കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യൂത്ത് കോണ്‍ഗ്രസ് ഗൗരവത്തില്‍ തന്നെ; 20 പേരുടെ പട്ടിക കൈമാറി... ചാണ്ടി ഉമ്മന്‍ പട്ടികയിലില്ല

Google Oneindia Malayalam News

തിരുവനന്തപുരം: ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം എന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആവശ്യം. എല്ലാ തിരഞ്ഞെടുപ്പുകളിലും ഇത്തരം ആവശ്യങ്ങള്‍ക്ക് ഉന്നയിക്കപ്പെടാറുണ്ടെങ്കിലും, അപൂര്‍വ്വം ചിലര്‍ക്ക് മാത്രമാണ് അവസരം ലഭിക്കാറുള്ളത്.

രാഷ്ട്രീയം വ്യക്തമാക്കി ജസ്റ്റിസ് കെമാല്‍ പാഷ; യുഡിഎഫ് ക്ഷണിച്ചാല്‍ സ്ഥാനാര്‍ത്ഥി... ലീഗ് സ്ഥാനാർത്ഥിയാകില്ലരാഷ്ട്രീയം വ്യക്തമാക്കി ജസ്റ്റിസ് കെമാല്‍ പാഷ; യുഡിഎഫ് ക്ഷണിച്ചാല്‍ സ്ഥാനാര്‍ത്ഥി... ലീഗ് സ്ഥാനാർത്ഥിയാകില്ല

ഉമ്മൻ ചാണ്ടിയുടെ മകൻ, ജോർജ്ജിന്റെ മകൻ... ഒടുവിൽ ആന്റണിയുടെ മകനും? സ്ഥാനാർത്ഥിത്വത്തെ കുറിച്ച് അനിൽ കെ ആന്റണിഉമ്മൻ ചാണ്ടിയുടെ മകൻ, ജോർജ്ജിന്റെ മകൻ... ഒടുവിൽ ആന്റണിയുടെ മകനും? സ്ഥാനാർത്ഥിത്വത്തെ കുറിച്ച് അനിൽ കെ ആന്റണി

എന്നാല്‍ ഇത്തവണ അങ്ങനെ ആവരുത് കാര്യങ്ങള്‍ എന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ നിലപാട്. തദ്ദേശ തിരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് പരിഗണന കിട്ടിയില്ലെന്ന ആക്ഷേപം യൂത്ത് കോണ്‍ഗ്രസ് അതി ശക്തമായി തന്നെ ഉന്നയിച്ചിരുന്നു. ഇത്തവണ 20 പേരുടെ പട്ടികയാണ് യൂത്ത് കോണ്‍ഗ്രസ് സമര്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍ ആ പട്ടികയില്‍ ചാണ്ടി ഉമ്മന്‍ ഉള്‍പ്പെട്ടിട്ടില്ല. വിശദാംശങ്ങള്‍...

20 പേരുടെ പട്ടിക

20 പേരുടെ പട്ടിക

ഇത്തവണ യൂത്ത് കോണ്‍ഗ്രസില്‍ നിന്നുള്ള 20 പേരെ സ്ഥാനാര്‍ത്ഥികളാക്കണം എന്നാണ് ആവശ്യം. യൂത്ത് കോണ്‍ഗ്രസ് നിര്‍ദ്ദേശിക്കുന്ന 20 പേരുടെ പട്ടിക ദേശീയ നേതൃത്വത്തിന് കൈമാറുകയും ചെയ്തിട്ടുണ്ട്. പ്രത്യേക സാഹചര്യത്തില്‍, തങ്ങള്‍ക്ക് മുന്‍ഗണന ലഭിക്കുമെന്ന പ്രതീക്ഷ യൂത്ത് കോണ്‍ഗ്രസിനുണ്ട്.

സിറ്റിങ് എംഎല്‍എമാര്‍

സിറ്റിങ് എംഎല്‍എമാര്‍

സിറ്റിങ് എംഎല്‍എമാരെ കൂടാതെയാണ് ഇരുപത് പേരുടെ പട്ടിക. സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലും വൈസ് പ്രസിഡന്റ് ് ശബരിനാഥനും ഇത്തവണയും സീറ്റ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഷാഫി പറമ്പില്‍ പാലക്കാട്ട് നിന്നും ശബരിനാഥന്‍ അരുവിക്കരയില്‍ നിന്നും ആണ് കഴിഞ്ഞ തവണ വിജയിച്ചത്.

സരിനും വീണ നായരും

സരിനും വീണ നായരും

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയായ ഡോ സരിന്റെ പേരും മഹിള കോണ്‍ഗ്രസ് നേതാവായ വീണ എസ് നായരുടെ പേരും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. സരിന്റെ പേര് ഒറ്റപ്പാലം മണ്ഡലത്തിലേക്ക് നിര്‍ദ്ദേശിച്ചിട്ടുള്ളത്. വീണ എസ് നായരുടെ പേര് വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലേക്കും. തദ്ദേശ തിരഞ്ഞെടുപ്പിലും വീണയുടെ പേര് ഉയര്‍ന്ന് വന്നിരുന്നെങ്കിലും സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം നേടിയിരുന്നില്ല.

റിജില്‍ മാക്കുറ്റിയും റിയാസ് മുക്കോളിയും

റിജില്‍ മാക്കുറ്റിയും റിയാസ് മുക്കോളിയും

സംസ്ഥാന വൈസ് പ്രസിഡന്റുമാരായ റിജില്‍ മാക്കുറ്റി, റിയാസ് മുക്കോളി എന്നിവരുടെ പേരും പട്ടികയില്‍ ഉണ്ട്. റിജിലെ കണ്ണൂരിലോ ഇരിക്കൂറിലോ പരിഗണിക്കണം എന്നാണ് ആവശ്യം. റിയാസ് മുക്കോളിയെ തവനൂരിലെ പട്ടാമ്പിയിലേ പരിഗണിക്കണം എന്നും ആവശ്യമുണ്ട്.

കടുത്ത മത്സരം

കടുത്ത മത്സരം

തവനൂര്‍ മണ്ഡലത്തിന് വേണ്ടി ഇത്തവണ മുസ്ലീം ലീഗും സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. അതുകൊണ്ട് തന്നെ റിയാസ് മുക്കോളിയെ പട്ടാമ്പിയില്‍ മത്സരിപ്പിക്കണം എന്ന് ആവശ്യമുയരുന്നുണ്ട്. യുഡിഎഫിന്റെ സിറ്റിങ് സീറ്റ് കഴിഞ്ഞ തവണ യുവനേതാവായ മുഹ്‌സിനിലൂടെ ആണ് സിപിഐ തിരിച്ചുപിടിച്ചത്. റിയാസിനെ പോലെ ഒരാളെ രംഗത്തിറക്കിയാല്‍ പട്ടാമ്പി തിരിച്ചുപിടിക്കാം എന്ന പ്രതീക്ഷയാണ് യൂത്ത് കോണ്‍ഗ്രസിനുള്ളത്.

വിദ്യ ബാലകൃഷ്ണനും രോഹിത്തും

വിദ്യ ബാലകൃഷ്ണനും രോഹിത്തും

യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി വിദ്യ ബാലകൃഷ്ണനെ കോഴിക്കോട് നോര്‍ത്തിലോ ബേപ്പൂര്‍ മണ്ഡലത്തിലോ പരിഗണിക്കണം എന്നാണ് ആവശ്യം. രണ്ട് മണ്ഡലങ്ങളും നിലവില്‍ എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റുകളാണ്. സംസ്ഥാന സെക്രട്ടറി എഎം രോഹിത്തിനെ പൊന്നാനി മണ്ഡലത്തില്‍ പരിഗണിക്കണം എന്നാണ് ആവശ്യം.

ഇടംപിടിച്ചവര്‍

ഇടംപിടിച്ചവര്‍

സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എസ്എം ബാലുവിനെ ആറ്റിങ്ങലിലും എന്‍എസ് നുസൂറിനെ നെടുമങ്ങാടോ നേമത്തോ പരിഗണിക്കണം എന്നാണ് ആവശ്യം. പത്തനംതിട്ട ജില്ലാ പ്രസിഡന്റ് എംജി കണ്ണനെ അടൂരും ആലപ്പുഴ ജില്ലാ പ്രസിഡന്റ് റ്റിജിന്‍ ജോസഫിനെ കുട്ടനാടും കോട്ടയം ജില്ലാപ്രസിഡന്റ് ചിഞ്ചു കുര്യന്‍ ജോയിയെ കാഞ്ഞിരപ്പള്ളിയിലും കൊല്ലം ജില്ലാ പ്രസിഡന്റ് അരുണ്‍ രാജിനെ ചടയമംഗലത്തോ പത്തനാപുരത്തോ മത്സരിപ്പിക്കണം. പാലക്കാട് ജില്ലാ പ്രസിഡന്റ് ഫിറോസ് ബാബുവിനെ ഷൊര്‍ണൂര്‍ മണ്ഡലത്തിലേക്കാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്

സംസ്ഥാന സെക്രട്ടറിമാര്‍

സംസ്ഥാന സെക്രട്ടറിമാര്‍

സംസ്ഥാന സെക്രട്ടറിമാരില്‍ ശോഭ സുബിന്‍, അരുണ്‍ കെഎസ്, എംപി പ്രവീണ്‍, വിഷ്ണു സുനില്‍, ജോബിന്‍ ജേക്കബ്, ഫൈസല്‍ കുളപ്പാടം എന്നിവരും പട്ടികയില്‍ ഇടംനേടി. ശോഭ സുബിനെ കൈപ്പമംഗലത്തും അരുണ്‍ കെഎസിനെ ഉടുമ്പംചോലയിലും മത്സരിപ്പിക്കണം എന്നാണ് ആവശ്യം. എംപി പ്രവീണിനെ അമ്പലപ്പുഴയിലേക്കും വിഷ്ണു സുനിലിനെ കൊല്ലത്തേക്കും ജോബിന്‍ ജേക്കബിനെ ഏറ്റുമാനൂരിലേക്കും ഫൈസല്‍ കുളപ്പാടത്തെ കുണ്ടറയിലേക്കും ആണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്.

തദ്ദേശ തിരഞ്ഞെടുപ്പില്‍ സംഭവിച്ചത്

തദ്ദേശ തിരഞ്ഞെടുപ്പില്‍ സംഭവിച്ചത്

തദ്ദേശ തിരഞ്ഞെടുപ്പില്‍ നാല്‍പത് ശതമാനം സീറ്റുകളില്‍ യുവാക്കളെ മത്സരിപ്പിക്കണം എന്നതായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ ആവശ്യം. എന്നാല്‍ ഈ പരിഗണന കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്ന് ലഭിച്ചില്ല. ഇതിനെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ പ്രതികരിക്കുകയും ചെയ്തിരുന്നു.

ചാണ്ടി ഉമ്മന്‍ പട്ടികയിലില്ല

ചാണ്ടി ഉമ്മന്‍ പട്ടികയിലില്ല

ഇത്തവണ കോട്ടയം ജില്ലയില്‍ ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനെ മത്സരിപ്പിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ആവശ്യപ്പെടുന്നു എന്നൊരു വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. എന്നാല്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് നല്‍കിയ പട്ടികയില്‍ ചാണ്ടി ഉമ്മന്‍ ഇടം നേടിയിട്ടില്ല. അന്തിമ പട്ടികയില്‍ ചാണ്ടി ഉമ്മന്‍ ഉണ്ടാകുമോ എന്നും കാത്തിരുന്ന് കാണാം.

ഭയന്ന് പിൻമാറില്ലെന്നുറപ്പിച്ച് ചെന്നിത്തല, റിസ്ക് എടുക്കും; ആദ്യ പടിയായി നീക്കം ,ഒരിക്കലും കൈവിടാത്ത വോട്ടുകൾഭയന്ന് പിൻമാറില്ലെന്നുറപ്പിച്ച് ചെന്നിത്തല, റിസ്ക് എടുക്കും; ആദ്യ പടിയായി നീക്കം ,ഒരിക്കലും കൈവിടാത്ത വോട്ടുകൾ

എന്തിന് ആന്റണി, എന്തിന് മുല്ലപ്പള്ളി, എന്തിന് വേണുഗോപാൽ... മുരളിയ്ക്കും സുധാകരനും ഷാഫിയ്ക്കും വേണ്ടി മുറവിളിഎന്തിന് ആന്റണി, എന്തിന് മുല്ലപ്പള്ളി, എന്തിന് വേണുഗോപാൽ... മുരളിയ്ക്കും സുധാകരനും ഷാഫിയ്ക്കും വേണ്ടി മുറവിളി

Recommended Video

cmsvideo
Will Rahul Gandhi become Congress Chief Minister candidate in Kerala?

English summary
Youth Congress submits candidate list of 20 leaders for Kerala Assembly Election 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X