കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആലത്തൂരിലെ പെങ്ങളൂട്ടിക്ക് യൂത്ത് കോണ്‍ഗ്രസ് വക കാര്‍; വിവാദം, പിന്നില്‍ അസൂയക്കാരെന്ന്

Google Oneindia Malayalam News

ആലത്തൂര്‍: ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് മികച്ച വിജയം നേടി രമ്യ ഹരിദാസിന് കാര്‍ വാങ്ങി നല്‍കാന്‍ യൂത്ത് കോണ്‍ഗ്രസ് തീരുമാനം. ഇതിന് വേണ്ടി രസീത് അച്ചടിച്ച് പാര്‍ലമെന്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പിരിവ് തുടങ്ങി. 1000 രൂപയുടെ 1400 ലീഫുകളാണ് അച്ചടിച്ചിരിക്കുന്നത്. 25ന് പിരിച്ച തുക പാര്‍ലമെന്റ് കമ്മിറ്റിയെ തിരിച്ചേല്‍പ്പിക്കണമെന്ന് കീഴ്കമ്മിറ്റികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പിരിച്ചില്ലെങ്കില്‍ രസീത് മടക്കി നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

Ramya

അതേസമയം, ഇതിനെതരെ സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം പ്രചാരണം തുടങ്ങി. രണ്ടു ലക്ഷത്തോളം രൂപ ശമ്പളവും അലവന്‍സും വാങ്ങുന്ന എംപിക്ക് എന്തിനാണ് കാര്‍ പിരിവെടുത്ത് വാങ്ങി നല്‍കുന്നതെന്ന് ഇവര്‍ ചോദിക്കുന്നു. എന്നാല്‍ ഞങ്ങളുടെ എംപിക്ക് ഒരു വാഹനം വാങ്ങി നല്‍കുന്നതില്‍ എന്താണ് പ്രശ്‌നമെന്ന് യൂത്ത്് കോണ്‍ഗ്രസ് നേതാക്കള്‍ തിരിച്ചുചോദിക്കുന്നു.

ജനങ്ങള്‍ക്കും കോണ്‍ഗ്രസ് ഘടകങ്ങള്‍ക്കും എതിര്‍പ്പില്ല. രമ്യ ഹരിദാസിന്റെ വിജയത്തില്‍ അസൂയ പൂണ്ടവരാണ് വിവാദങ്ങളുണ്ടാക്കുന്നതെന്നും ആലത്തൂര്‍ പാര്‍ലമെന്റ് യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പാളയം പ്രദീപ് കുറ്റപ്പെടുത്തി.

യോഗിക്ക് മുന്നറിയിപ്പ് നല്‍കി പ്രിയങ്ക; തിരിച്ചുവരും, കോണ്‍ഗ്രസ് 10 ലക്ഷം പ്രഖ്യാപിച്ചുയോഗിക്ക് മുന്നറിയിപ്പ് നല്‍കി പ്രിയങ്ക; തിരിച്ചുവരും, കോണ്‍ഗ്രസ് 10 ലക്ഷം പ്രഖ്യാപിച്ചു

മഹീന്ദ്രയുടെ മരാസോ എന്ന കാര്‍ യൂത്ത് കോണ്‍ഗ്രസ് ബുക്ക് ചെയ്തിട്ടുണ്ട്. ഏകദേശം 14 ലക്ഷം രൂപയാണ് വില. അടുത്ത മാസം ഒമ്പതിന് വടക്കഞ്ചേരി മന്ദം മൈതാനിയില്‍ നടക്കുന്ന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രമ്യ ഹരിദാസിന് കാറിന്റെ താക്കോല്‍ കൈമാറും. പൊതു ജനങ്ങളില്‍ നിന്ന് പിരിവെടുക്കേണ്ട എന്നാണ് യൂത്ത് കോണ്‍ഗ്രസ് തീരുമാനം. യൂത്ത് കോണ്‍ഗ്രസുകാരില്‍ നിന്ന് മാത്രമായി പിരിവെടുക്കാനാണ് നിര്‍ദേശം. ഒരു നിയോജക മണ്ഡലത്തില്‍ നിന്ന് രണ്ടു ലക്ഷം രൂപ വീതം പിരിക്കാനാണ് ശ്രമം.

English summary
Youth Congress Donate Car to Alathur MP Ramya Haridas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X