന്നെ അറിയുന്നത്. ഇതുവരെ അമ്മ സംഘടനയില്‍ സ്ത്രീകള്‍ നേതൃത്വത്തില്‍ വന്നിട്ടില്ല. അമ്മ സംഘടന എന്നല്ല മലയാള സിനിമയിലെ ഒരു സംഘടനയിലും സ്ത്രീകള്‍ നേതൃസ്ഥാനത്ത് വന്നിട്ടില്ല.

എല്ലായിടത്തും സ്ത്രീകള്‍ക്കാണ് പല രീതിയിലുള്ള ചൂഷണം നേരിടേണ്ടി വരുന്നത്. അങ്ങനെയുള്ള ചൂഷണങ്ങളൊക്കെ വരുന്ന സമയത്ത് ഒരു സ്ത്രീയാണ് നേതൃസ്ഥാനത്ത് ഇരിക്കുന്നതെങ്കില്‍ അതിജീവിതയ്ക്ക് ചെന്ന് സംസാരിക്കാന്‍ കുറച്ചുകൂടി ധൈര്യം വരും.

പ്രസിഡന്റ് പുരുഷനാണെങ്കില്‍ സെക്രട്ടറി ഒരു സ്ത്രീയാകാം. അതല്ല സെക്രട്ടറി പുരുഷനാണെങ്കില്‍ പ്രസിഡന്റ് ഒരു സ്ത്രീയാകാം. അങ്ങനെ ഒരു സമത്വം വന്നാല്‍ എല്ലാ അംഗങ്ങള്‍ക്കും അത് നല്ലതാണ്.

സ്ത്രീകള്‍ മൗനം പാലിക്കുന്നു

എല്ലാ സംഘടനയും ഭരിക്കുന്നത് പുരുഷന്മാര്‍ തന്നെയാണ്. സ്ത്രീകള്‍ വല്ല കമ്മിറ്റിയിലോ മറ്റോ ഉണ്ടാകും. പുരുഷന്മാര്‍ പറയുന്ന കാര്യങ്ങളോട് യെസ് മൂളുക. അങ്ങനെയൊരു കീഴ്‌വഴക്കമാണ് ഇത്രയും കാലം ഉണ്ടായിരുന്നത്. അമ്മ എന്ന സംഘടനയെ കുറേക്കൂടി ശ്രദ്ധിക്കുന്നത് അതിജീവിതയുടെ വിഷയം വന്നപ്പോഴാണ്. എത്ര ആളുകള്‍ അവളോടൊപ്പം നില്‍ക്കുന്നുണ്ട് എന്നത് ഒരു വലിയ വിഷയമായിരുന്നു അന്ന്.

അങ്ങനെ നോക്കുമ്പോള്‍ ആ സംഘടനയ്ക്കുള്ളില്‍ സ്ത്രീകള്‍ അധികം സംസാരിക്കുന്നില്ല. എന്തുകൊണ്ടാണ് സ്ത്രീകള്‍ അധികം സംസാരിക്കാത്തത് എന്ന് ഞാനൊക്കെ എപ്പോഴും അത്ഭുതപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ ഒരു അവസരം വന്നിട്ടുണ്ട്. സ്ത്രീകള്‍ മുന്‍നിരയില്‍ വരട്ടെ.

സ്ത്രീകള്‍ സ്ത്രീകള്‍ക്കെതിരേ സംസാരിക്കുന്നു

സംഘടനയുടെ ഉള്ളിലുള്ള സ്ത്രീകള്‍ പോലും സ്ത്രീകള്‍ക്കെതിരായി സംസാരിക്കുമ്പോഴാണ് അത്ഭുതം തോന്നുന്നത്. എന്തുകൊണ്ടാണ് കാലം മാറിയത് അവര് തിരിച്ചറിയാതെ പോകുന്നത്. എന്തുകൊണ്ടാണ് സ്ത്രീകളുടെ വാല്യൂ സ്ത്രീകള്‍ തന്നെ മനസിലാക്കാതെ പോകുന്നത്.

രണ്ട് സ്ത്രീകള്‍ മത്സരിക്കുന്നുണ്ട്. ഒരാളെങ്കിലും മുന്‍നിരയിലേക്ക് വരണം. അത് പ്രസിഡന്റോ സെക്രട്ടറിയോ ആരായാലും. രണ്ടു പേര്‍ വന്നാലും സന്തോഷം. ഒരാള്‍ എങ്കിലും മുന്‍നിരയിലേക്ക് വരാന്‍ നിങ്ങളെല്ലാവരും ഒത്തൊരുമിച്ച് ആ രണ്ട് സ്ത്രീകളോടൊപ്പം നില്‍ക്കണം. ഇക്കാര്യം വ്യക്തിപരമായി പലരോടും ഞാന്‍ പറഞ്ഞിട്ടുണ്ട്.

നടന്‍ ദേവന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു. ശ്വേതയ്ക്ക് മറ്റു സംഘടനകളുമായി സംസാരിക്കാന്‍ കഴിവില്ല എന്ന്. അങ്ങനെ ഒരു മുന്‍വിധി സ്ത്രീകളെക്കുറിച്ച് ആരും പറയാന്‍ പാടില്ല. ദേവന്‍ മത്സരിച്ചു വിജയിച്ചാല്‍ എങ്ങനെയാണ് സംഘടനാ പ്രവര്‍ത്തനം നടത്തുക എന്നത് നമുക്ക് അറിയില്ല. ദേവന്‍ ഒരിക്കലും അമ്മയുടെ നേതൃത്വത്തില്‍ ഇരുന്നിട്ടില്ല. സ്ത്രീകളെക്കുറിച്ച് മുന്‍ധാരണകളോടു കൂടി സംസാരിക്കുന്നത് ശരിയല്ല.

മുന്നില്‍ സ്ത്രീകള്‍; പിന്നില്‍ പുരുഷന്മാര്‍

സ്ത്രീകള്‍ മുന്നിലേക്ക് വന്നാലും പുരുഷന്മാരാണ് നയിക്കുന്നതെന്ന ആരോപണത്തോടും ഒരു പരിധി വരെ യോജിക്കുന്നുണ്ട്. തങ്ങളുടെ കീഴിലുള്ള സ്ത്രീകളായിരിക്കും സംഘടനയുടെ എക്‌സിക്യൂട്ടീവ് സ്ഥാനത്തുള്ളത്. അവര് പറയുന്നത് അനുസരിക്കാന്‍ ബാധ്യസ്ഥരാണ്. അതല്ലാത്ത ഒരാളെ കഴിവതും അവര് ഒഴിവാക്കാന്‍ നോക്കും. അത് സ്വാഭാവികമാണ്.

ഭരിക്കാന്‍ അര്‍ഹതപ്പെട്ടവന്‍ പുരുഷനാണെന്ന് ഒരു പൊതു ധാരണയുണ്ട്. അത് വീട്ടില്‍ ആയാലും സംഘടനകളില്‍ ആയാലും അങ്ങനെയാണ്. സ്ഥാനാര്‍ത്ഥികളായ ശ്വേതയ്ക്കും കുക്കുവിനും എതിരെ സ്ത്രീകള്‍ തന്നെ വളരെ രൂക്ഷമായി പ്രതികരിച്ചുകൊണ്ട് മുന്നോട്ടുവന്നു.

മെമ്മറി കാര്‍ഡ് വിഷയം നേരത്തെ തന്നെ സംഘടനയില്‍ പറയണമായിരുന്നു. ആറു വര്‍ഷത്തിനുള്ളില്‍ മൂന്നു തിരഞ്ഞെടുപ്പ് നടന്നു. തിരഞ്ഞെടുപ്പ് സമയത്ത് ഇവര്‍ക്ക് സംഘടനയ്ക്കുള്ളില്‍ പറയാമായിരുന്നു. പരാതിയായിട്ട് എഴുതിക്കൊടുക്കാമായിരുന്നു. അപ്പോഴൊന്നും പറഞ്ഞില്ല.

ഇപ്പോള്‍ അവര്‍ക്ക് വേണ്ടപ്പെട്ട ആളുകള്‍ മത്സരത്തില്‍ നിന്ന് പിന്മാറുന്നു എന്ന് പറഞ്ഞപ്പോഴാണ് കുക്കുവിനെതിരേ മുന്നോട്ടുവന്നത്. അവര്‍ ചെയ്യുന്നത് എന്താണെന്ന് പോലും അവര്‍ തിരിച്ചറിയുന്നില്ല. ഒന്നും ആലോചിക്കാതെ ഇല്ലാത്ത കാര്യങ്ങള്‍ ചാനലുകളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും വിളിച്ചുപറയുകയാണ്. യഥാര്‍ത്ഥത്തില്‍ നമ്മുടെ കുഴി നമ്മള്‍ തന്നെയാണ് തോന്നുന്നത്.

ആരോപണ വിധേയര്‍ മാറി നില്‍ക്കണം

ആരോപണ വിധേയര്‍ തെരഞ്ഞെടുപ്പില്‍ നിന്ന് മാറി നില്‍ക്കേണ്ടവര്‍ തന്നെയാണ്. അതിജീവിതയുടെ വിഷയത്തില്‍ ഇപ്പോള്‍ ആരോപണ വിധേനനെയാണ് എല്ലാവരും സപ്പോര്‍ട്ട് ചെയ്യുന്നത്. ആണ്‍ പെണ്‍ വ്യത്യാസമില്ലാതെയാണ് പ്രതിയെ സപ്പോര്‍ട്ട് ചെയ്യുന്നത്. അവര്‍ എന്താണ് പറയുന്നതെന്ന് പോലും അവര്‍ അറിയുന്നില്ല. ഇപ്പോള്‍ ഇന്‍ഡസ്ട്രിയില്‍ ഏറ്റവും മാര്‍ക്കറ്റ് വാല്യൂ ഉള്ള പൃഥ്വിരാജ് ഉള്‍പ്പെടെ എല്ലാവരും നേതൃസ്ഥാനത്ത് വന്നില്ലെങ്കിലും ഈ സ്ത്രീകളെ സപ്പോര്‍ട്ട് ചെയ്യാന്‍ എങ്കിലും മുന്നോട്ടു വരണം.

സ്ത്രീകള്‍ മുന്നോട്ടു വരട്ടെ എന്ന് എന്തുകൊണ്ട് ഇവരാരും പറയുന്നില്ല. ആരോപണങ്ങളൊക്കെ ശരിയാണെന്ന് നിശബ്ദമായി പറയുന്നതു പോലെയാണ് ഇവരുടെ മൗനം.

മെമ്മറി കാര്‍ഡ് വിഷയം ഗുരുതരം

മെമ്മറി കാര്‍ഡ് വിഷയം ഗുരുതരമായ ഒരു പ്രശ്‌നം തന്നെയാണ്. ഇരയായവര്‍ എന്തെങ്കിലും മനസ് തുറന്ന് പറഞ്ഞിട്ടുണ്ടാകാം. അതുകൊണ്ടാണ് അവര്‍ ഇത്രയും ബഹളം ഉണ്ടാക്കുന്നത്. മെമ്മറി കാര്‍ഡ് നഷ്ടപ്പെട്ടു പോയിട്ടുണ്ടെങ്കില്‍ വളരെ വലിയ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്. അത് നശിപ്പിച്ചിട്ടുണ്ടെങ്കില്‍ അതിനു മുമ്പില്‍ ഇരുന്ന് സംസാരിച്ചവരുടെ സാന്നിധ്യത്തില്‍ ചെയ്യണമായിരുന്നു. നാളെ അത് ദുരുപയോഗം ചെയ്യപ്പെട്ടിട്ടില്ല എന്ന് ഉറപ്പു പറയാന്‍ പറ്റുമോ? ആരെങ്കിലും ഒരു കോപ്പി എടുത്തിട്ടുണ്ടെങ്കിലോ?

എന്തെല്ലാം രീതിയില്‍ അതിനെ ദുരുപയോഗപ്പെടുത്താം. ഇങ്ങനെ നശിപ്പിക്കാന്‍ ആയിരുന്നുവെങ്കില്‍ എന്തിനായിരുന്നു അത് എടുത്തത്. ഇതിനു മറുപടി പറയേണ്ടത് അന്നത്തെ സെക്രട്ടറിയാണ്. സ്ഥാനം ഒഴിയുമ്പോള്‍ ഫയല്‍ ഒക്കെ കൈമാറുന്നതുപോലെ മെമ്മറി കാര്‍ഡും കൈമാറണമായിരുന്നു.

ഇത് ജനുവിന്‍ ആയിട്ടുള്ള വിഷയമായിരുന്നെങ്കില്‍ നേരത്തെ തന്നെ കുത്തിപ്പൊക്കേണ്ടതായിരുന്നു. മെമ്മറി കാര്‍ഡ് എവിടെയെന്ന് മീഡിയയുടെ മുമ്പില്‍ അല്ല പൊന്നമ്മ ബാബു ചോദിക്കേണ്ടത്. ജനറല്‍ ബോഡിയില്‍ ആയിരുന്നു ചോദിക്കേണ്ടത്. മോഹന്‍ലാലിനോടടും ചോദിച്ചില്ല. മോഹന്‍ലാല്‍ ഇറങ്ങിപ്പോകുന്നത് വരെ മിണ്ടാതിരുന്നു.
നേരത്തെ ബാബുരാജിനെ എതിര്‍ത്തവരാണ് ഇപ്പോള്‍ പിന്തുണയ്ക്കുന്നത്. അമ്മ ഭാരവാഹി തെരഞ്ഞെടുപ്പിന്റെ ഗൗരവം തന്നെ ഇല്ലാതായി.

ദേവന്റെ നിലപാടുകളോട് യോജിപ്പില്ല

കുറ്റാരോപിതനെ സപ്പോര്‍ട്ട് ചെയ്ത ആളാണ് ദേവന്‍. ഞാന്‍ വ്യക്തിപരമായി അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്. മോശമായിപ്പോയി, നിങ്ങള്‍ക്ക് വേണമെങ്കില്‍ നിശബ്ദനായി ഇരിക്കാമായിരുന്നു. ഇങ്ങനെ പറയരുത്. ആരോപണ വിധേയനെ സപ്പോര്‍ട്ട് ചെയ്യുന്ന ഒരാള്‍ നേതൃസ്ഥാനത്ത് വന്നാല്‍ നാളെ ഇതേ പോലെ ഒരു ആരോപണവുമായി ഒരു പെണ്‍കുട്ടി വന്നാല്‍ അദ്ദേഹം ആര്‍ക്കൊപ്പം നില്‍ക്കും. പ്രശസ്തനോടൊപ്പം നില്‍ക്കുമോ അതോ ആ പെണ്‍കുട്ടിക്കൊപ്പം നില്‍ക്കുമോ. അത് സ്ത്രീകള്‍ ചിന്തിക്കേണ്ട വിഷയമാണ്.

ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ ഉള്ള സംഘടനയാണ് അമ്മ. ഗുരുതരമായ കേസാണത്. ഇപ്പോഴും പ്രതി നിരപരാധിയാണെന്ന് പറഞ്ഞിട്ടില്ല. അങ്ങനെയുള്ള ഒരാളെ സപ്പോര്‍ട്ട് ചെയ്യുന്ന വ്യക്തി സംഘടനയുടെ നേതൃത്വത്തില്‍ വന്നാല്‍ ഏത് സ്ത്രീക്കാണ് അദ്ദേഹത്തിന്റെ മുന്നില്‍ പോയി നില്‍ക്കാന്‍ സാധിക്കുക. എല്ലാ രീതിയിലും അദ്ദേഹം സ്ത്രീകള്‍ക്കെതിരായിട്ടാണ് അടിമുടി സംസാരിക്കുന്നത്. അത്രയും സ്ത്രീവിരുദ്ധതയുള്ളയാള്‍ സ്ത്രീകള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യുമെന്ന് എങ്ങനെ കരുതാന്‍ സാധിക്കും.

അമ്മയ്ക്ക് സഹായം സഹായം ചെയ്തു എന്നതു കൊണ്ട് എന്തു തോന്ന്യവാസവും ചെയ്യാന്‍ സാധിക്കുമോ? ഇത് സ്ത്രീകള്‍ തിരിച്ചറിയണം. ഞങ്ങളുടെ സങ്കടം പറയാന്‍ ഒരു സ്ത്രീ വേണം എന്ന് സ്ത്രീകളാണ് തീരുമാനിക്കേണ്ട്. അതല്ലെങ്കില്‍ ഇതു പോലെ സ്ത്രീ വിരുദ്ധതയുള്ളവര്‍ നേതൃസ്ഥാനത്ത് വരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+