'പിഎസ് പ്രശാന്ത് എന്ന കുലംകുത്തിക്ക് തിന്നിട്ട് എല്ലിൻ്റെ ഉള്ളിൽ കുത്തി', ആഞ്ഞടിച്ച് യൂത്ത് കോൺഗ്രസ്
തിരുവനന്തപുരം: കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കപ്പെട്ടതിന് പിന്നാലെ സിപിഎമ്മില്‍ ചേര്‍ന്ന മുന്‍ കെപിസിസി സെക്രട്ടറി പിഎസ് പ്രശാന്തിനെ രൂക്ഷമായി വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ റിജില്‍ മാക്കുറ്റിയും എന്‍ എസ് നുസൂറുമാണ് പിഎസ് പ്രശാന്തിനെ കടന്നാക്രമിച്ച് രംഗത്ത് വന്നിരിക്കുന്നത്.
തിന്നിട്ട് എല്ലിന്റെ ഇടയില്‍ കുത്തിയത് കൊണ്ടാണ് പിഎസ് പ്രശാന്ത് കോണ്‍ഗ്രസിനെ വഞ്ചിച്ച് സിപിഎമ്മിലേക്ക് പോയതെന്ന് റിജില്‍ മാക്കുറ്റി കുറ്റപ്പെടുത്തി.. കാലത്തിന്റെ മുന്നില്‍ പിഎസ് പ്രശാന്ത് കുലംകുത്തിയിരിക്കുമെന്ന് എന്‍എസ് നുസൂര്‍ പ്രതികരിച്ചു.

റിജില്‍ മാക്കുറ്റിയുടെ പ്രതികരണം ഇങ്ങനെ: '' പി എസ് പ്രശാന്ത് എന്ന കുലംകുത്തിക്ക് തിന്നിട്ട് എല്ലിൻ്റെ ഉള്ളിൽ കുത്തിയത് കൊണ്ടാണ് ഇവൻ ഈ പ്രസ്ഥാനത്തെ വഞ്ചിച്ച് പോയത്. തിരുവനന്തപുരം ജില്ലാ KSU വിൻ്റെയും യൂത്ത് കോൺഗ്രസ്സിൻ്റെയും പ്രസിഡൻ്റ് , DCC വൈസ് പ്രസിഡൻ്റ്, KPCC അംഗം, KPCC സെക്രട്ടറി, യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ, ഭാര്യക്ക് 40000 മുകളിൽ ശമ്പളം ഉള്ള ജോലി, രണ്ട് മക്കൾക്കും കേന്ദ്രീയ വിദ്യാലയത്തിൽ എ കെ ആൻ്റണി, ശശി തരൂർ എന്നീ നേതാക്കളുടെ ശുപാർശയിൽ അഡ്മിഷൻ, ഈ കഴിഞ്ഞ നിയസഭ തിരഞ്ഞെടുപ്പിൽ സീറ്റ്. ഇതൊക്കെ പാർട്ടിയിൽ നിന്ന് നേടിയവൻ. എന്നിട്ടും ഒന്നും കിട്ടിയില്ല പോലും.
യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ ആയ സമയത്ത് അന്ന്
ബോർഡ് മെമ്പറായിരുന്നു ഇപ്പോഴത്തെ മന്ത്രി മുഹമ്മദ് റിയാസ്. റിയാസും പ്രശാന്തും തമ്മിലുള്ള വലിയ ബന്ധമായിരുന്നു. ആ ബന്ധമാണ് CPM ലേക്ക് ഈ പരമനാറിയെ എത്തിച്ചത്. ഒരു പഞ്ചായത്ത് വാർഡിൽ പോലും മത്സരിക്കാൻ സാധിക്കാത്ത എത്രയോ നേതാക്കൾ ഈ പാർട്ടിയിൽ ഉണ്ട്. അവിടെയാണ് എല്ലാം നേടിയിട്ട് പാർട്ടിയെ വഞ്ചിച്ച് ഇവനെ പോലുള്ള വഞ്ചകൻമാർ CPM ൽ ചേക്കേറുന്നത്''.
എൻഎസ് നുസൂറിന്റെ പ്രതികരണം ഇങ്ങനെ: '' ജീവിതത്തിൽ നഷ്ടവും ലാഭവും ഉണ്ടാകും. സുഗമമായ പാതയിൽ സഞ്ചരിച്ചവർ വിരളമാണ്. കല്ലും മുള്ളും നിറഞ്ഞപതയിൽ സഞ്ചരിച്ചവരാണ് രാഷ്ട്രീയത്തിലധികവും .കോൺഗ്രസ് പ്രസ്ഥാനത്തിന് പ്രതിസന്ധിയുണ്ടാകുമ്പോൾ പുതിയമേച്ചിൽ പുറങ്ങൾ തേടുന്നവർ കാലത്തിന്റെ മുൻപിൽ "കുലം കുത്തികൾ മാത്രം".
'ബിഗ് ബോസിന് ശേഷം റിതു ഫോൺ എടുത്തിട്ടില്ല, അന്ന് 316 തവണ വിളിച്ചു'- ജിയ ഇറാനി-റിതു മന്ത്ര ചിത്രങ്ങൾ












Click it and Unblock the Notifications