• search
 • Live TV
കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഹൈന്ദവ ദൈവങ്ങളെ ആക്ഷേപിച്ചെന്ന് ആരോപണം; വിടി ബല്‍റാമിനെതിരെ കേസ്

Google Oneindia Malayalam News

കൊല്ലം: ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ വിടി ബൽറാമിനെതിരെ കേസ്. ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ച് പോസ്റ്റിട്ടു എന്നാരോപിച്ചാണ് കേസ്. കൊല്ലം സ്വദേശി ജികെ മധു നൽകിയ പരാതിയിലാണ് സൈബർ കുറ്റം ചുമത്തി എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

കൊല്ലം അഞ്ചാലം മൂട് പൊലീസാണ് ബൽറാമിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. 'എന്തിനാണ് ഈ ദൈവങ്ങളൊക്കെ ഇങ്ങനെ കലിപ്പന്മാരാവുന്നത്? ഒരു പൊടിക്ക് ഒന്നടങ്ങിക്കൂടെ!,' എന്ന ക്യാപ്ഷനോടെ ഹനുമാൻ, ശ്രീരാമൻ, ശിവൻ ഉൾപ്പെടെയുള്ളവരുടെ ചിത്രങ്ങൾ പങ്കുവെച്ചതിന് ആണ് ബൽറാമിനെതിരെ കേസെടുത്തിരിക്കുന്നത്.

ദിലീപിനെ 'പൂട്ടാന്‍' വ്യാജ ഗ്രൂപ്പ്, 'അംഗങ്ങള്‍' മഞ്ജു, നികേഷ്, വേണു, സ്മൃതി, ആഷിഖ്..; വെളിപ്പെടുത്തല്‍ദിലീപിനെ 'പൂട്ടാന്‍' വ്യാജ ഗ്രൂപ്പ്, 'അംഗങ്ങള്‍' മഞ്ജു, നികേഷ്, വേണു, സ്മൃതി, ആഷിഖ്..; വെളിപ്പെടുത്തല്‍

പുതിയ പാർലമെന്റ് മന്ദിരത്തിന് മുകളിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്ത ദേശീയ ചിഹ്നമായ അശോക സ്തംഭം വിവാദത്തിലായതിന് പിന്നാലെയായിരുന്നു ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ദേശീയ ചിഹ്നമായ അശോക സ്തംഭത്തിലെ സിംഹങ്ങൾക്ക് രൗദ്രഭാവമാണെന്നായിരുന്നു വിമർശനം.ആറര മീറ്റർ ഉയരവും 9,500 കിലോ ഭാരവമുള്ള വെങ്കലം കൊണ്ടു നിർമിച്ച കൂറ്റൻ അശോക സ്തംഭമാണ് പ്രധാന മന്ത്രി അനാച്ഛാദനം ചെയ്തത്. ഇതിന് താഴെ 6,500 കിലോ ഭാരമുള്ള ഉരുക്ക് ഘടനയും നിർമിച്ചിട്ടുണ്ട്. ക്ലേ മോഡലിങ്, കംപ്യൂട്ടർ ഗ്രാഫിക്സ്, വെങ്കല കാസ്റ്റിങ് തുടങ്ങിയവ ഉൾപ്പെടെ എട്ടു ഘട്ടങ്ങളിലൂടെയാണ് ദേശീയചിഹ്നം രൂപപ്പെടുത്തിയത്. അനാച്ഛാദന ചടങ്ങിനിടെ പൂജാ കർമങ്ങളിൽ പ്രധാന മന്ത്രി പങ്കെടുത്തതും വലിയ വിവാദമായിരുന്നു.

ശ്രീലേഖയുടെ വെളിപ്പെടുത്തലിന്റെ പ്രാധാന്യം എന്ത്? പ്രോസിക്യൂഷനോട് കോടതിയുടെ ചോദ്യംശ്രീലേഖയുടെ വെളിപ്പെടുത്തലിന്റെ പ്രാധാന്യം എന്ത്? പ്രോസിക്യൂഷനോട് കോടതിയുടെ ചോദ്യം

1,250 കോടി രൂപ മുതൽമുടക്കിലാണ് പുതിയ പാർലിമെന്റ് മന്ദിരം നിർമിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ സ്വപ്ന പദ്ധതിയായ സെൻട്രൽ വിസ്തയുടെ പ്രധാന ആകർഷണമാണ്. ടാറ്റ പ്രോജക്ട്സാണ് നിർമിക്കുന്നത്.

ഇത് പൊളിക്കും...ലുക്ക് മാറ്റിപ്പിടിച്ച് ലക്ഷ്മി നക്ഷത്ര...കാണാം ചിത്രങ്ങള്‍

ശൃംഗേരി മഠത്തിലെ പൂജാരിമാരായിരുന്നു തറക്കല്ലിടലിനു മുമ്പ് ഭൂമിപൂജ നടത്തിയത്. രാജ്യകാര്യങ്ങളിൽ മതതാത്പര്യം കലർത്തിയത് ശരിയല്ലെന്ന വിമർശനം അന്നുതന്നെ ഉയർന്നിരുന്നു.പദ്ധതി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് തള്ളിയതിനെ തുടർന്ന് ആയിരുന്നു സെൻട്രൽ വിസ്റ്റ പദ്ധതി പ്രവൃത്തി തുടങ്ങിയത്. 20,000 കോടി രൂപ ചെലവഴിച്ചുള്ള പദ്ധതി ഉപേക്ഷിക്കണം എന്നായിരുന്നു കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നത്.

Recommended Video

cmsvideo
  Covid 19 | Indiaയില്‍ covid കേസുകള്‍ കൂടുന്നു | *Health
  English summary
  case against VT Balram for allegedly insulting Hindu Gods
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X