'ജയ് ഭീമിലെ ചെങ്കൊടി കണ്ട് സമനില തെറ്റിയ മായാമഴവിൽ മുന്നണിക്കാർ', പ്രതികരിച്ച് അശോകൻ ചരുവിൽ
കോട്ടയം: ജാതി അധിക്ഷേപം നേരിട്ട എംജി സർവ്വകലാശാലയിലെ ഗവേഷക വിദ്യാർത്ഥിനി ദീപ മോഹനൻ നിരാഹര സമരം കഴിഞ്ഞ ദിവസമാണ് അവസാനിപ്പിച്ചത്. ആരോപണ വിധേയനായ അധ്യാപകൻ നന്ദകുമാർ കളരിക്കലിനെ പുറത്താക്കണം എന്നത് അടക്കമുളള ആവശ്യങ്ങൾ സർവ്വകലാശാല അംഗീകരിച്ചതോടെയാണ് ദീപ സമരം അവസാനിപ്പിച്ചത്.
പരാതികൾ പരിഹരിക്കുന്നതിന് ഇടപെട്ട മന്ത്രി ആർ ബിന്ദുവിനെ അഭിനന്ദിച്ച് എഴുത്തുകാരൻ അശോകൻ ചരുവിൽ രംഗത്ത് വന്നിരിക്കുകയാണ്. ഇടതുവിരുദ്ധ മായാ മഴവിൽ മുന്നണിക്കാർ ദീപയുടെ സമരത്തെ രാഷ്ടീയമായി ഉപയോഗിക്കാൻ ശ്രമിച്ചുവെന്ന് അശോകൻ ചരുവിൽ കുറ്റപ്പെടുത്തി. സി.പി.എമ്മിൻ്റെ സംസ്ഥാന സെക്രട്ടറിയുടെ ഭാര്യ എന്ന നിലക്കാണ് ഡോ.ബിന്ദു അധികാരത്തിൽ എത്തിയത് എന്ന തരത്തിലുളള പരാമർശങ്ങളേയും അശോകൻ ചരുവിൽ കുറ്റപ്പെടുത്തി.

അശോകൻ ചരുവിലിന്റെ പ്രതികരണം: '' എം.ജി.സർവ്വകലാശാലയിലെ ഗവേഷക വിദ്യാർത്ഥിനി ദീപ മോഹനൻ സമരത്തിലൂടെ ഉന്നയിച്ച പരാതികൾ പരിഹരിക്കുന്നതിൽ ബഹുമാനപ്പെട്ട ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ.ആർ.ബിന്ദു നടത്തിയ ശ്രമങ്ങൾ തികച്ചും അഭിനന്ദനീയമാണ്. പ്രശ്നത്തിൻ്റെ ഗൗരവം ഉൾക്കൊണ്ട് സമരത്തിൻ്റെ ഓരോ ഘട്ടത്തിലും അനുഭാവപൂർണ്ണമായ നിലപാടാണ് മന്ത്രി സ്വീകരിച്ചത്. സമരം ചെയ്യുന്ന വിദ്യാർത്ഥിയുടെ ഭാഗത്തു നിന്നും സഹായികളായി അടുത്തുകൂടിയ താൽപ്പര്യക്കാരുടെ ഭാഗത്തു നിന്നും രാഷ്ട്രീയവും വ്യക്തിപരവുമായ പ്രകോപനങ്ങൾ ഉണ്ടായി എന്ന സംഗതി ഓർക്കണം.
അമല പോളിന്റെ ഹോട്ട് ദീപാവലി ലുക്ക്, ചിത്രങ്ങൾ വൈറൽ

ഇതിനിടെ ഇറങ്ങി വലിയ പ്രശംസ പിടിച്ചുപറ്റിയ 'ജയ് ഭീം' എന്ന തമിഴ് സിനിമയിൽ ചെങ്കൊടികൾ പാറുന്നത് കണ്ട് സമനില തെറ്റിയ ഇടതുവിരുദ്ധ മായാ മഴവിൽ മുന്നണിക്കാർ ദീപയുടെ സമരത്തെ രാഷ്ടീയമായി ഉപയോഗിക്കാൻ ഏറെ ശ്രമിച്ചു. സി.പി.എമ്മിൻ്റെ സംസ്ഥാന സെക്രട്ടറിയുടെ ഭാര്യ എന്ന നിലക്കാണ് ഡോ.ബിന്ദു അധികാരത്തിൽ എത്തിയത് എന്ന മട്ടിലുള്ള ദുസ്സൂചനകൾ നിറഞ്ഞ വ്യക്തി പരാമർശങ്ങൾ സമരം ചെയ്യുന്ന വിദ്യാർത്ഥിനിയിൽ നിന്നു പോലും ഉണ്ടായി. ഇരിങ്ങാലക്കുട മണ്ഡലത്തിലെ ഒരു വോട്ടർ എന്ന നിലയിൽ അത് എന്നെ വേദനിപ്പിച്ചിരുന്നു. കാരണം ഏറെ അഭിമാനത്തോടെയാണ് ഞങ്ങൾ ബിന്ദുവിനെ വിജയിപ്പിച്ചത്.

കഥയെഴുതുന്ന കുട്ടി, കഥകളിക്ക് രണ്ടുവട്ടം സംസ്ഥാന യുവജനോത്സവത്തിൽ സമ്മാനിതയായ വിദ്യാർത്ഥിനി, ഇരിങ്ങാലക്കുട ഗവർമ്മേണ്ട് ഗേൾസ് ഹൈസ്കൂൾ ലീഡർ, സെൻറ് ജോസഫ് കോളേജിൽ നിന്നുള്ള യൂണി. കൗൺസിലർ, സർവ്വകലാശാല സിണ്ടിക്കേറ്റിലെ വിദ്യാർത്ഥി പ്രതിനിധി എന്ന നിലക്കെല്ലാം സഖാവ് എ.വിജയരാഘവനേക്കാൾ മുമ്പെ ഞങ്ങൾക്ക് ബിന്ദുവിനെ അറിയാമായിരുന്നു. വ്യക്തിപരമായ അധിക്ഷേപങ്ങളെ സമചിത്തതയോടെയും വിവേകത്തോടെയും നേരിടുക എന്നതാണ് കമ്യൂണിസ്റ്റ് രീതി.

ലോക്കപ്പിൽ നിന്നു കിട്ടിയ ക്രൂരമർദ്ദനങ്ങളെ പോലും അമ്മട്ടിലാണ് ആദ്യകാല കമ്യൂണിസ്റ്റു നേതാക്കൾ സ്വീകരിച്ചിട്ടുള്ളത്. ആ വഴിയെയാണ് ഈ മന്ത്രി യാത്ര ചെയ്യുന്നത് എന്നറിയുന്നതിൽ അഭിമാനമുണ്ട്. നാം അനുഭവിക്കുന്ന പ്രശ്നങ്ങൾ ഏറെയും വ്യക്തിപരം എന്നതിനേക്കാൾ സാമൂഹ്യപരമാണ്. പരിഹാരം തേടേണ്ടത് അവിടെയാണ്. ഇന്ത്യയിൽ ഉന്നത വിദ്യാഭ്യാസരംഗത്തേക്ക് പ്രത്യേകിച്ചും ഗവേഷണ മേഖലയിലേക്ക് ദളിത് വിദ്യാർത്ഥികൾ കടന്നു വരാൻ തുടങ്ങിയതോടെ വലിയ മട്ടിലുള്ള പ്രതിരോധമാണ് ഭരണവർഗ്ഗ, സവർണ്ണപക്ഷ സാംസ്കാരിക വ്യവസ്ഥയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്.

രോഹിത് വെമുല ഇതിൻ്റെ പ്രത്യക്ഷമായ തെളിവാണെങ്കിൽ കാണാമറയത്ത് ആയിരങ്ങളാണ് നരകത്തിയ്യിൽ വെന്തു കൊണ്ടിരിക്കുന്നത്. തങ്ങളുടേതല്ലാത്ത (ഒരുപക്ഷേ തങ്ങളുടെ ജിവിതത്തെ ജീവിതമായോ സംസ്കാരമായോ കാണാൻ തയ്യാറല്ലാത്ത) ഒരു ലോകത്ത് വ്യാപരിക്കേണ്ടി വരുമ്പോൾ പ്രശ്നങ്ങൾ പലമട്ടിൽ ഉണ്ടാവുന്നു. ദളിത് പിന്നാക്ക ന്യൂനപക്ഷ ജീവിതങ്ങളെക്കൂടി പരിഗണിക്കുന്ന വിധം ഉന്നതവിദ്യാഭ്യാസ രംഗവും ഗവേഷണ രീതികളും അടിമുടി അഴിച്ചുപണിയേണ്ടതുണ്ട്.
Recommended Video

ജനാധിപത്യ പ്രക്രിയയും ഭരണഘടന പോലും നോക്കുകുത്തിയായിരിക്കുന്ന സാഹചര്യത്തിൽ അത് എത്രകണ്ട് സാധ്യമാകും? സാമ്രാജ്യത്തത്തിനും അതിൻ്റെ ശിങ്കിടിയായ രാഷ്ട്രീയഹിന്ദുത്വത്തിനും എതിരായ സമരത്തിലൂടെ മാത്രമേ ഈ ആവശ്യങ്ങൾ പരിഹരിക്കാൻ കഴിയും. ദീപാ മോഹനൻ എന്ന ദളിത് വിദ്യാർത്ഥിനി ഉന്നയിച്ച ജീവൽപ്രശ്നങ്ങളിൽ ഉന്നത വിദ്യാഭാസ ഗവേഷണ രംഗത്ത് കൊടികുത്തി വാഴുന്ന സവർണ്ണ ജാതി മേധാവിത്തത്തിൻ്റെ സാന്നിധ്യത്തെ കാണാൻ ബുദ്ധിമുട്ടില്ല. അത് അമ്മട്ടിൽ കണ്ട് ഉചിതമായി പരിഹരിച്ചു എന്നതാണ് ഉന്നത വിദ്യാഭ്യാസ മന്ത്രിയേയും സംസ്ഥാന സർക്കാരിനേയും പ്രസക്തമാക്കുന്നത്.












Click it and Unblock the Notifications