യുഡിഎഫ് ബിജെപിയുടെ ബി ടീമാണെന്ന് തോന്നലുണ്ടായി, എല്‍ഡിഎഫ് ജയിച്ചതിന് കാരണവുമായി സക്കറിയ
കോഴിക്കോട്: കേരളത്തില്‍ എല്‍ഡിഎഫിന്റെ ജയത്തിന് കാരണം യുഡിഎഫ് ബിജെപിയുടെ ബി ടീമായെന്ന് ജനങ്ങള്‍ക്ക് തോന്നിയത് കൊണ്ടാണെന്ന് എഴുത്തുകാരന്‍ സക്കറിയ. മാതൃഭൂമിയില്‍ എഴുതിയ ലേഖനത്തിലാണ് സക്കറിയയുടെ വിലയിരുത്തല്‍. വിവിധ പ്രചാരണ തന്ത്രങ്ങളെ അതിജീവിച്ച് കൊണ്ട് മലയാളികള്‍ സാമൂഹികവും രാഷ്ട്രീയവുമായ യാഥാര്‍ത്ഥ്യ ബോധ്യത്തോടെ വോട്ടു ചെയ്യുന്ന ഒരു ആധുനി സമൂഹമായി മാറിയെന്ന് തോന്നുന്നു. പതിയെയാണെങ്കിലും ഇവിടേക്കാണ് നവോത്ഥാനവും സാക്ഷരതയും നമ്മെ നയിച്ചതെന്ന് വിശ്വസിക്കാന്‍ സന്തോഷം തോന്നുന്നു.

പലപ്പോഴും കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് ബിജെപിയുടെ ബി ടീമാണെന്ന തോന്നലാണ് ഉണ്ടാക്കിയത്. അവര്‍ക്ക് ഒരു മതേതര പ്രതിച്ഛായ ഉണ്ടാക്കാന്‍ സാധിച്ചില്ല. വിഭാഗീയത ജനങ്ങള്‍ക്ക് മുന്നില്‍ പ്രകടമായിരുന്നു. ഇത് കോണ്‍ഗ്രസിന്റെ മാത്രം കാര്യമാണ്. മുസ്ലീം ലീഗ് അവരുടേതായ രീതിയില്‍ ഈ തിരഞ്ഞെടുപ്പില്‍ അതിജീവനം നേടി. എന്നാല്‍ ജനങ്ങളുടെ മുന്നില്‍ യുഡിഎഫിന്റെ മുഖമായുള്ളത് കോണ്‍ഗ്രസാണ്. അതിന്റെ വിശ്വാസ്യത തുടര്‍ച്ചയായി നഷ്ടപ്പെട്ടെന്നും സക്കറിയ പറഞ്ഞു.
ഭരിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് സാധാരണ ലഭിക്കാത്ത ഒരു ഭാഗ്യമാണ് മലയാളികള്‍ എല്‍ഡിഎഫിന് ഇത്തവണ നല്‍കിയത്. അവരുടെ അസംതൃപ്തികളായിരുന്നു സാധാരണ മുന്നോട്ട് വരേണ്ടത്. ജനങ്ങള്‍ പക്ഷേ എല്‍ഡിഎഫ് ഭരണത്തിന് പച്ചവെളിച്ചം കാണിച്ചു. അസംതൃപ്തികളേക്കാള്‍ മറ്റ് പല കാര്യങ്ങളും വോട്ടര്‍മാര്‍ക്കിടയില്‍ കൃത്യമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ബിജെപിക്ക് ഹിന്ദുവും മുസ്ലീമും ക്രിസ്ത്യാനിയും ചേര്‍ന്ന മലയാളി സ്വത്വത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരാണെന്ന, തനി മലയാളി പാര്‍ട്ടിയാണെന്ന് ജനങ്ങള്‍ക്ക് മുന്നില്‍ കാണിക്കാന്‍ സാധിക്കാത്തത് വലിയ തിരിച്ചടിയായി.
മാധ്യങ്ങള്‍ സാധാരണ പ്രശ്‌നങ്ങള്‍ക്ക് പുറകേ പോകാതെ, കേന്ദ്ര ഏജന്‍സികള്‍ രഹസ്യമെന്ന് പറയുന്ന വിവരങ്ങള്‍ വലിയ വാര്‍ത്തയായി നല്‍കുകയായിരുന്നു. അതൊന്നും സാമാന്യ ബോധമുള്ള മലയാളി ഗൗരവത്തോടെ കണ്ടില്ല. രഹസ്യാന്വേഷണ ഏജന്‍സികളുടെ വിശ്വാസ്യത വലിയ തോതില്‍ ജനങ്ങള്‍ക്ക് മുന്നില്‍ ഇടിഞ്ഞെന്നും സക്കറിയ പറഞ്ഞു. സ്വര്‍ണക്കടത്ത് കേസൊന്നും മലയാളി ഗൗരവത്തോടെ എടുത്തിട്ടില്ല. അവര്‍ എല്‍ഡിഎഫ് ഭരണകൂടം നല്‍കിയ സേവനത്തിലാണ് വിശ്വസിച്ചത്. ആ സേവനങ്ങള്‍ക്കാണ് ജനങ്ങള്‍ വോട്ടു ചെയ്തതെന്നും സക്കറിയ പറഞ്ഞു.












Click it and Unblock the Notifications