സീറ്റ് ലഭിച്ചില്ലെങ്കിൽ അയിഷ പോറ്റി സിപിഎം വിടും? പ്രചാരണങ്ങൾക്ക് മറുപടിയുമായി അയിഷ പോറ്റി
കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിച്ചില്ലെങ്കില്‍ സിപിഎം വിടും എന്നുളള പ്രചാരണം നിഷേധിച്ച് കൊട്ടാരക്കര എംഎല്‍എ അയിഷ പോറ്റി. ഇക്കുറി കൊട്ടാരക്കരയില്‍ പാര്‍ട്ടി കെഎന്‍ ബാലഗോപാലിനെ പരിഗണിച്ചേക്കും എന്നുളള വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് അയിഷ പോറ്റി സിപിഎം വിടും എന്നുളള പ്രചാരണം ആരംഭിച്ചത്. തന്നെ ഒട്ടും അറിയാത്തവരാണ് ഇത്തരത്തില്‍ പ്രചാരണം നടത്തുന്നത് എന്ന് അയിഷ പോറ്റി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
മനസ്സില്‍ പോലും ചിന്തിക്കാത്ത കാര്യമാണ് പാര്‍ട്ടി വിടുക എന്നതെന്നും അയിഷ പോറ്റി പറഞ്ഞു. അയിഷ പോറ്റി മൂന്ന് തവണയാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് എംഎല്‍എ ആയിട്ടുളളത്. ഇത്തവണ ഭരണത്തുടര്‍ച്ച ലക്ഷ്യമിടുന്ന സിപിഎം തദ്ദേശ തിരഞ്ഞെടുപ്പ് മോഡല്‍ തന്നെയാണ് നിയമസഭാ തിരഞ്ഞെടുപ്പിലും പരീക്ഷിക്കാനൊരുങ്ങുന്നത്. രണ്ടിലധികം തവണ മത്സരിച്ചവര്‍ക്ക് ടിക്കറ്റ് നല്‍കേണ്ടതില്ലെന്നും യുവനേതാക്കള്‍ക്ക് കൂടുതല്‍ അവസരം നല്‍കണം എന്നുമാണ് പാര്‍ട്ടി ആലോചിക്കുന്നത്.

ഈ സാഹചര്യത്തിലാണ് അയിഷ പോറ്റി അടക്കമുളളവര്‍ മത്സര രംഗത്ത് നിന്ന് മാറ്റി നിര്‍ത്തപ്പെട്ടേക്കും എന്ന തരത്തില്‍ വാര്‍ത്തകള്‍ വരുന്നത്. പാര്‍ട്ടി ഇതുവരെ തനിക്ക് നല്കിയ അവസരങ്ങളിലെല്ലാം തന്നെ പൂര്‍ണ തൃപ്തയാണ് എന്ന് അയിഷ പോറ്റി പറയുന്നു. താന്‍ അധികാരത്തിന് പിറകേ പോകുന്ന ആളല്ല. തനിക്ക് അതിന്റെ ആവശ്യവും ഇല്ല. കൊട്ടാരക്കരയില്‍ ആര് മത്സരിക്കണം എന്നുളളത് പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത്. ആര് വേണമെങ്കിലും വരട്ടെ. ആര് വന്നാലും മണ്ഡലത്തില്‍ ചെയ്ത പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച ഉണ്ടാകുമെന്നും അയിഷ പോറ്റി പ്രതികരിച്ചു.
കൊല്ലം ജില്ല പൊതുവില്‍ ഇടത് കോട്ടയാണ്. അതില്‍ തന്നെ കൊട്ടാരക്കര ഏറ്റവും സുരക്ഷിതമായ മണ്ഡലമായാണ് വിലയിരുത്തപ്പെടുന്നത്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കൂടിയായ കെഎന്‍ ബാലഗോപാല്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കൊല്ലത്ത് നിന്ന് മത്സരിച്ചിരുന്നു. എന്നാല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ എന്‍കെ പ്രേമചന്ദ്രനോട് പരാജയപ്പെടുകയായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട പി രാജീവും ബാലഗോപാലും എംബി രാജേഷും അടക്കമുളള നേതാക്കള്‍ക്ക് നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎം അവസരം നല്‍കിയേക്കും എന്നാണ് സൂചന
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications