പാർട്ടി പറഞ്ഞാൽ ധര്‍മ്മടത്ത് നിൽക്കാം; എന്നാലും കുണ്ടറയിലേക്ക് ഞാനില്ല, പൊട്ടിക്കരഞ്ഞ് ബിന്ദു കൃഷ്ണ
കൊല്ലം: സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് കൊല്ലത്ത് കോണ്‍ഗ്രസില്‍ പ്രതിഷേധം ശക്തമാണെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. കൊല്ലത്ത് കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണയ്ക്ക് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി നേതാക്കള്‍ കൂട്ടമായി രാജിവെച്ചിരിക്കുകയാണ്. രണ്ട് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റുമാരും മുഴുവന്‍ മണ്ഡലം പ്രസിഡന്റുമാരും രാജിവച്ചിട്ടുണ്ട്. ബിന്ദു കൃഷ്ണയ്ക്ക് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് നേതാക്കന്മാരുടെ രാജി. എന്നാല്‍ ഇപ്പോഴിതാ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് പ്രതികരിച്ചിരിക്കുകയാണ് ബിന്ദു കൃഷ്ണ.

കൊല്ലത്ത്
ഈ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണെങ്കില്‍ അത് കൊല്ലത്ത് മാത്രമായിരിക്കുമെന്നാണ് ബിന്ദു കൃഷ്ണ നിലപാട് എടുത്തിരിക്കുന്നത്. ഇല്ലെങ്കില്‍ താന്‍ മത്സരരംഗത്ത് ഇല്ല. പാര്‍ട്ടി പറഞ്ഞാല്‍ ധര്‍മ്മടത്ത് പോയി മത്സരിക്കാന്‍ തയ്യാറാണെന്നും ബിന്ദു കൃഷ്ണ പറയുന്നു. പാര്‍ട്ടി നേതൃത്വം തന്നോട് കുണ്ടറയില്‍ മത്സരിക്കാന്‍ ആവശ്യപ്പെട്ടന്നും അത് താന്‍ നിരാകരിച്ചെന്നും ബിന്ദു കൃഷ്ണന കൂട്ടിച്ചേര്‍ത്തു.

കാരണം
കുണ്ടറയില്‍ എന്തുകൊണ്ടാണ് മത്സരിക്കാന്‍ താല്‍പര്യമില്ലാത്തതെന്ന കാരണവും ബിന്ദു കൃഷ്ണ വ്യക്തമാക്കി. കുണ്ടറയില്‍ വിജയ സാധ്യത ഇല്ലാത്തത് കൊണ്ടല്ല മത്സരിക്കാത്തത്. മുന്നൊരുക്കങ്ങളില്ലാത്തത് കൊണ്ടാണെന്നും ബിന്ദു പറഞ്ഞു. ബിന്ദു കൃഷ്ണയെ കുണ്ടറയില്‍ മത്സരിപ്പിക്കാനുള്ള നീക്കം കോണ്‍ഗ്രസില്‍ നടക്കുന്നുണ്ടായിരുന്നു.

പ്രതിഷേധം ശക്തമാകുന്നു
ബിന്ദു കൃഷ്ണയ്ക്ക് കൊല്ലത്ത് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് വമ്പന്‍ പ്രതിഷേധമാണ് കോണ്‍ഗ്രസില്‍ നിന്നുണ്ടായിരിക്കുന്നത്. നിരവധി പേര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു. മുഴുവന്‍ മണ്ഡലം പ്രസിഡന്റുമാരാണ് രാജിവച്ചത്. തങ്ങളുടെ പ്രിയപ്പെട്ട നേതാവിന് പിന്തുണ അര്‍പ്പിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.

പൊട്ടിക്കരഞ്ഞ് ബിന്ദുകൃഷ്ണ
ബിന്ദു കൃഷ്ണയെ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളി മേഖലയില്‍ നിന്നെത്തിയ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ പൊട്ടിക്കരയുകയും ചെയ്തു. പിന്നാലെ കൊല്ലം ഡിസിസി ഓഫീസില്‍ നിന്ന് വികാര നിര്‍ഭരമായ രംഗങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. സ്ത്രീകള്‍ അടക്കമുള്ള പ്രവര്‍ത്തകരാണ് കൊല്ലത്ത് ബിന്ദു കൃഷ്ണയ്ക്ക് പിന്തുണ അറിയിച്ചത്.

ഞങ്ങള്‍ വോട്ട് ചെയ്യത്തില്ല
ബിന്ദു കൃഷ്ണയെ പിന്തുണച്ച് എത്തിയ വനിത പ്രവര്‍ത്തകര്‍ പറഞ്ഞത് ഇങ്ങനെ, ഇതിനെ ഞങ്ങള്‍ക്ക് തന്നേ പറ്റൂ, ഇല്ലെങ്കില്‍ ഞങ്ങള്‍ വോട്ട് ചെയ്യത്തില്ല. ഇവരെ ഞങ്ങള്‍ക്ക് തന്നില്ലെങ്കില്‍ ഞങ്ങളെല്ലാം ഒന്നടങ്കം രാജിവെക്കും. ഈ ബിന്ദു കൃഷ്ണയെ തീരദേശത്തിന്റെ പ്രതിനിധിയായി തന്നില്ലെങ്കില്‍, ഞങ്ങളുടെ സഹോദരിയായി തന്നില്ലെങ്കില്‍, ഞങ്ങളുടെ മകളായി തന്നില്ലെങ്കില്‍... ഞങ്ങള്‍ പിന്നോട്ടല്ല. ഞങ്ങളെല്ലാം മുമ്പോട്ടാണ്. ഞങ്ങളുടെ ഈ മകളെ ഞങ്ങള്‍ക്ക് കിട്ടിയേ പറ്റൂ. മത്സ്യത്തൊഴിലാളിക്ക് കിട്ടിയേ പറ്റൂ'- അവര്‍ പറഞ്ഞു.

ജയ് വിളിച്ച് പ്രവര്‍ത്തകര്‍
ബിന്ദു കൃഷ്ണയ്ക്ക് ജയ് വിളിച്ചുകൊണ്ടാണ് പ്രവര്‍ത്തകര്‍ ഡിസിസി ഓഫീസിലേക്കെത്തിയത്. കൂടാതെ ബിന്ദു കൃഷ്ണയ്ക്ക് വേണ്ടി ചുമരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടു. അതേസമയം, കൊല്ലത്ത് പിസി വിഷ്ണുനാഥിനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ്. പിസി വിഷ്ണുനാഥിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടു്ണ്ട്.












Click it and Unblock the Notifications