വിസ്മയയുടെ മരണം: അന്വേഷണ തലപ്പത്തേക്ക് ഐജി ഹർഷിത അട്ടല്ലൂരി
ഐജി സംഭവസ്ഥലത്ത് നേരിട്ടെത്തി അന്വേഷണം വിലയിരുത്തും
കൊല്ലം: ശാസ്താംകോട്ടയിൽ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന്റെ അന്വേഷണ തലപ്പത്ത് ഐജി ഹർഷിത അട്ടല്ലൂരി ഐപിഎസിനെ നിയമിച്ചു. ദക്ഷിണമേഖലാ ഐജി ഹര്‍ഷിത അട്ടല്ലൂരി അന്വേഷണ മേല്‍നോട്ടം നിര്‍വഹിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. ഐജി സംഭവസ്ഥലത്ത് നേരിട്ടെത്തി അന്വേഷണം വിലയിരുത്തും.

കുറ്റവാളികള്‍ക്കെതിരെ മുന്‍വിധി ഇല്ലാതെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും പഴുതുകളടച്ചുള്ള അന്വേഷണം ഉറപ്പാക്കുമെന്നും ബെഹ്റ അറിയിച്ചു. അതേസമയം വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട് ശൂരനാട് പോലീസില്‍ കീഴടങ്ങിയ പ്രതിയായ ഭര്‍ത്താവ് കിരണ്‍ കുമാറിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. രണ്ടു വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്ന് പോലീസ് അറിയിച്ചു.
വിസ്മയയെ മര്‍ദ്ദിച്ചിട്ടുണ്ട് എന്ന് കിരണ്‍ പോലീസിന് മൊഴി നല്‍കി. ഇരുവരുടെയും ബന്ധുക്കളെ ചോദ്യം ചെയ്യാനിരിക്കുകയാണ് പോലീസ്. കിരൺ ഉപദ്രവിക്കുന്നതായി പറയുന്ന വിസ്മയയുടെ വാട്സാപ് സന്ദേശങ്ങളും ഫൊട്ടോകളും നേരത്തെ പുറത്തു വന്നിരുന്നു. വിസ്മയയുടെ ആത്മഹത്യയല്ല കൊലപാതകമാണെന്നാണ് വീട്ടുകാർ ആരോപിക്കുന്നത്. പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് ശേഷം മരണകാരണം വ്യക്തമായാല്‍ വിവിധ വകുപ്പുകൾ ചുമത്തുമെന്ന് പൊലീസ് അറിയിച്ചു.
കിരണുമായി 2020 മാര്‍ച്ചിലായിരുന്നു വിസ്മയയുടെ വിവാഹം നടന്നത്. വലിയ സ്ത്രീധനം നല്‍കിയായിരുന്നു വിവാഹം നടന്നത്. സ്ത്രീധനമായി നല്‍കിയ പത്ത് ലക്ഷത്തിന്റെ കാര്‍ ഇഷ്ടപ്പെടാതെ വന്നതോടെയാണ് ഉപദ്രവിക്കാന്‍ തുടങ്ങിയതെന്ന് വിസ്മയയുടെ കുടുംബം പറയുന്നു. പത്ത് ലക്ഷത്തിന്റെ കാര്‍ കൂടാതെ നൂറ് പവന്‍ സ്വര്‍ണം 1.25 ഏക്കര്‍ സ്ഥലം എന്നിവയും സ്ത്രീധനമായി നല്‍കിയിരുന്നു. വിവാഹത്തിന് ശേഷം കാര്‍ വേണ്ടെന്നും പകരം പണം മതിയെന്നുമായിരുന്നു കിരണിന്റെ ആവശ്യം.
ഗ്ലാമറസ് ലുക്കിൽ വീണ്ടും തമന്ന ഭാട്ടിയ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ












Click it and Unblock the Notifications