• search
 • Live TV
കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

പുനലൂരില്‍ 'കുഞ്ഞ്' പിറക്കും!! ഇടതുകോട്ട ഇളകും; സിഎച്ചിന്റെ പഴഞ്ചൊല്ലുമായി അബ്ദുറഹ്മാന്‍ രണ്ടത്താണി

കൊല്ലം: മലപ്പുറം ജില്ലയിലെ വളക്കൂറുള്ള മുസ്ലിം ലീഗിന്റെ മണ്ണില്‍ നിന്ന് തെക്കന്‍ കേരളത്തിലെ ഇടതുകോട്ടയിലെത്തിയതാണ് അബ്ദുറഹ്മാന്‍ രണ്ടത്താണി. താനൂര്‍ നിയോജക മണ്ഡലത്തില്‍ രണ്ടുതവണ എംഎല്‍എ ആയ രണ്ടത്താണി, പഴയ കോണ്‍ഗ്രസ് നേതാവും ഇടതുസ്വതന്ത്രനുമായ വി അബ്ദുറഹ്മാനെ വച്ച് സിപിഎം കളിച്ചപ്പോള്‍ 2016ല്‍ അടിപതറിയതാണ്. ഇത്തവണ താനൂരിലെത്തുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും നിയോഗം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസിനായിരുന്നു.

പുനലൂരിലെത്തിയ രണ്ടത്താണി പക്ഷേ പ്രചാരണത്തിന്റെ ഗിയര്‍ മാറ്റിയിരിക്കുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ...

കോവിഡ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ട് ഒരു വര്‍ഷം, കാണാം കഴിഞ്ഞു പോയ ചിത്രങ്ങള്‍

മികച്ച പ്രഭാഷകന്‍

മികച്ച പ്രഭാഷകന്‍

മുസ്ലിം ലീഗിലെ സംസ്ഥാന നേതാവും മികച്ച പ്രഭാഷകനുമാണ് അബ്ദുറഹ്മാന്‍ രണ്ടത്താണി. മലപ്പുറം സ്വദേശിയായ ഇദ്ദേഹത്തെ ഇത്തവണ ജയം ഉറപ്പുള്ള മലപ്പുറത്തെ ഏതെങ്കിലും മണ്ഡലത്തില്‍ മല്‍സരിപ്പിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ അതുണ്ടായില്ല. തഴയപ്പെട്ടു എന്ന പ്രചാരണത്തിനും ഇതിടയാക്കിയിരുന്നു.

നിയോഗം ഇടതുകോട്ട പിടിക്കാന്‍

നിയോഗം ഇടതുകോട്ട പിടിക്കാന്‍

മുസ്ലിം ലീഗ് ഇത്തവണ 27 നിയമസഭാ മണ്ഡലങ്ങളിലാണ് മല്‍സരിക്കുന്നത്. ആദ്യ ഘട്ട സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചപ്പോള്‍ അബ്ദുറഹ്മാന്‍ രണ്ടത്താണിയുടെ പേരുണ്ടായിരുന്നില്ല. ഇത്തവണ രണ്ടത്താണി മല്‍സരിക്കുന്നില്ലെന്ന് ശ്രുതി വന്നു. പിന്നീടാണ് പുനലൂരില്‍ അബ്ദുറഹ്മാന്‍ രണ്ടത്താണിയെ മല്‍സരിപ്പിക്കാന്‍ ലീഗ് നേതൃത്വം തീരുമാനിച്ചത്.

രണ്ടത്താണി പറയുന്ന വിജയ മന്ത്രം

രണ്ടത്താണി പറയുന്ന വിജയ മന്ത്രം

അപരിചിതമായ മണ്ഡലത്തിലെത്തിയ ആശങ്കയൊന്നും അബ്ദുറഹ്മാന്‍ രണ്ടത്താണിക്കില്ല. പുനലൂരില്‍ ക്യാമ്പ് ചെയ്ത് പ്രവര്‍ത്തിക്കുകയാണ് അദ്ദേഹം. മുസ്ലിം ലീഗിനേക്കാള്‍ ഒരുപടി മുന്നില്‍ ഇവിടെ കോണ്‍ഗ്രസാണ്. അതുകൊണ്ടുതന്നെ രണ്ടത്താണി വിജയ മന്ത്രമായി മുന്നോട്ടുവെക്കുന്നത് കോണ്‍ഗ്രസിലെ ഐക്യമാണ്.

കോണ്‍ഗ്രസ് ഒറ്റക്കെട്ട്

കോണ്‍ഗ്രസ് ഒറ്റക്കെട്ട്

മണ്ഡലം ഇത്തവണയും മുസ്ലിം ലീഗിന് വിട്ടുകൊടുത്തതില്‍ കോണ്‍ഗ്രസില്‍ അതൃപ്തിയുണ്ടായിരുന്നു. ഇത് പരസ്യമായ പല പ്രതികരണങ്ങളിലേക്കും നയിക്കുകയുണ്ടായി. എന്നാല്‍ തികഞ്ഞ തന്ത്രജ്ഞനായ അബ്ദുറഹ്മാന്‍ രണ്ടത്താണി എത്തിയതോടെ ആദ്യം ചെയ്തത് സമവായ നീക്കങ്ങളാണ്. ഇന്ന് കോണ്‍ഗ്രസ് ഒറ്റക്കെട്ടാണ്.

വിജയം ഉറപ്പ്

വിജയം ഉറപ്പ്

കോണ്‍ഗ്രസ് ഒരുമിച്ച് നിന്നാല്‍ പുനലൂര്‍ മണ്ഡലം പിടിക്കാമെന്നാണ് അബ്ദുറഹ്മാന്‍ രണ്ടത്താണി പറയുന്നത്. യുഡിഎഫില്‍ ഭിന്ന അഭിപ്രായങ്ങള്‍ സ്വാഭാവികമാണ്. പക്ഷേ, അതെല്ലാം തീര്‍ന്നിരിക്കുന്നു. വിജയം ഉറപ്പാണ് എന്നു പറഞ്ഞ രണ്ടത്താണി മുന്‍ മുഖ്യമന്ത്രിയും മുസ്ലിം ലീഗ് നേതാവുമായിരുന്ന സിഎച്ച് മുഹമ്മദ് കോയ പതിവായി പറയുന്ന പഴഞ്ചൊല്ല് ഓര്‍മിക്കുകയും ചെയ്തു.

പഴഞ്ചൊലില്‍ യാഥാര്‍ഥ്യമാകുമോ

പഴഞ്ചൊലില്‍ യാഥാര്‍ഥ്യമാകുമോ

കൊല്ലനും കൊല്ലേത്തിയും എന്നും വഴക്കാണ്, കൊല്ലം കഴിയുമ്പോള്‍ കുഞ്ഞൊന്നുറപ്പാണ്- എന്ന സിഎച്ചിന്റെ വാക്കുകളാണ് അദ്ദേഹം കടമെടുത്തത്. യുഡിഎഫിലെ വഴക്ക് നിങ്ങള്‍ കാര്യമാക്കേണ്ട. തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ വിജയം യുഡിഎഫിന് തന്നെയായിരിക്കുമെന്നും അബ്ദുറഹ്മാന്‍ രണ്ടത്താണി പ്രതികരിച്ചു.

പുനലൂര്‍ മണ്ഡല ചിത്രം

പുനലൂര്‍ മണ്ഡല ചിത്രം

സിപിഐ സ്ഥാനാര്‍ഥികള്‍ പതിവായി ജയിക്കുന്ന മണ്ഡലമാണ് പുനലൂര്‍. പിഎസ് സുപാല്‍ ആണ് ഇത്തവണ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. 1996 മുതല്‍ 2006 വരെ എംഎല്‍എ ആയ വ്യക്തിയാണ് ഇദ്ദേഹം. പിന്നീടുള്ള മൂന്ന് തവണ കെ രാജുവാണ് മണ്ഡലത്തെ പ്രതിനിധീകരിച്ചത്. 1991ല്‍ ജയിച്ച പുനലൂര്‍ മധുവാണ് മണ്ഡലത്തെ പ്രതിനിധീകരിച്ച ഏക കോണ്‍ഗ്രസ് നേതാവ്.

cmsvideo
  Communist parade with rss khaki trouser

  കുഞ്ഞാലിക്കുട്ടിയെ 'കടത്തിവെട്ടി' ഫിറോസ് കുന്നംപറമ്പില്‍; പത്രികയ്ക്ക് കൂട്ടത്തിരച്ചില്‍, ജലീല്‍ 5ാം സ്ഥാനത്ത്

  കോണ്‍ഗ്രസ് പിളരുമ്പോള്‍ കെഎസ്‌യു അധ്യക്ഷന്‍; പിന്നീട് മറുകണ്ടം ചാടി തിരിച്ചെത്തി... ഇനി എങ്ങോട്ട്?

  ഹോട്ട് ലുക്കിൽ നടൻ ചേതന പാണ്ഡെ, കടൽതീരത്തുള്ള ചിത്രങ്ങൾ വൈറൽ

  കാനം രാജേന്ദ്രൻ
  Know all about
  കാനം രാജേന്ദ്രൻ

  English summary
  Abdurahiman Randathani election campaign in Punalur where tight contest with CPI
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X