ബിന്ദു കൃഷ്ണയ്ക്ക് സീറ്റില്ല: കൊല്ലത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൂട്ടരാജി
കൊല്ലം: സ്ഥാനാർത്ഥി നിർണ്ണയത്തിൽ കൊല്ലത്തും കോൺഗ്രസിൽ പ്രതിഷേധം ശക്തം. കൊല്ലത്ത് കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണയ്ക്ക് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് പാർട്ടി നേതാക്കൾ കൂട്ടമായി രാജിവെച്ചു. രണ്ട് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റുമാരും മുഴുവൻ മണ്ഡലം പ്രസിഡന്റുമാരും രാജിവച്ചിട്ടുണ്ട്. ബിന്ദു കൃഷ്ണയ്ക്ക് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് നേതാക്കന്മാരുടെ രാജി.
കൊല്ലത്ത് ബിന്ദു കൃഷ്ണയ്ക്ക് സീറ്റ് നിഷേധിച്ച സംഭവത്തിൽ വ്യാപകമായി പ്രതിഷേധം ഉയർന്നിട്ടുണ്ട്. ഇതിന് പിന്നാലെ കോൺഗ്രസ് നടപടിയിൽ പ്രതിഷേധിച്ച് ഡിസിസി ഭാരവാഹികൾ, ബ്ലോക്ക് ഭാരവാഹികൾ, മണ്ഡലം പ്രസിഡന്റുമാർ എന്നിവർ ഉൾപ്പെടെ പരാതിയുമായി കോൺഗ്രസിലെ മുതിർന്ന നേതാക്കളെ സമീപിച്ചിരുന്നു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും ഉൾപ്പെടെ ഇ മെയിൽ അയയ്ക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ നാലര വർഷക്കാലം കൊല്ലം ജില്ലയിൽ ജനങ്ങൾക്കിടയിൽ ബിന്ദു കൃഷ്ണ മികച്ച പ്രവർത്തനം കാഴ്ചവച്ചുവെന്നും ഈ സാഹചര്യത്തിൽ ബിന്ദു കൃഷ്ണയെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് മാറ്റിനിർത്തുന്നത് തെറ്റായ സന്ദേശം നൽകുമെന്നും നേതാക്കൾ ചൂണ്ടിക്കാണിക്കുന്നു. ജില്ലയിൽ കോൺഗ്രസിൻരെ വിജയത്തെപ്പോലും ഇത് ബാധിക്കുമെന്നും കോൺഗ്രസ് നേതാക്കൾ അഭിപ്രായപ്പെടുന്നുണ്ട്.
മുന്‍ ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു, ചിത്രങ്ങള്‍ കാണാം
സംസ്ഥാന തലത്തിൽ തയ്യാറാക്കിയ പട്ടികയിൽ ബിന്ദു കൃഷ്ണയുടെ പേരാണ് ഇടം പിടിച്ചിരുന്നത്. ദില്ലിയിൽ വെച്ച് നടന്ന സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകളിൽ ഐസിസി സെക്രട്ടറിയായ പിസി വിഷ്ണുനാഥിന്റെ പേരാണ് നിർദേശിക്കപ്പെട്ടത്. ഇതോടെ പിസി വിഷ്ണുനാഥിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ കൊല്ലത്ത് പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു. കോൺഗ്രസ് കോട്ടയായ ചെങ്ങന്നൂരിൽ പാർട്ടിയുടെ അടിവേര് മാന്തിയ പിസി വിഷ്ണു നാഥെന്ന ദേശാടനക്കിളിയെ കെട്ടിയിറക്കരുതെന്നാണ് പോസ്റ്ററുകളിൽ ഉയർന്ന ആവശ്യം. ബിന്ദു കൃഷ്ണയ്ക്ക് സീറ്റില്ലെങ്കിൽ പാർട്ടിയുമായി സഹകരിക്കില്ലെന്നാണ് രാജിവെച്ചവർ പറയുന്നത്.
ഹോട്ടായി നൈന ഗാംഗുലി; ചിത്രങ്ങൾ കാണാം












Click it and Unblock the Notifications