ട്രെയിനിനുള്ളില്‍ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു...
കൊച്ചി: നേത്രാവതി എക്‌സ്പ്രസിലെ ബാത്ത്‌റൂമില്‍ സ്വയം തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു. കായംകുളം സ്റ്റേഷനില്‍ വച്ചായിരുന്നു സംഭവം. ട്രെയിനിലെ ബാത്തറൂമില്‍ കയറി തമിഴ്‌നാട് വെല്ലൂര്‍ രാജാഗണപതി നഗറില്‍ ശ്രീനിവാസന്റെ മകന്‍ എസ് നിവാസ് (24) മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു.
ആഗസ്റ്റ് 16നാണ് സംഭവം നടന്നത്. ഗുരുതരമായി പൊള്ളലേറ്റ നിവാസ് കൊച്ചി മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലായിരുന്നു. മോഷണ ശ്രമത്തിനിടെ പിടിയിലായ യുവാവ് ഓടി രക്ഷപ്പെട്ട് ട്രെയിനിലെ ബാത്ത് റൂമില്‍ കയറി സ്വയം തീ കൊളുത്തുകയായിരുന്നുവെന്നാണ് ആദ്യം പ്രചരിച്ചിരുന്നത്. എന്നാല്‍ പിന്നീട് നിവാസ് ആത്മഹത്യക്ക് ശ്രമിച്ചതാണെന്ന് വ്യക്തമായി.

60 ശതമാനത്തോളം പൊള്ളലേറ്റ നിവാസിനെ ആദ്യം കായംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യനില ഗുരതരമായി തുടര്‍ന്നതോടെയാണ് കൊച്ചി മെഡിക്കല്‍ സെന്ററിലേക്ക് മാറ്റിയത്. ജനറല്‍ കമ്പാര്‍ട്ട്‌മെന്റിലെ ബാത്‌റൂമില്‍ കയറിയായിരുന്നു ആത്മഹത്യാശ്രമം.
Read Also: അവതാരകയെ കടന്ന് പിടിച്ച ഹൈടെക് സെല്‍ എസിപിയെ ചുമതലയില്‍ നിന്ന് മാറ്റി...
തീ ബോഗിയില്‍ ആളിപ്പിടിച്ചതോടെ യാത്രക്കാര്‍ പരിഭ്രാന്തരായി. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താനും സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രനും ട്രെയിനിലുണ്ടായിരുന്നു. കായംകുളത്തിനടുത്ത് ഇത് രണ്ടാം തവണയാണ് ട്രെയിനിനുള്ളില്‍ ആത്മഹത്യ ശ്രമം നടക്കുന്നത്.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications