കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലപ്പുറത്ത് സിപിഎം മത്സരിച്ചത് കള്ളപ്പണത്തിന്റെ പിന്‍ബലത്തില്‍; പിവി അന്‍വറിനെ അറസ്റ്റ് ചെയ്യണമെന്ന് ഫിറോസ്

Google Oneindia Malayalam News

കോഴിക്കോട്: കര്‍ണ്ണാടകയില്‍ ക്വാറി ബിസിനസില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് പ്രവാസിയില്‍ നിന്ന് 50 ലക്ഷം രൂപ തട്ടിയ കേസില്‍ പി വി അന്‍വര്‍ എം എല്‍ എയെ അറസ്റ്റ് ചെയ്യണമെന്ന്് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്. അന്‍വറിനെ രക്ഷിക്കാനാണ് ക്രൈംബ്രാഞ്ച് ശ്രമിച്ചതെന്നും ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് പി വിക്രമിനെതിരെ നടപടി സ്വീകരിക്കണമെന്നും ഫിറോസ് ആവശ്യപ്പെട്ടു. അന്‍വറിന്റെ അറസ്റ്റ് ഒഴിവാക്കാനാണ് കേസ് സിവില്‍ സ്വഭാവമാണെന്ന് കാണിച്ച് പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നതെന്നും ഫിറോസ് ആരോപിച്ചു.

വഞ്ചനാകുറ്റം ഉള്‍പ്പെടെ ചുമത്തേണ്ട കേസാണിതെന്നും ഫിറോസ് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ലോക്സഭ, നിയമസഭ തിരഞ്ഞെടുപ്പുകളില്‍ മലപ്പുറം ജില്ലയില്‍ സി പി ഐ എം മത്സരിച്ചത് പി വി അന്‍വര്‍ എം എല്‍ എയുടെ കള്ളപ്പണത്തിന്റെ പിന്‍ബലത്തിലാണ്. സാധാരണക്കാരെയും ബാങ്കിനെയും പറ്റിച്ചുണ്ടാക്കുന്ന പണമാണ് ഇതിനായി ഉപയോഗിച്ചതെന്നും ഫിറോസ് ആരോപിച്ചു. സി പി ഐ എം നേതാക്കള്‍ക്കും പാര്‍ട്ടിക്കും കൊടുത്ത പണത്തിന്റെ കണക്ക് വിളിച്ചു പറയുമോ എന്ന ഭയത്താലാണോ അന്‍വറിനെ അറസ്റ്റ് ചെയ്യാന്‍ തയ്യാറാകാത്തതെന്ന് ഫിറോസ് ചോദിച്ചു.

pvan

ആഭ്യന്തര മന്ത്രിയുടെ ചുമതലയുള്ള മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കണമെന്നും ഭരണകക്ഷി എം എല്‍ എയായാല്‍ ഏത് തരത്തിലുള്ള തട്ടിപ്പും നടത്താന്‍ സി പി ഐ എം അനുവാദം നല്‍കിയിട്ടുണ്ടോയെന്ന് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കണമെന്നും ഫിറോസ് ആവശ്യപ്പെട്ടു. ഹൈക്കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നുള്ള അന്വേഷണം പോലും അട്ടിമറിക്കുന്ന കേരള പൊലീസില്‍ നിന്ന് എന്ത് നീതിയാണ് സാധാരണക്കാരന് പ്രതീക്ഷിക്കാനുള്ളതെന്ന് പി കെ ഫിറോസ് ചോദിച്ചു. തട്ടിപ്പിനിരയായ മലപ്പുറം സ്വദേശി നടുത്തൊടി സലീം സി പി ഐ എം പ്രവര്‍ത്തകനാണ്.

ബിഎസ്പിയും കോണ്‍ഗ്രസും ഒവൈസിയും പാരയാകുമോ? അഖിലേഷിന് മുന്നിലെ വെല്ലുവിളികള്‍ബിഎസ്പിയും കോണ്‍ഗ്രസും ഒവൈസിയും പാരയാകുമോ? അഖിലേഷിന് മുന്നിലെ വെല്ലുവിളികള്‍

നീതി തേടി അദ്ദേഹം ആദ്യം സന്ദര്‍ശിച്ചത് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയാണ്. എ കെ ജി സെന്ററില്‍ നേരിട്ടെത്തിയാണ് പരാതി നല്‍കിയത്. പണം തിരികെ കിട്ടാതെ വന്നപ്പോള്‍ മഞ്ചേരി പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ പൊലീസ് യാതൊരു വിധ നടപടിയും സ്വീകരിച്ചില്ല. പിന്നീട് കോടതിയെ സമീപിച്ചപ്പോള്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ ആവശ്യപ്പെടുകയായിരുന്നു. പിന്നീട് ഹൈക്കോടതിയുടെ ഇടപെടലിനെ തുടര്‍ന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചത്. ഈ അന്വേഷണത്തിലാണ് ക്രൈംബ്രാഞ്ച് സിവില്‍ സ്വഭാവം ഉള്ളതാണെന്ന് കാണിച്ച് അന്തിമ റിപ്പോര്‍ട്ട് ഫയല്‍ ചെയ്തതെന്നും പി കെ ഫിറോസ് പറഞ്ഞു.

Recommended Video

cmsvideo
വോട്ട് കളയരുത്,BSP അമിത്ഷാക്കൊപ്പം പോകുമെന്ന് അഖിലേഷിന്റെ മുന്നറിയിപ്പ്

English summary
Youth League state general secretary PK Firoz has demanded the arrest of PV Anwar MLA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X