എൻഡിഎയ്ക്ക് തിരിച്ചടി; പത്രിക തള്ളിയ നടപടിയിൽ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി
കൊച്ചി; നാമനിര്‍ദ്ദേശ പത്രിക തള്ളിയ സംഭവത്തില്‍ എൻഡിഎയ്ക്ക് കോടതിയിൽ നിന്നും തിരിച്ചടി.പത്രിക തള്ളിയ നടപടിയിൽ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.തലശ്ശേരിയിലേയും ഗുരുവായൂരിലേയും ദേവികുളത്തേയും എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിലാണ് ഹൈക്കോടതി നിലപാട് വ്യക്തമാക്കിയത്. ഇതോടെ ഈ മൂന്ന് മണ്ഡലങ്ങളിലും ബിജെപിക്ക് സ്ഥാനാർത്ഥികൾ ഇല്ലാതായി.

ബിജെപി സ്ഥാനാര്‍ത്ഥികളായ എന്‍ ഹരിദാസ്, നിവേദിത സുബ്രഹ്മണ്യം, ആർഎം ധനലക്ഷ്മി എന്നിവരായിരുന്നു കോടതിയെ സമീപിച്ചത്. വരണാധികാരികള്‍ തങ്ങളോട് വിവേചനപരമായി പെരുമാറിയെന്നും സാങ്കേതികമായ പിഴവ് തിരുത്താനുള്ള അവസരം നിഷേധിച്ചെന്നും ആരോപിച്ചായിരുന്നു സ്ഥാനാർത്ഥികൾ ഹർജി നൽകിയത്. തുടർന്ന് ഞായറാഴ്ച ഹൈക്കോടതി പ്രത്യേക സിറ്റിംഗ് നടത്തി ഹർജികൾ പരിഗണിച്ചു. ഹർജിയിൽ തിരഞ്ഞെടുപ്പു കമ്മിഷന്റെ വിശദമായ നിലപാടു തേടി ജസ്റ്റിസ് എന്‍ നഗരേഷ് ഹര്‍ജികള്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
മത്സ്യത്തൊഴിലാളികൾക്ക് ഇത് വറുതിക്കാലം, ചിത്രങ്ങൾ കാണാം
Recommended Video

സംസ്ഥാനത്ത് പല സ്ഥലത്തും പല രീതികളാണെന്നും പിറവത്ത് സമാജ്വാദി പാർട്ടി സ്ഥാനാർത്ഥിയായിരുന്ന റോബിൻ മാത്യുവ് പത്രികയ്ക്കൊപ്പം നൽകേണ്ട ഫഓം എയും ബിയും നൽകിയിരുന്നില്ലെന്നും അതിനായി ഇന്ന് രാവിലെ വരെ സമയം അനുവദിച്ചിട്ടുണ്ടെന്നും നിവേദിത സുബ്രഹ്മണ്യന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. റിട്ടേണിംഗ് ഓഫീസർമാർ പല രീതിയിലാണ് പ്രവർത്തിക്കുന്നതെന്നും അഭിഭാഷകൻ കോടതിയിൽ ആരോപിച്ചിരുന്നു.
അതേസമയം സ്ഥാനാർത്ഥികളുടെ ഹർജികൾ തള്ളണമെന്ന് കാണിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ എതിർസത്യവാങ്മൂലം നൽകിയിരുന്നു. വരണാധികാരിയുടെ തീരുമാനം അന്തിമമായിരിക്കുമെന്നും കമ്മിഷന്‍ വ്യക്തമാക്കിയിരുന്നു.
നടി അനു ഇമ്മാനുവലിന്റെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications