സംസ്ഥാനത്ത് പ്രതിഷേധം ശക്തം,ക്ലിഫ്ഹൗസിലേക്ക് യുവമോര്‍ച്ച മാര്‍ച്ച് പോലിസ് ജലപീരങ്കി പ്രയോഗിച്ചു
തിരുവനന്തപുരം: ബാര#ക്കോഴക്കേസില്‍ ഹൈക്കോടതി ഉത്തരവ് വന്നതിന് തുടര്‍ന്ന് കെ എം മാണി രാജിവെക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ക്ലിഫ് ഹൗസിലേക്ക് മാര്‍ച്ച് നടത്തി. പോലിസ് പ്രവര്‍ത്തകരെ തടഞ്ഞു നിര്‍ത്തിയതോടെയാണ് പ്രശ്‌നം രുകഷമായത്.
യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ക്ലിഫ് ഹൗസിലേയ്ക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കിയും ഗ്രനേഡും പ്രയോഗിച്ചു. സംസ്ഥാന പ്രസിഡന്റ് പി.സുധീറിന്റെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. മാണിയുടെ രാജി സംബന്ധിച്ച് മുഖ്യമന്ത്രി വിവിധ യു.ഡി.എഫ് നേതാക്കളുമായി കൂടിയാലോചന നടത്തുന്നതിനിടെയായിരുന്നു യുവമോര്‍ച്ചയുടെ പ്രക്ഷോഭം.

കെ എം മാണി രാജിവെക്കണെന്ന് കോണ്‍ഗ്രസ്സിലും സമ്മര്‍ദ്ദം ഏറുകയാണ്. എന്നാല്‍ ഈ വിഷയത്തില്‍ രാജിവെക്കില്ലന്ന നിലപാടിലാണ് മാണി. താന്‍ രാജിവെക്കുകയാണെങ്കില്‍ യു ഡി എഫുമായുള്ള പിന്തുണ പിന്‍വലിക്കുമെന്ന ഭീഷണിയിലാണ് മാണി. രാജിയുമായി ബന്ധപ്പെട്ട തീരുമാനമെടുക്കാന്‍ മാണിക്ക 24 മണിക്കൂര്‍ സമയം അനുവദിച്ചിട്ടുണ്ട്.
എന്നാല്‍ മാണി രാജിവെക്കാത്തതില്‍ പ്രതിഷേധിച്ച്് പി സി ജോര്‍ജ്ജ് എം എല്‍ എ സ്ഥാനം രാജിവച്ചു. മാണിക്ക് തന്റെ രാജി മാതൃകയാണെന്ന് പി സി ജോര്‍ജ്ജ പറഞ്ഞു. നീതിമാന്മാരോടു മാത്രമേ ദൈവം നീതി കാണിക്കുകയുള്ളൂ. വക്രതയുള്ളവരോടു ദൈവം വക്രത കാണിക്കുമെന്ന ബൈബിള്‍ വാചകം ഉദ്ദരിച്ചാണ് രാജി നല്‍കിയിരിക്കുന്നത്.


Click it and Unblock the Notifications