കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാൻ 'ഡീലിംഗ്സ്' നടന്നു', സിപിഎം നേതാക്കൾക്ക് ബന്ധമെന്ന് എൻഎസ് നുസ്സൂർ

Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം വേഗത്തിൽ പൂർത്തിയാക്കി ഈ മാസം 30ന് റിപ്പോർട്ട് സമർപ്പിക്കാനുളള നീക്കത്തിലാണ് ക്രൈംബ്രാഞ്ച്. അന്വേഷണം തുടരാൻ കൂടുതൽ സമയം ആവശ്യപ്പെട്ടേക്കില്ലെന്നും സൂചനകളുണ്ട്.
ദിലീപിന്റെ അഭിഭാഷകർ അടക്കമുളളവരെ ചോദ്യം ചെയ്യുക പോലും ചെയ്യാതെയാണ് അന്വേഷണം അവസാനിപ്പിക്കാനുളള നീക്കം. ഇതോടെ കേസ് അട്ടിമറിക്കപ്പെടുകയാണ് എന്ന ആശങ്ക ശക്തമാകുന്നു.

അതിനിടെ ഭരണപക്ഷത്തുളള സിപിഎമ്മിലെ ചില നേതാക്കൾക്ക് കേസ് അന്വേഷണം അട്ടിമറിക്കുന്നതിൽ പങ്കുണ്ടെന്ന ആരോപണം ഉന്നയിച്ചിരിക്കുകയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് എൻഎസ് നുസ്സൂർ. റിപ്പോർട്ടർ ചാനൽ ചർച്ചയിലാണ് ആരോപണം.

1

എന്‍എസ് നുസൂറിന്റെ വാക്കുകള്‍: 'എല്ലാ കാലത്തും കോണ്‍ഗ്രസ് നിലപാട് സ്ത്രീപക്ഷത്ത് നിന്നുകൊണ്ടാണ്. നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കപ്പെടുമോ എന്നുളള ആശങ്ക നിലനില്‍ക്കുന്നുണ്ട്. അന്വേഷണം അട്ടിമറിക്കപ്പെടുന്നു എന്ന ബോധ്യമുണ്ടായാല്‍ പ്രതിപക്ഷം ഇടപെടും. തൃക്കാക്കരയില്‍ നടിയെ ആക്രമിച്ച കേസ് ചര്‍ച്ചാ വിഷയമാണ്. ഇതൊരു സമര കോലാഹലമുണ്ടാക്കേണ്ട വിഷയമല്ല. ജുഡീഷ്യറിയുടെ പരിഗണനയില്‍ നില്‍ക്കുന്ന വിഷയമാണ്.

2

ഈ കേസ് അട്ടിമറിക്കാന്‍ ഭരണതലത്തിലുളളവര്‍ക്ക് താല്‍പര്യമുണ്ട്. ഈ അട്ടിമറിയില്‍ സിപിഎമ്മിന് ബന്ധമുണ്ട് എന്നത് സത്യമാണ്. ഭരണപക്ഷത്തിന് വ്യക്തമായ ബന്ധമുണ്ട്. രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ട് എന്നത് വ്യക്തമാണ്. രാജ്യത്തെ തന്നെ ഏറ്റവും പ്രബലമായ പോലീസ് സംവിധാനമാണ് കേരളത്തില്‍. ഒരു പ്രതിയേ പിടിക്കണമെങ്കില്‍ മണിക്കൂറുകള്‍ കൊണ്ട് സാധിക്കുന്ന സംവിധാനമാണ് കേരളത്തിലുളളത്.

3

അതിനെ നിയന്ത്രിക്കുന്നത് രാഷ്ട്രീയ സംവിധാനമാണ്. അന്വേഷണം ഏത് പ്രതിയിലേക്കാണോ, ഗൂഢാലോചന നടത്തിയ സംഘത്തിലേക്കാണോ പോയത് ആ സമയത്താണ് പി ശശിയുടെ കടന്ന് വരവും അദ്ദേഹത്തിന്റെ ഇടപെടലും അന്വേഷണ ഉദ്യോഗസ്ഥന്റെ മാറ്റവുമെല്ലാം. വലിയൊരു അട്ടിമറിക്ക് വേണ്ടിയുളള പ്രലോഭനങ്ങളും പൊളിറ്റിക്കല്‍ ഡീലിംഗ്‌സും നടന്നിട്ടുണ്ട് എന്നുളളത് വളരെ വ്യക്തമായി മനസ്സിലാക്കാന്‍ സാധിച്ചിട്ടുണ്ട്.

4

അത് തിരുവനന്തപുരം കേന്ദ്രീകരിച്ചാണ് എന്നതും ഭരണവുമായി അടുത്ത് നി്ല്‍ക്കുന്ന സിപിഎമ്മിന്റെ ഒന്നുരണ്ട് നേതാക്കള്‍ക്ക് അതുമായി ബന്ധമുണ്ട് എന്നതും വ്യക്തമായിക്കൊണ്ടിരിക്കുന്നു. ഇതിനകത്ത് എന്താണ് സംഭവിച്ച് കൊണ്ടിരിക്കുന്നത് എന്ന് അറിയാന്‍ പ്രതിപക്ഷം എന്ന നിലയിലും യുവജന സംഘടന എന്ന നിലയിലും തങ്ങള്‍ക്കും ആകാംഷയുണ്ട്. രാഷ്ട്രീയപരമായി കേസ് അട്ടിമറിക്കാനുളള നീക്കം നടന്നിട്ടുണ്ട്.

5

തൃക്കാക്കരയില്‍ ക്യാമ്പ് ചെയ്യുന്ന മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും സ്ത്രീ സുരക്ഷയെ കുറിച്ച് പറയാനുളള ഒരു അവകാശവും ഇല്ല. ഒരു സ്ത്രീ, അവര്‍ക്ക് അനുഭവിക്കേണ്ടി വന്ന പീഡനം, അതിന് നേതൃത്വം കൊടുത്ത സംഘം ഇതെല്ലാം വ്യക്തമായി വരുമ്പോഴും എന്തുകൊണ്ട് സര്‍ക്കാരും മുഖ്യമന്ത്രിയും മന്ത്രിമാരും ഇതിനകത്ത് ഒരു നിലപാട് സ്വീകരിക്കുന്നില്ല. യുവജന സംഘടനയായ ഡിവൈഎഫ്‌ഐയോ യുവമോര്‍ച്ചയോ ഇതിനകത്ത് ഒരു അഭിപ്രായം പറയുന്നില്ല.

6

ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡണ്ട് എഎ റഹീമും മുന്‍ പ്രസിഡണ്ട് മുഹമ്മദ് റിയാസും തൃക്കാക്കരയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. അവരുടെ അഭിപ്രായം അറിയേണ്ടത്. വീണാ ജോര്‍ജ് അടക്കമുളള മന്ത്രിമാരുടേയും മഹിളാ സംഘടനാ നേതാക്കളുടേയും അഭിപ്രായം അറിയണം. ഈ വിഷയം തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. സ്ത്രീ വിരുദ്ധ നിലപാട് സ്വീകരിക്കുന്ന സര്‍ക്കാരിനെതിരെയുളള ജനവിധി കൂടിയാവും തൃക്കാക്കരയിലേത്.

സർക്കാരിനെതിരെ അതിജീവിത ഹൈക്കോടതിയിൽ, ദിലീപുമായി അവിശുദ്ധ ബന്ധം, അന്വേഷണം അട്ടിമറിക്കുന്നുസർക്കാരിനെതിരെ അതിജീവിത ഹൈക്കോടതിയിൽ, ദിലീപുമായി അവിശുദ്ധ ബന്ധം, അന്വേഷണം അട്ടിമറിക്കുന്നു

Recommended Video

cmsvideo
നടിയെ ആക്രമിച്ച കേസിൽ ഇനി അന്വേഷണമില്ല. ക്രൈംബ്രാഞ്ച് പിന്മാറി
7

തലസ്ഥാനം കേന്ദ്രീകരിച്ച് ഈ കേസില്‍ അട്ടിമറിക്ക് വേണ്ടി ചില നീക്കങ്ങള്‍ നടന്നിട്ടുണ്ട്. അക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ കിട്ടാനുണ്ട്. വരും ദിവസങ്ങളില്‍ അത് പുറത്ത് വരും. ഭരണ സംവിധാനത്തിലെ ഒരു കോക്കസ് ഈ കേസ് അട്ടിമറിക്കണം എന്ന് മുന്‍കൂട്ടി തീരുമാനിച്ചാണ് മുന്നോട്ട് പോകുന്നത്. അതിന്റെ ഭാഗമായിട്ടാണ് ഈ നീക്കങ്ങള്‍. പണത്തിന് മീതെ പരുന്തും പറക്കില്ല സിപിഎമ്മും പറക്കില്ല''.

English summary
Youth Congress leader NS Nusoor alleges CPM's political dealings to sabotage Dileep Actress Case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X