Get Updates
Get notified of breaking news, exclusive insights, and must-see stories!

അന്ന് 32 ലക്ഷം, ഇന്ന് അഞ്ച് കോടിയുടെ സ്വത്ത്: മന്ത്രി സജി ചെറിയാന്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന് പരാതി

തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതിയുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്ത്. സ്വത്ത് വിവരത്തെ കുറിച്ച് കഴിഞ്ഞ ദിവസം മന്ത്രി മാധ്യമങ്ങളോട് വെളിപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ് പരാതി. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ 32 ലക്ഷം രൂപയാണ് മന്ത്രി ആസ്തിയായി കാണിച്ചത്. എന്നാല്‍ തനിക്ക് അഞ്ച് കോടിയുടെ സ്വത്തുണ്ടെന്ന് മന്ത്രി തന്നെ മാധ്യമങ്ങളോട് വെളിപ്പെടുത്തുകയായിരുന്നു.

ഇതിന് പിന്നാലെയാണ് മന്ത്രി അധികൃതമായി സ്വത്ത് സാമ്പാദിച്ചെന്ന പരാതിയുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തിയത്. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ബിനു ചുള്ളിയില്‍ ആണ് ലോകായുക്തയ്ക്കും വിജിലന്‍സിനും പരാതി നല്‍കിയത്. കെ റെയിലുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിക്കുന്നതിനിടെയാണ് അദ്ദേഹം തനിക്ക് അഞ്ച് കോടിയുടെ സ്വത്തുക്കളുണ്ടെന്ന കാര്യം വെളിപ്പെടുത്തിയത്.

india

അതേസമയം, മന്ത്രിയുടെ വെളിപ്പെടുത്തലിന് പിന്നാലെ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ രംഗത്തെത്തി. മന്ത്രി നടത്തിയ പ്രസ്താവനയെ കൂട്ടുപിടിച്ചാണ് ബിന്ദു കൃഷ്ണ പ്രതികരിച്ച് രംഗത്തെത്തിയത്. ''തീവ്രവാദ ബന്ധമുണ്ടോ മന്ത്രീ ?, 2021ലെ തെരഞ്ഞെടുപ്പ് പത്രികയില്‍ 68 ലക്ഷം, 2022ല്‍ 5 കോടിയുടെ ആസ്തിയുണ്ടെന്ന് സ്വയം വെളിപ്പെടുത്തല്‍...' എന്നാണ് ബിന്ദു കൃഷ്ണ ഫേസ്ബുക്കില്‍ കുറിച്ചത്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സജി ചെറിയാന്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ കണക്കിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് ബിന്ദു കൃഷ്ണയുടെ ഫേസ്ബുക്ക് പോസ്റ്റ്.

നേരത്തെ കെ റെയിലുമായി ബന്ധപ്പെട്ട് മന്ത്രി സജി ചെറിയാനെതിരെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു. മന്ത്രിയുടെ വീടിരിക്കുന്ന മുളക്കുഴ പഞ്ചായത്തില്‍ സില്‍വര്‍ലൈന്‍ അലൈന്‍മെന്റില്‍ മാറ്റംവരുത്തിയെന്ന ആരോപണമാണ് തിരുവഞ്ചൂര്‍ ഉന്നയിച്ചത്. വില കുറഞ്ഞ രാഷ്ട്രീയ ആരോപണമാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണനു സാധിക്കുമെങ്കില്‍ തന്റെ വീട്ടിലൂടെ സില്‍വര്‍ ലൈന്‍ അലൈന്‍മെന്റ് കൊണ്ടുവരട്ടെയെന്നും സജി ചെറിയാന്‍ തിരിച്ചടിച്ചിരുന്നു.

സംഭവത്തില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്തെത്തി. അലൈന്‍മെന്റ് മാറ്റിയത് സംബന്ധിച്ച് തിരുവഞ്ചൂര്‍ ആരോപണം ഉന്നയിച്ചപ്പോഴാണ് തനിക്ക് അഞ്ച് കോടിയുടെ സ്വത്തുണ്ടെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞത്. എന്നാല്‍ എട്ട് മാസം മുന്‍പ് തെരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയ സ്വത്ത് വിവര കണക്കില്‍ 32 ലക്ഷം രൂപയുടെ സ്വത്ത് മാത്രമെ തനിക്കുള്ളെന്നാണ് പറഞ്ഞിരിക്കുന്നത്. സ്വത്ത് വിവര കണക്കില്‍ തെറ്റ് പറ്റിയതാണെന്നോ അല്ലെങ്കില്‍ തെരഞ്ഞെടുപ്പിന് ശേഷം 5 കോടിയുടെ സ്വത്ത് ഉണ്ടാക്കിയെന്നോ വേണം മനസിലാക്കാന്‍. ഇതേക്കുറിച്ച് മന്ത്രി തന്നെയാണ് മറുപടി പറയേണ്ടത്. 5 കോടിയുടെ സ്വത്ത് എവിടെ നിന്നാണ് കിട്ടിയതെന്ന് മന്ത്രി തന്നെ പറയണം. മന്ത്രി എന്ന നിലയില്‍ സ്രോതസ് വെളിപ്പെടുത്താനുള്ള ഉത്തരവാദിത്തമുണ്ടെന്ന് വി ഡി സതീശന്‍ പറഞ്ഞു.

Recommended Video

cmsvideo
    തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+