കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫോട്ടോ എടുത്ത യുവാക്കളെ സരിത നായര്‍ ഓടിച്ചുപിടിച്ചു

Google Oneindia Malayalam News

ചേര്‍ത്തല: മൊബൈലില്‍ ഫോട്ടോ എടുത്ത യുവാക്കളെ സരിത നായര്‍ ഓടിച്ചുപിടിച്ചു. വെള്ളിയാഴ്ച ഉച്ചയോടെ ചേര്‍ത്തലയില്‍ വെച്ചായിരുന്നു നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. സരിത നായരുടെ കാര്‍ പിന്തുടര്‍ന്ന് മൊബൈല്‍ ഫോണില്‍ ഫോട്ടോയെടുത്ത യുവാക്കളെ സരിത പിന്നാലെ പോയി പിടികൂടുകയായിരുന്നു. യുവാക്കളെ പിടികൂടിയ ശേഷം സരിത മൊബൈല്‍ വാങ്ങി ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്തു.

കാറില്‍ എറണാകുളത്തേക്ക് പോകുന്നതിനിടെയാണ് യുവാക്കള്‍ സരിതയുടെ പിന്നാലെ കൂടിയത്. കാറില്‍ സരിതയാണ് എന്ന് തിരിച്ചറിഞ്ഞ യുവാക്കള്‍ കാറിനെ പിന്തുടര്‍ന്ന് സരിതയുടെ ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നു. തന്റെ ചിത്രം പകര്‍ത്തുന്നത് സരിത എസ് നായര്‍ തിരിച്ചറിഞ്ഞു. സരിതയും ഒപ്പമുണ്ടായിരുന്നവരും ചേര്‍ന്ന് ബൈക്കിനെ പിന്തുടര്‍ന്ന് യുവാക്കളെ പിടികൂടുകയായിരുന്നു.

saritha-s-nair

തന്റെ ഫോട്ടോ എടുത്ത യുവാക്കളെ സരിത എസ് നായര്‍ ചോദ്യം ചെയ്തു. സരിത നായരെ കണ്ട് ആളുകളും ഓടിക്കൂടി. സംഭവസ്ഥലത്തെത്തിയ പോലീസ് ഫോട്ടോ എടുത്ത യുവാക്കളെ ചേര്‍ത്തല സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. സരിതയും കാറില്‍ സ്‌റ്റേഷനിലെത്തി മൊഴി നല്‍കി. പരാതിയില്ലെന്ന് സരിത പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ യുവാക്കളെ വിട്ടയച്ചു.

മേലില്‍ ഈ പണി ചെയ്യരുതെന്ന് താക്കീത് നല്‍കിയ ശേഷമാണ് യുവാക്കളെ വിട്ടയച്ചത്. യുവാക്കള്‍ ചെയ്തത് നിയമവിരുദ്ധമായ കാര്യമാണ് എന്ന് സരിതയും പറഞ്ഞു. സോളാര്‍ തട്ടിപ്പുകേസിലെ മുഖ്യപ്രതികളില്‍ ഒരാളായ സരിത എസ് നായര്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. ജാമ്യത്തില്‍ കഴിയവേ സിനിമയിലും ഷോര്‍ട്ട് ഫിലിം രംഗത്തും സരിത ഓരോ കൈ നോക്കിയിരുന്നു.

English summary
Police arrested 2 people tried to capture Saritha S Nair's photo in Mobile phone.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X