Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദ്യാര്‍ത്ഥിനിയെ തട്ടികൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം; പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയടക്കം 4 പേര്‍ പിടിയില്‍

കൊല്ലം: ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വാഹനത്തില്‍ കയറ്റി കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം. സംഭവത്തില്‍ നാല് യുവാക്കള്‍ പൊലീസ് പിടിയിലായി. വടക്കേവിള മുള്ളുവിള കരിവേലില്‍ തെക്കതില്‍ വിമല്‍ (22), പുന്തലത്താഴം രണ്ടാം നമ്പര്‍ ചരുവിള വീട്ടില്‍ സുബി (22), പുന്തലത്താഴം ഗുരുദേവ നഗര്‍ - 90ല്‍ ആനന്ദ് (22), പ്രായപൂര്‍ത്തിയാകാത്ത പ്ലസ് വണ്‍ വിദ്യാര്‍ഥി എന്നിവരാണ് പിടിയിലായത്.

crime

ശനിയാഴ്ച വൈകീട്ടായിരുന്നു പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയത്. രാവിലെ വീട്ടില്‍ നിന്ന് ട്യൂഷന് പോയ പെണ്‍കുട്ടി വൈകിയിട്ടും തിരിച്ച് എത്തിയില്ല. ഇതിനെ തുടര്‍ന്ന് പിതാവ് നല്‍കിയ പരാതിയില്‍ ആണ് പൊലീസ് കേസെടുത്തത്. ഇതിനിടെയാണ് സംശയകരമായ സാഹചര്യത്തില്‍ ഒരു കാര്‍ കരിക്കോട് - ചാത്തിനാംകുളം ഭാഗത്തേക്ക് പോകുന്നതായി പൊലീസിന് വിവരം ലഭിച്ചത്.

ഈ കാറിനെ പിന്തുടര്‍ന്നാണ് നാല് പ്രതികളെയും പൊലീസ് പിടികൂടിയത്. ഇവര്‍ സഞ്ചരിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അന്വേഷണത്തിനായി കൊല്ലം എ സി പി വിജയ കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചിരുന്നു. എസ് എച്ച് ഒ വി വി അനില്‍ കുമാര്‍, എസ് ഐമാരായ എ പി അനീഷ്, വി സ്വാതി, വി സന്തോഷ്, അന്‍സര്‍ ഖാന്‍, ജാനസ് പി ബേബി, ജയന്‍ കെ സക്കറിയ, സുധീര്‍ എന്നിവര്‍ അടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.

ജെന്ററല്ല, പ്രതിഭ നോക്കൂ; സ്ത്രീകളെ മാറ്റിനിര്‍ത്തി ഒന്നും ചെയ്യാനാകില്ലെന്ന് ഐശ്വര്യ റായ്

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+