വിവാഹത്തിന് 500 പേരെ അനുവദിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍, പോലീസിന് കണ്‍ഫ്യൂഷന്‍
തിരുവനന്തപുരം: സത്യപ്രതിജ്ഞയ്ക്ക് സര്‍ക്കാരിന് 500 പേരെ കൂട്ടാം. അപ്പോള്‍ ജനങ്ങള്‍ക്ക് ആഘോഷങ്ങള്‍ക്കായി അത്രയും പേരെ ഉള്‍പ്പെടുത്താമെന്ന് തോന്നിയാലോ? തോന്നല്‍ മാത്രമല്ല, അങ്ങനെ സംഭവിച്ചിരിക്കുകയാണ്. അഴൂരിലെ ഗ്രാമപഞ്ചായത്തംഗമായ യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതാവ് വിവാഹ ചടങ്ങുകളില്‍ 500 പേരെ പങ്കെടുക്കിപ്പിക്കാന്‍ അനുമതി ആവശ്യപ്പെട്ടിരിക്കുകയാണ്. പോലീസ് ശരിക്കും പുലിവാല് പിടിച്ച് നില്‍ക്കുകയാണ്. ചിറയിന്‍കീഴ് പോലീസ് അധികൃതര്‍ക്ക് മുന്നിലെത്തിയതാണ് ഈ മുന്‍കൂര്‍ അപേക്ഷ.

എന്താണ് ഈ വിഷയത്തില്‍ തീരുമാനമെടുക്കുക എന്നറിയാതെ നില്‍ക്കുകയാണ് പോലീസ്. കഴിഞ്ഞ ദിവസമാണ് യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ബിനോയ് എസ് ചന്ദ്രന്‍, യൂത്ത് കോണ്‍ഗ്രസിന്റെ മുട്ടപ്പലം യൂണിറ്റ് കണ്‍വീനര്‍ പ്രേംസിത്താര്‍, എന്നിവരോടൊപ്പം യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് മുട്ടപ്പലം സജിത്ത് തന്റെ വിവാഹ ചടങ്ങുകള്‍ക്ക് അനുമതി ചോദിച്ച് എത്തിയത്. 500 പേരെ പങ്കെടുപ്പിക്കുന്നതിനുള്ള അനുമതിക്കായി ചിറയിന്‍കീഴ് എസ്‌ഐ നൗഫലിനെയാണ് നേരില്‍ കണ്ടത്. അപേക്ഷയും നല്‍കി. എന്ത് നടപടിയെടുക്കുമെന്നറിയാതെ പോലീസ് ഈ വിഷയം മേലധികാരികളെ അറിയിച്ചിരിക്കുകയാണ്.
സംസ്ഥാന സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ നടന്നത് 500 പേരെ ഉള്‍ക്കൊള്ളിച്ചാണ്. അതുപോലെ തങ്ങളുടെ വിവാഹ ചടങ്ങും നടത്താന്‍ അനുവദിക്കണമെന്നായിരുന്നു സജിത്തിന്റെ ആവശ്യം. സംസ്ഥാന സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയിട്ടുള്ള അതേ മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് തന്നെ തന്റെ വിവാച ടങ്ങുകളും നടത്താമെന്നായിരുന്നു സജിത്തിന്റെ സത്യപ്രസ്താവനയില്‍ പറയുന്നത്. സെന്‍ട്രല്‍ സ്റ്റേഡിയത്തേക്കാള്‍ വലിപ്പവും വീതിയുമുള്ള ശാര്‍ക്കര ക്ഷേത്ര മൈതാനമാണ് വിവാഹ വേദിയുള്ളത്.
രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്, ചിത്രങ്ങള്‍
ജൂണ്‍ 15നാണ് സജിത്തിന്റെ വിവാഹം. അതിനായി വിവാഹ ക്ഷണക്കത്ത് അടക്കം പോലീസിന് കൈമാറിയ അപേക്ഷയിലുണ്ട്. സാമൂഹിക അകലം പാലിച്ചേ ക്ഷണിതാക്കള്‍ ഇരിക്കൂ എന്നാണ് ഇയാള്‍ പറയുന്നത്. ക്ഷണിതാക്കള്‍ക്ക് ഇരിക്കാന്‍ പന്തല്‍ ക്ഷേത്ര മൈതാനത്ത് കെട്ടി, കൊറോണയുമായി ബന്ധപ്പെട്ടുള്ള എല്ലാ നടപടിക്രമങ്ങളും പൂര്‍ണമായി പാലിക്കുമെന്ന് സജിത്ത് പറയുന്നു. മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാര്‍ക്കുമുള്ള അവകാശങ്ങള്‍ തനിക്കുമുണ്ടെന്ന് സജിത്ത് പറയുന്നു. ഉന്നത പോലീസ് അധികൃതരുമായി ഇക്കാര്യം ആലോചിക്കണമെന്നാണ് എസ്‌ഐ പറയുന്നത്. അതിന് ശേഷം അനുമതി നല്‍കുന്ന കാര്യം തീരുമാനിക്കും.
ട്രന്‍ഡിംഗായി അനന്യ പാണ്ഡയുടെ ഫോട്ടോ ഷൂട്ട്; ഗ്ലാമറസ് ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications