ഏഴിടങ്ങളില്‍ സ്ഫോടനം; കൊല്ലം കളക്ട്രേറ്റില്‍ വ്യാജ ബോംബ് ഭീഷണി, കത്ത് തപാല്‍മാര്‍ഗം

കൊല്ലം: കൊല്ലം കളക്ടറേറ്റില്‍ ബോംബ് ഭീഷണി. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.15 ഓടെയാണ് സംഭവം. ഏഴിടങ്ങളില്‍ സ്ഫോടനം നടക്കുമെന്നായിരുന്നു ഭീഷണി സന്ദേശത്തില്‍ പറഞ്ഞത്. ഇതേ തുടര്‍ന്ന് പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാല്‍ പരിശോധനയില്‍ അസ്വഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ല. കൊല്ലം കളക്ടറുടെ പേരില്‍ പോസ്റ്റ് വഴിയാണ് ബോംബ് ഭീഷണി കത്ത് എത്തിയത്.

വ്യാജ ബോംബ് ഭീഷണി
കൊല്ലം കളക്ട്രേറ്റിന്റെ പരിസരങ്ങളില്‍ ഏഴിടങ്ങളില്‍ ബോംബ് വച്ചിട്ടുണ്ടെന്നും അവ ഇന്ന് ഉച്ചയ്ക്കും 2.20 നും 2.21നും ഇടയില്‍ പൊട്ടിത്തെറിക്കുമെന്നാണ് കത്തില്‍ പറഞ്ഞത്. കത്ത് വായിച്ചതിന് പിന്നാലെ തന്നെ പൊലീസും ഫയര്‍ ഫോഴ്സും സ്ഥലത്തെത്തി. തുടര്‍ന്ന് കളക്ട്രേറ്റ് ഉദ്യോഗസ്ഥരെയും അവിടെ എത്തിയ പൊതുജനങ്ങളെ പുറത്തേക്ക് മാറ്റി നിര്‍ത്തിയ ശേഷം പരിശോധന ആരംഭിച്ചു.

ഒന്നും കണ്ടെത്താനായില്ല
വിശദമായി നടത്തിയ പരിശോധനയില്‍ ബോംബോ മറ്റ് സംഗതികളൊ ഒന്നും കണ്ടെത്താനായില്ല. ഇത് ആദ്യമായല്ല കൊല്ലം കളക്ട്രേറ്റില്‍ സമാനമായ കത്തുകള്‍ എത്തുന്നത്. തുടര്‍ന്ന് എ ഡി എം യോഗം വിളിച്ചു ചേര്‍ക്കുകയായിരുന്നു. സംഭവത്തില്‍ കളക്ട്രേറ്റിനെ ജീവനക്കാര്‍ക്ക് പങ്കുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അറിയിച്ചിരുന്നു. എന്നാല്‍ ഇതിന് ശേഷം കുറച്ച് കാലത്തേക്ക് കുഴപ്പങ്ങളൊന്നും ഉണ്ടായിരുന്നില്ല.

ചന്ദനത്തോപ്പ് സ്വദേശി
കൊല്ലം ഹെഡ് പോസ്റ്റ് ഓഫീസില്‍ നിന്നാണ് ഈ വ്യാജ ബോംബ് ഭീഷണി സന്ദേശം രജിസ്റ്റര്‍ ചെയ്ത് അയച്ചിരിക്കുന്നത്. ചന്ദനത്തോപ്പ് സ്വദേശിയായ ഒരാളുടെ പേരാണ് കത്തിലുള്ളത്. ഇയാളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നേരത്തെ കൊല്ലം കളക്ട്രേറ്റില്‍ സ്ഫോടനം നടന്നിരുന്നു.

2016ലെ സ്ഫോടനം
അതുകൊണ്ട് ഇത്തരം സന്ദേശങ്ങള്‍ ലഭിക്കുമ്പോള്‍ പൊലീസ് ആവശ്യമായ നടപടികള്‍ സ്വീകരിക്കാറുണ്ട്. വ്യാജ ബോംബ് ഭീഷണിയെ തുടര്‍ന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.15 മുതല്‍ മൂന്നര വരെ കളക്ട്രേറ്റിലെ വിവിധ സേവനങ്ങള്‍ മുടങ്ങിയിരുന്നു. ഇത് പൊതുജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചത്.

കളക്ട്രേറ്റ് വളപ്പില്‍ സ്ഫോടനം
ഇതിന് മുമ്പ് 2016ല്‍ ആയിരുന്നു കൊല്ലം കളക്ട്രേറ്റ് വളപ്പില്‍ സ്ഫോടനം നടന്നത്. ഇതുമായ ബന്ധപ്പെട്ട കേസില്‍ പൊലീസ് യു എ പി എ നിയമം ചുമത്തിയിരുന്നു. ദേശീയ അന്വേഷണ ഏജന്‍സിയുടെ നേതൃത്വത്തില്‍ കളക്ട്രേറ്റില്‍ പരിശോധന നടത്തിയിരുന്നു. കളക്ടേറ്റ് വളപ്പിനുള്ളിലെ കോടതിക്കു മുന്നില്‍ കിടന്ന തൊഴില്‍ വകുപ്പിന്റെ ജീപ്പിലാണ് സ്ഫോടക വസ്തുക്കള്‍ വച്ചിരുന്നത്. ജീപ്പ് പൊട്ടിത്തെറിച്ച് കോടതി ജീവനക്കാരന് പരിക്കേറ്റിരുന്നു.

എന്‍ ഐ എ അന്വേഷണം
പാറമടകളില്‍ ഉപയോഗിക്കുന്ന സ്ഫോടക വസ്തു ഉപയോഗിച്ച് നിര്‍മ്മിച്ച സ്റ്റീല്‍ ബോംബാണ് പൊട്ടിത്തെറിച്ചത്. അന്ന് എന്‍ ഐ എ സംഘം കളക്ടറേറ്റിലെത്തി സി സി ടി വി ക്യാമറയുടെ ഹാര്‍ഡിസ്കുകള്‍ പരിശോധിച്ചുവെങ്കിലും അക്രമികളെ സംബന്ധിച്ച തെളിവുകളൊന്നും ലഭിച്ചില്ല.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications