• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തരൂര്‍ വലിയ മനുഷ്യന്‍,; സുധാകരന്‍ യുവാക്കള്‍ക്കൊപ്പം നില്‍ക്കണമെന്ന് ടി പത്മനാഭന്‍

Google Oneindia Malayalam News

കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെ വാനോളം പുകഴ്ത്തി കഥാകൃത്ത് ടി പത്മനാഭന്‍. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ യുജനങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്ന് പത്മനാഭന്‍ അഭ്യര്‍ത്ഥിച്ചു. ശശി തരൂരിനൊപ്പമുള്ളത് പുരുഷാരം തന്നെയാണെന്നും പത്മനാഭന്‍ പറഞ്ഞു. കെപിസിസി അധ്യക്ഷനെ വേദിയിലിരുത്തിയായിരുന്നു പത്മനാഭന്റെ ആവശ്യം.

ശശി തരൂര്‍ വലിയ മനുഷ്യനാണ്. ഇപ്പോള്‍ അദ്ദേഹത്തിനൊപ്പമുള്ളത് പുരുഷാരമാണ്. അതൊന്നും വ്യമോഹമുള്ളവരല്ലെന്നും പത്മനാഭന്‍ വ്യക്തമാക്കി. അതേസമയം തരൂരിന്റെ പരിപാടികളെ കോണ്‍ഗ്രസ് നേതാക്കള്‍ ബഹിഷ്‌കരിക്കുന്നതിനെ കുറിച്ചും പത്മനാഭന്‍ സംസാരിച്ചു.

തരൂരിന്റെ പരിപാടികളില്‍ നിന്ന് കോണ്‍ഗ്രസ് നേതാക്കളില്‍ പലരും വിട്ടുനില്‍ക്കുകയാണ്. അതൊന്നും ഗൗരവത്തില്‍ എടുക്കുന്നില്ലെന്ന നിലപാടാണ് തരൂര്‍ എടുത്തത്. ഒരു പരിപാടിക്ക് വരാന്‍ കഴിയാത്തവര്‍ അടുത്തതിന് വരുമായിരിക്കും. അല്ലെങ്കില്‍ യുട്യൂബില്‍ അതിന്റെ പ്രസംഗം കാണാന്‍ അവസരമുണ്ടെന്നും പത്മനാഭന്‍ പറഞ്ഞു.

ആരും കാണാതെ ലോട്ടറി ഒളിപ്പിച്ചു, മറന്നുപോയി, അതേ ടിക്കറ്റിന് ഇന്ത്യക്കാരി യുഎസ്സില്‍ ലക്ഷാധിപതിആരും കാണാതെ ലോട്ടറി ഒളിപ്പിച്ചു, മറന്നുപോയി, അതേ ടിക്കറ്റിന് ഇന്ത്യക്കാരി യുഎസ്സില്‍ ലക്ഷാധിപതി

അതേസമയം കേരളത്തിലുടനീളം സംസാരിക്കണമെന്നും, പാര്‍ട്ടിയുടെ സന്ദേശം എല്ലായിടത്തും എത്തിക്കണമെന്നും തന്നോട് ആവശ്യപ്പെട്ടതും പ്രതിപക്ഷ നേതാവ് വിഡി സതീശനാണെന്ന് ശശി തരൂര്‍ തന്നെ വ്യക്തമാക്കി. മൂന്ന് തവണ ഇക്കാര്യം സതീശന്‍ തന്നോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും തരൂര്‍ വ്യക്തമാക്കി.

മുടി നരയ്ക്കുന്നതാണോ നിങ്ങളുടെ പ്രശ്‌നം; അത് മറന്നേക്കൂ, ഇക്കാര്യങ്ങള്‍ നിങ്ങളെ ചെറുപ്പമാക്കും

താന്‍ ഇക്കാര്യങ്ങള്‍ ചെയ്യാന്‍ തുടങ്ങുമ്പോള്‍ എന്തിനാണ് വിവാദമെന്ന് മനസ്സിലാവുന്നില്ല. അത് ഉണ്ടാക്കുന്നവരോട് തന്നെ ചോദിക്കണമെന്നും തരൂര്‍ പറഞ്ഞു. പത്തനംതിട്ടയിലെ ഡിസിസിയില്‍ വരുന്ന കാര്യം നേരത്തെ അറിയിച്ചതാണ്. ഇക്കാര്യത്തില്‍ പരാതി നല്‍കിയിട്ടുണ്ടെങ്കില്‍, മറുപടിയും നല്‍കും.

ഫോണ്‍ കോളും, തിയതി അടക്കമുള്ള വിവരങ്ങളും കൈവശമുണ്ടെന്നും തരൂര്‍ പറഞ്ഞു. പരിപാടിക്ക് വരുന്നവര്‍ വരട്ടെ, അല്ലാത്തവര്‍ വരേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഡിസിസി പ്രസിഡന്റ് വരാത്തത് കാര്യം തനിക്കറിയില്ല. വിഭാഗീയതയുടെ കാര്യത്തില്‍ ലീഗിന് മാത്രമല്ല, തനിക്കും എതിര്‍പ്പുണ്ടെന്നും തരൂര്‍ പറഞ്ഞു.

2022ല്‍ ബാബ വംഗയുടെ 3 പ്രവചനങ്ങള്‍ കിറുകൃത്യം; അവസാനം സംഭവിച്ചത് ഇക്കാര്യം, 2023നെയും ഭയക്കണോ?2022ല്‍ ബാബ വംഗയുടെ 3 പ്രവചനങ്ങള്‍ കിറുകൃത്യം; അവസാനം സംഭവിച്ചത് ഇക്കാര്യം, 2023നെയും ഭയക്കണോ?

നേരത്തെ മുസ്ലീം ലീഗും കോണ്‍ഗ്രസിലെ പോരിനെതിരെ രംഗത്ത് വന്നിരുന്നു. വിഷയം തീര്‍ന്നുവെന്ന് കരുതിയ സമയത്താണ് കോട്ടയത്ത് പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത്. ഇതുമായി ബന്ധപ്പെട്ടുള്ള വിഭാഗീയത യുഡിഎഫിനെ ആകെ ക്ഷീണിപ്പിക്കുമെന്ന സന്ദേശമാണ് ലീഗ് നല്‍കിയത്.

സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകുന്നുവെന്ന സന്ദേശം നല്‍കി, തരൂര്‍ മലബാര്‍ പര്യടനം നേരത്തെ നടത്തിയിരുന്നു. ഇത് കോണ്‍ഗ്രസില്‍ വലിയ തര്‍ക്കത്തിനിടയാക്കിയിരുന്നു. മുസ്ലീം ലീഗ് ഇക്കാര്യത്തില്‍ തരൂരിനൊപ്പമായിരുന്നു. തെക്കന്‍ ജില്ലകളിലെ തരൂരിന്റെ പര്യടനമാണ് ഇപ്പോള്‍ വീണ്ടുമൊരു പ്രശ്‌നത്തിന് വഴിയൊരുക്കിയത്.

English summary
writer t padmanabhan praises shashi tharoor, says kpcc president should stand with youth
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X