കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മുസ്ലിം ഉന്മൂലനമാണോ നിങ്ങളുടെ രാഷ്ട്രീയം? എന്തിനു കൊല്ലുന്നു സിപിഎമ്മെ'; രാഹുല്‍ മാങ്കൂട്ടത്തില്‍

Google Oneindia Malayalam News

തിരുവന്തപുരം: കഴിഞ്ഞ ദിവസം പാലക്കാട് സി പി എം നേതാവ് ഷാജഹാന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സി പി എമ്മിനെതിരെ ആരോപണവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. സ്വന്തം പാര്‍ട്ടിക്കാരെ , അതും മുസ്ലിം നാമധാരികളായ പാര്‍ട്ടിക്കാരെ എന്തിനാണ് ഇങ്ങനെ ബലികൊടുക്കുന്നതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിക്കുന്നു. സംഘപരിവാര്‍ സഹായം എല്ലാ കാലത്തും പറ്റുന്ന കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ മറുപടി പറയണമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിച്ചു.

'എന്നും ഇങ്ങനെ ഹാപ്പിയായി ഇരിക്കൂ'; സിംഗപ്പൂരില്‍ അടിച്ചുപൊളിച്ച് അഹാനയും കുടുംബവും

'നിങ്ങള്‍ എന്തൊരു കിരീടാവകാശിയാണ്', ഈ ലാളിത്യം ഞങ്ങളെ അതിശയിപ്പിക്കുന്നു, കയ്യടിച്ച് സോഷ്യല്‍ ലോകം'നിങ്ങള്‍ എന്തൊരു കിരീടാവകാശിയാണ്', ഈ ലാളിത്യം ഞങ്ങളെ അതിശയിപ്പിക്കുന്നു, കയ്യടിച്ച് സോഷ്യല്‍ ലോകം

1

നേരത്തെ കെ പി സി സി വൈസ് പ്രസിഡന്റ് വി പി സജീന്ദ്രനും സമാനമായ ആരോപണം ഉന്നയിച്ചിരുന്നു. വെഞ്ഞാറമൂട്ടില്‍ കൊല്ലപ്പെട്ട മിഥ്‌ലാജ്, ഹക്ക്, കായംകുളത്ത് കൊല്ലപ്പെട്ട സിയാദ്, പട്ടാമ്പിയില്‍ കൊല്ലപ്പെട്ട സെയ്താലി.....എത്ര മുസ്ലീം നാമധാരികളായ സഖാക്കളാണ് ദുരൂഹമായ സാഹചര്യങ്ങളില്‍ കൊല്ലപ്പെടുന്നതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിക്കുന്നു. രാഹുലിന്റെ വാക്കുകളിലേക്ക്...

2

കഴിഞ്ഞ ദിവസം പാലക്കാട് കൊല്ലപ്പെട്ട ഷാജഹാന്‍, വെഞ്ഞാറമൂട്ടില്‍ കൊല്ലപ്പെട്ട മിഥ്‌ലാജ്, ഹക്ക്, കായംകുളത്ത് കൊല്ലപ്പെട്ട സിയാദ്, പട്ടാമ്പിയില്‍ കൊല്ലപ്പെട്ട സെയ്താലി.....എത്ര മുസ്ലീം നാമധാരികളായ സഖാക്കളാണ് ദുരൂഹമായ സാഹചര്യങ്ങളില്‍ കൊല്ലപ്പെടുന്നത്.

3

സി പി എം ഈ കൊലപാതകങ്ങളുടെയെല്ലാം ഉത്തരവാദിത്വം ആദ്യം ഇതര പാര്‍ട്ടികളില്‍ ആരോപിക്കുന്നുണ്ടെങ്കിലും, അന്വേഷണവും ആരോപണവും സി പി എമ്മിലേക്ക് തന്നെയാണ് പിന്നീട് എത്തിച്ചേരുന്നത്. ആ ഘട്ടത്തില്‍ തന്നെ അന്വേഷണം സ്വിച്ച് ഇട്ടത് പോലെ അവസാനിപ്പിക്കുകയും ചെയ്യുന്നു.

4

നിഗൂഢമായ ഈ കൊലപാതകങ്ങളുടെ ചുരുളഴിയേണ്ടതുണ്ട്. സ്വന്തം പാര്‍ട്ടിക്കാരെ , അതും മുസ്ലിം നാമധാരികളായ പാര്‍ട്ടിക്കാരെ എന്തിനാണ് ഇങ്ങനെ ബലികൊടുക്കുന്നത് എന്ന് സംഘപരിവാര്‍ സഹായം എല്ലാ കാലത്തും പറ്റുന്ന കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ മറുപടി പറയണം. നിങ്ങള്‍ നേരിട്ട് തന്നെ കൊലപ്പെടുത്തുന്ന ഞങ്ങളുടെ ശുഹൈബിനെയും, ഷുക്കൂറിനെയും, നിങ്ങള്‍ കൊന്ന ഫസലിനെയും ഒന്നും മറന്നിട്ടുമില്ല... മുസ്ലിം ഉന്മൂലനം തന്നെയാണോ നിങ്ങളുടെ രാഷ്ട്രീയം ? എന്തിനു കൊല്ലുന്നു സി.പി.എമ്മെ- രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിച്ചു.

5

അതേസമയം, വി പി സജീന്ദ്രനും സി പി എമ്മിനെതിരെ ഇതേ ആരോപണം ഉയര്‍ത്തിയിരുന്നു. വീട്ടില്‍ വളര്‍ത്തുന്ന പൂവന്‍ കോഴിയുടെ അവസ്ഥയാണ് കേരളത്തിലെ മുസ്ലീം സഖാക്കള്‍ക്കെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ വി പി സജീന്ദ്രന്‍ ആരോപിച്ചു. വീട്ടില്‍ ഒരാവശ്യം വന്നാല്‍ തട്ടും, അവരോട് സഹതാപം മാത്രമാണെന്നും അദ്ദേഹം കുറിച്ചു. വി പി സജീന്ദ്രന്റെ വാക്കുകളിലേക്ക്...

6

വീട്ടില്‍ വളര്‍ത്തുന്ന പൂവന്‍ കോഴിയുടെ അവസ്ഥയാണ് കേരളത്തിലെ സാധാ സഖാക്കള്‍ക്ക് പ്രത്യേകിച്ച് മുസ്ലിം സമുദായത്തിലെ സഖാക്കള്‍ക്ക്. വീട്ടില്‍ ഒരു ആവശ്യം വന്നാല്‍ അവനെ തട്ടും. പാവത്തുങ്ങളോട് സഹതാപം മാത്രം. സഖാവിനെ വെട്ടാന്‍ പോയ ദിവസം പോലും കൊടിയേരിക്ക് വേണ്ടി പോസ്റ്റ് ഇട്ടവന്‍ ബിജെപി ആണോ ?? ആണെന്നാണ് ഇപ്പോള്‍ സഖാക്കള്‍ വാദിച്ചുകൊണ്ടിരിക്കുന്നത്.

7

പാലക്കാട് കൊലപാതകം സംബന്ധിച്ച് സിപിഎം വിചിത്രമായ മറ്റൊരു വാദം കൂടി മുന്നോട്ടുവയ്ക്കുന്നുണ്ട്. 'ഒരുപക്ഷേ പാര്‍ട്ടി അനുഭാവി ആയിരിക്കാം, ഫേസ്ബുക്കില്‍ പോസ്റ്റുകള്‍ കാണാം.. പക്ഷേ ഞങ്ങളുടെ പാര്‍ട്ടി മെമ്പര്‍ഷിപ്പില്ല സംഘടനാ ചുമതല ഇല്ല' പാര്‍ട്ടി മെമ്പര്‍ഷിപ്പും സംഘടന ചുമതലയും ഉള്ളവര്‍ വെട്ടിയാല്‍ മാത്രമാണോ സിപിഎം നടത്തിയ കൊലപാതകം ആവുകയുള്ളൂ ?? എത്ര വിചിത്രവും ബാലിശവുമാണ് ഇവര്‍ മുന്നോട്ടുവയ്ക്കുന്ന വാദങ്ങള്‍ ?

8

സാമാന്യ ബുദ്ധിക്ക് നിരക്കുന്ന കാര്യങ്ങള്‍ വേണം നിങ്ങള്‍ സംസാരിക്കാന്‍. സമീപകാലത്തായി വെഞ്ഞാറമൂട് കൊലപാതകം കോണ്‍ഗ്രസിന്റെ മേല്‍ കെട്ടിവയ്ക്കാന്‍ ശ്രമിച്ചു. എകെജി സെന്റര്‍ പടക്കമേറ് കോണ്‍ഗ്രസിന്റെ മേല്‍ കെട്ടിവെച്ചു. പാലക്കാട് സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തിലും പ്രതികള്‍ ആരെന്നു സി പി എം വിധി എഴുതുന്നു. സി പി എം പറയുന്നത് അതേപടി ഏറ്റു പറയാന്‍ മനസില്ലെന്നു പ്രഖ്യാപിച്ച കെ പി സി സി പ്രസിഡണ്ട് ശ്രീ കെ. സുധാകരന് അഭിനന്ദനങ്ങള്‍- വി പി സജീന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

 റോബിന്റെ വീഡിയോ കണ്ടപ്പോള്‍ വിഷമം തോന്നി: പുറത്ത് ഒരു ഗെയിം ഉണ്ടെന്ന് അറിയില്ലായിരുന്നു: ബ്ലെസ്ലീ റോബിന്റെ വീഡിയോ കണ്ടപ്പോള്‍ വിഷമം തോന്നി: പുറത്ത് ഒരു ഗെയിം ഉണ്ടെന്ന് അറിയില്ലായിരുന്നു: ബ്ലെസ്ലീ

Recommended Video

cmsvideo
ശോഭനയുടെ വരവ് ദിലീപിനെ ട്രാപ്പിലാക്കും; നല്‍കിയിരിക്കുന്നത് സുപ്രധാന മൊഴികള്‍

English summary
Youth Congress leader Rahul Mamkootathil has accused the CPM On Palakkad Shajahan Case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X