കുട്ടിക്കടത്ത് സമിതിയുടെ അധ്യക്ഷസ്ഥാനത്ത് ഇരിക്കണോ മുഖ്യമന്ത്രി? ചോദ്യവുമായി ആസാദ്
കൊച്ചി: ദത്ത് നല്‍കല്‍ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് രാഷ്ട്രീയ നിരീക്ഷകനും എഴുത്തുകാരനുമായ ആസാദ് മലയാറ്റില്‍. മുഖ്യമന്ത്രി അധ്യക്ഷനായ ശിശു ക്ഷേമ സമിതിക്ക് ദത്ത് നല്‍കാനുള്ള ലൈസന്‍സ് നിലവിലില്ല. ലൈസന്‍സ് കാലാവധി ജൂണില്‍ അവസാനിച്ചതാണ്. ദത്ത് നല്‍കിയത് ആഗസ്റ്റിലാണെന്ന വാര്‍ത്തകളും വന്നിരുന്നു. ഈ ഒരു പശ്ചാത്തലത്തിലാണ് നിയമവിരുദ്ധമായി കുഞ്ഞിനെ കൈമാറിയത് കുട്ടിക്കടത്താണെന്ന വിമര്‍ശനം ആസാദ് ഉന്നയിക്കുന്നത്.
കുറ്റം മുഖ്യമന്ത്രിയിലേക്ക് കൂടുതല്‍ കൂര്‍ത്തുവരുന്നത് കാണാതിരിക്കാനാകില്ലെന്ന് ആസാദ് പറയുന്നു. കുട്ടിക്കടത്ത് നടന്നുവെന്ന് തെളിഞ്ഞിരിക്കുകയാണ്. കുടുംബ കോടതിയില്‍ ദത്ത് ലൈസന്‍സ് ഹാജാരാക്കാന്‍ ശിശു ക്ഷേമ സമിതിക്ക് കഴിഞ്ഞില്ലെന്ന കാര്യവും ആസാദ് എടുത്തുപറയുന്നു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം വായിക്കാം...

കുട്ടിക്കടത്തു സമിതിയുടെ അദ്ധ്യക്ഷസ്ഥാനത്ത് ഇരിക്കണോ മുഖ്യമന്ത്രി?
---------------------------------------------------
കുട്ടിക്കടത്തുപോലെയുള്ള ഭീകര പ്രവര്‍ത്തനത്തിനെതിരെ ഇപ്പോഴെങ്കിലും നടപടിയെടുത്തില്ലെങ്കില്‍ വിഷയം ശിശുക്ഷേമ സമിതിയിലോ സി ഡബ്ലിയു സിയിലോ ഒതുങ്ങി നില്‍ക്കില്ല. ആ സമിതികള്‍ പിരിച്ചുവിട്ട് അന്വേഷണം നടത്തി പരിഹരിക്കാവുന്ന ഒരു വിഷയം സര്‍ക്കാറിനെത്തന്നെ വീഴ്ത്തിയാല്‍ അത്ഭുതപ്പെടേണ്ടതില്ല.
ആരും മുഖ്യമന്ത്രിയുടെ രാജിയൊന്നും ആവശ്യപ്പെട്ടില്ല. നീതി നടപ്പാക്കണം എന്ന് അഭ്യര്‍ത്ഥിച്ചേയുള്ളു. അന്താരാഷ്ട്ര നിയമങ്ങള്‍ക്കും മാനുഷിക മൂല്യങ്ങള്‍ക്കും മനുഷ്യാവകാശങ്ങള്‍ക്കും മുന്നിലെ ഏറ്റവും ഹീനമായ കുറ്റകൃത്യമാണ് കുട്ടിക്കടത്ത്. അതിനു നേതൃത്വം കൊടുത്തത് മുഖ്യമന്ത്രി അദ്ധ്യക്ഷനായ, ദത്ത് അനുമതിയുടെ ലൈസന്‍സ് കാലാവധി കഴിഞ്ഞ ഒരു സ്ഥാപനമാണ് എന്നത് ഗൗരവതരമാണ്. കുറ്റം മുഖ്യമന്ത്രിയിലേക്കും കൂടുതല്‍ കൂര്‍ത്തു വരുന്നത് കാണാതിരിക്കാനാവില്ല.
റൂബി ജുവലിന്റെ നിക്കാഹ് കഴിഞ്ഞു; വിവാഹ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
അനുപമ അജിത്തുമാരുടെ സമരം പത്തു ദിവസം പിന്നിടുമ്പോള്‍ സമരത്തെപ്പറ്റി പറഞ്ഞു പൊലിപ്പിച്ച കഥകളെല്ലാം പിന്മാറുകയാണ്. കുട്ടിക്കടത്താണ് നടന്നത് എന്നു തെളിഞ്ഞു വന്നു. കുടുംബ കോടതിയില്‍ ദത്ത് ലൈസന്‍സ് ഹാജരാക്കാന്‍ ഇന്നലെയും ശിശുക്ഷേമ സമിതിക്കു കഴിഞ്ഞില്ല. കുഞ്ഞിനെ കിട്ടുന്നത് എങ്ങനെ വൈകിക്കാമെന്ന പ്രതികാര ബുദ്ധിയുടെ പ്രകടനത്തിന് കുറവുമുണ്ടായില്ല. ഈ പോക്ക് ഏറ്റവുമധികം അപകടമാവുക മുഖ്യമന്ത്രിക്കും സര്‍ക്കാറിനും ആയിരിക്കും.
കാറ്റുകള്‍ കൂടു പൊളിച്ചു തുടങ്ങിയിട്ടുണ്ട്. മൗനം പൂണ്ടിരുന്നവര്‍ മിണ്ടിത്തുടങ്ങിയിട്ടുണ്ട്. സമരപ്പന്തലിലേക്ക് ആളുകള്‍ എത്തിത്തുടങ്ങി. സാമൂഹിക മാധ്യമങ്ങളില്‍ പുതു ശബ്ദങ്ങള്‍ വന്നു തുടങ്ങി. ഇന്ത്യന്‍ ധൈഷണിക കേന്ദ്രങ്ങളില്‍ നിന്ന് കുട്ടിക്കടത്തിനെതിരെ പ്രതിഷേധ ശബ്ദങ്ങള്‍ ഉയര്‍ന്നു കേള്‍ക്കുന്നു. ഇനി ഒന്നും അത്ര എളുപ്പം മായ്ക്കാനാവില്ല. കുറ്റവാളികള്‍ക്ക് എളുപ്പം രക്ഷപ്പെടാനാവില്ല.
കുട്ടിക്കടത്ത് എന്ന കുറ്റകൃത്യം എത്ര മാരകമാണെന്ന് മുഖ്യമന്ത്രിയും സര്‍ക്കാറും അറിയാന്‍ പോകുന്നേയുള്ളു. 'ഞാന്‍ഒന്നും അറിഞ്ഞില്ല' എന്ന ഈ ഇരുത്തം, നാടന്‍ഭാഷയില്‍ പറഞ്ഞാല്‍ ഒടുക്കത്തെ ഇരുത്തമാവും.












Click it and Unblock the Notifications