പൊലീസ് സ്റ്റേഷനില്‍ പരാക്രമം കാട്ടിയ യുവാവ് അറസ്റ്റില്‍

  • Posted By:
Subscribe to Oneindia Malayalam

കാസര്‍കോട്: ബാറില്‍ യുവാവിനെ അക്രമിച്ചതിന് കസ്റ്റഡിയിലെടുത്ത നിരവധി കേസുകളിലെ പ്രതി കാസര്‍കോട് പൊലീസ് സ്‌റ്റേഷനിലും പരാക്രമം കാട്ടി. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇസ്സത്ത് നഗറിലെ ഷാനു എന്ന ഷാനവാസാ(23)ണ് അറസ്റ്റിലായത്.

ഗുജറാത്തില്‍ രുപാനിയും പട്ടേലും തന്നെ!! ഹിമാചലില്‍ അധികാരപ്പോര് തുടരുന്നു, ധുമാലിന് എതിര്‍പ്പ്!

ഇന്നലെ രാത്രി പത്ത് മണിയോടെ നുള്ളിപ്പാടിയിലെ ഒരു ബാറില്‍ വെച്ച് യുവാവുമായി അടികൂടുന്നതിനിടെ ബാര്‍ജീവനക്കാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി ഷാനുവിനെ കസ്റ്റഡിയിലെടുത്തു. ഇന്ന് പുലര്‍ച്ചെ നാലു മണിയോടെ വെള്ളം ആവശ്യപ്പെട്ട ഷാനുവിന് പൊലീസ് വെള്ളം നല്‍കി.

arrest

എന്നാല്‍ വെള്ളക്കുപ്പി വലിച്ചെറിയുകയായിരുന്നു. സ്റ്റേഷനിലെ കമ്പ്യൂട്ടറിന് കേടുപാട് പറ്റിയിട്ടുണ്ട്. പൊതുമുതല്‍ നശിപ്പിച്ചതിന് ഷാനുവിനെതിരെ കേസെടുത്തു. നിരവധി കേസുകളില്‍ പ്രതിയായ ഷാനുവിനെ നേരത്തെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
young man arrested for assaulting at police station

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്