കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുനവറലി തങ്ങള്‍ മാറിയാല്‍ ഫിറോസ് യൂത്ത് ലീഗ് പ്രസിഡന്റാകും; നജീബും സമദും ഒഴിയും...

Google Oneindia Malayalam News

കോഴിക്കോട്: യൂത്ത് ലീഗിന്റെ പുതിയ സംസ്ഥാന കമ്മിറ്റി ഈ മാസം 23ന് നിലവില്‍ വരും. കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകില്ലെന്നാണ് സൂചന. സംസ്ഥാന അധ്യക്ഷനായി പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറിയായി പികെ ഫിറോസും തുടര്‍ന്നേക്കും. പ്രായപരിധി നോക്കിയാല്‍ മുനവറലി തങ്ങള്‍ മാറേണ്ട സമയമായി. എന്നാല്‍ അദ്ദേഹത്തിന് ഇളവ് നല്‍കുമെന്നാണ് വിവരം. ഇനി മുനവറലി തങ്ങളെ മാറ്റാന്‍ തീരുമാനിച്ചാല്‍ പികെ ഫിറോസ് സംസ്ഥാന പ്രസിഡന്റാകും. അതേസമയം, സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം മാറും. പെരിന്തല്‍മണ്ണ എംഎല്‍എമായി തിരഞ്ഞെടുക്കപ്പെട്ട നജീബ് ഇനി മുസ്ലിം ലീഗിലാണ് പ്രവര്‍ത്തിക്കുക. മാത്രമല്ല, സംസ്ഥാന ട്രഷറര്‍ എംഎ സമദിനെയും മാറ്റും.

വനിതകള്‍ക്ക് ഈ കമ്മറ്റിയില്‍ സ്ഥാനമുണ്ടാകില്ല. 20 ശതമാനം ഭാരവാഹികള്‍ വനിതകളാകണം എന്ന് അടുത്തിടെ തീരുമാനിച്ചിരുന്നു. എന്നാല്‍ യൂത്ത് ലീഗിലെ പുനഃസംഘടനാ നടപടികള്‍ നേരത്തെ തുടങ്ങിയതായതിനാല്‍ ഇത്തവണ സംസ്ഥാന കമ്മിറ്റിയില്‍ വനിതകള്‍ക്ക് പ്രാതിനിധ്യമുണ്ടാകില്ല. അതേസമയം, എംഎസ്എഫില്‍ കമ്മിറ്റി തിരഞ്ഞെടുപ്പുകള്‍ വരുമ്പോള്‍ വനിതാ പ്രാതിനിധ്യം ഉറപ്പാക്കും.

p

ഹരിതയില്‍ നിന്ന് പുറത്താക്കപ്പെട്ട ഭാരവാഹികളെ ഇനി മുസ്ലിം ലീഗിന്റെ പോഷക സംഘടനകളുമായി സഹകരിപ്പിക്കിപ്പില്ല എന്നാണ് വിവരം. എംഎസ്എഫ് നേതാക്കള്‍ക്കെതിരായ പരാതിയില്‍ ഹരിതയുടെ മുന്‍ ഭാരവാഹികള്‍ ഉറച്ച് നില്‍ക്കുകയും കേസുമായി മുന്നോട്ട് പോകുകയും ചെയ്യുന്ന സാഹചര്യത്തിലാണിത്. ഞങ്ങള്‍ നല്‍കിയ പരാതിയില്‍ പോലീസ് കാര്യക്ഷമമായി അന്വേഷിക്കുന്നില്ല എന്നാണ് അവര്‍ പറയുന്നത്. കഴിഞ്ഞ ദിവസം കോഴിക്കോട് വനിതാ കമ്മീഷന്‍ സിറ്റിങില്‍ ഹാജരായ ഭാരവാഹികള്‍ പോലീസ് അന്വേഷണത്തില്‍ അനാസ്ഥയുണ്ടെന്ന് ബോധിപ്പിച്ചു. ഹരിത മുന്‍ പ്രസിഡന്റ് മുഫീദ തെസ്‌നിയും നജ്മ തബ്ഷീറയുമാണ് പോലീസിനെതിരെ ആക്ഷേപം ഉന്നയിച്ചത്. അന്വേഷണത്തില്‍ വീഴ്ച പടില്ലെന്ന് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ പി സതീദേവി വ്യക്തമാക്കി. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പോലീസിനോട് തേടാനും തീരുമാനിച്ചു.

യെഡിയൂരപ്പ-സിദ്ധരാമയ്യ രഹസ്യകൂടിക്കാഴ്ച; വെടിപൊട്ടിച്ച് കുമാരസ്വാമി, കര്‍ണാടക രാഷ്ട്രീയം മാറുന്നു?യെഡിയൂരപ്പ-സിദ്ധരാമയ്യ രഹസ്യകൂടിക്കാഴ്ച; വെടിപൊട്ടിച്ച് കുമാരസ്വാമി, കര്‍ണാടക രാഷ്ട്രീയം മാറുന്നു?

ഹരിത വിവാദം മുസ്ലിം ലീഗിനെ ഏറെ പ്രതിരോധത്തിലാക്കിയിരുന്നു. കഴിഞ്ഞ ജൂണില്‍ കോഴിക്കോട് ചേര്‍ന്ന എംഎസ്എഫ് യോഗത്തില്‍ വനിതാ ഭാരവാഹികളെ ലൈംഗികമായി അധിക്ഷേപിച്ചു എന്നാണ് പരാതി. നേരത്തെയുള്ള തര്‍ക്കത്തിന്റെ തുടര്‍ച്ചയാണ് ആരോപണവും പരാതിയുമെന്ന് മുസ്ലിം ലീഗ് നേതൃത്വം പറയുന്നു. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ്, മലപ്പുറം ജില്ലാ ഭാരവാഹികളായ വി അബ്ദുല്‍ വഹാബ്, കബീര്‍ മുതുപറമ്പ് എന്നിവര്‍ക്കെതിരെയാണ് ഹരിതയുടെ 10 ഭാരവാഹികള്‍ ഒപ്പിട്ട പരാതി സമര്‍പ്പിച്ചത്. ആദ്യം ലീഗ് നേതൃത്വത്തെ സമീപിച്ചെങ്കിലും അവര്‍ കാര്യമായെടുത്തില്ലെന്നാണ് ആരോപണം. തുടര്‍ന്നാണ് ഹരിത ഭാരവാഹികള്‍ വനിതാ കമ്മീഷനെ സമീപിച്ചത്. പരാതി പിന്‍വലിപ്പിക്കാന്‍ മുസ്ലിം ലീഗ് നേതൃത്വം ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് ഹരിത സംസ്ഥാന കമ്മിറ്റി മുസ്ലിം ലീഗ് നേതൃത്വം ഇടപെട്ട് പുനഃസംഘടിപ്പിക്കുകയായിരുന്നു.

ടോപ്‌ലെസ് ആയി നടി ഇഷ ഗുപ്ത; നാണമില്ലേ എന്ന് കമന്റ്... ചര്‍ച്ചയായി പുതിയ ചിത്രങ്ങള്‍

Recommended Video

cmsvideo
Covaxin gets approval for children from 2 to 18

English summary
Youth League State Committee Election: Munavvar Ali And PK Firos May Be Continue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X