കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

25 വര്‍ഷത്തിന് ശേഷം പുനലൂര്‍ പിടിക്കാന്‍ കോണ്‍ഗ്രസ്, ലീഗില്‍ നിന്ന് വാങ്ങും, ഇതുവരെ ജയം ഒറ്റതവണ!!

Google Oneindia Malayalam News

കൊല്ലം: 25 വര്‍ഷത്തിന് ശേഷം പുനലൂര്‍ മണ്ഡലം പിടിക്കാന്‍ കോണ്‍ഗ്രസ്. ഇടതുകോട്ടയില്‍ പുതിയ സ്ഥാനാര്‍ത്ഥി വരുന്നത് വലിയ നേട്ടമായിട്ടാണ് കോണ്‍ഗ്രസ് കാണുന്നത്. കഴിഞ്ഞ തവണ മുസ്ലീം ലീഗ് മത്സരിച്ച സീറ്റാണിത്. അതുകൊണ്ട് അവരുമായി ഈ സീറ്റ് ഏറ്റെടുക്കുന്ന കാര്യത്തില്‍ ചര്‍ച്ച തുടരുകയാണ്. ഇവിടെ ലീഗ് മത്സരിച്ചിട്ടും വലിയ നേട്ടമുണ്ടായിട്ടില്ല. ജയം കെ രാജുവിന് തന്നെയായിരുന്നു. കഴിഞ്ഞ മൂന്ന് തവണയും അദ്ദേഹം തന്നെയായിരുന്നു ഇവിടെ മത്സരിച്ചത്. വലിയ ഭൂരിപക്ഷത്തിനായിരുന്നു രാജുവിന്റെ ജയം. ഇത്തവണ മണ്ഡലം പിടിക്കാനാവുമെന്ന് കോണ്‍ഗ്രസ് കരുതുന്ന ചില കാരണങ്ങള്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ സംഭവിച്ചിട്ടുണ്ട്.

ഇന്ത്യന്‍ ആര്‍മി- തുര്‍ക്ക്‌മെനിസ്ഥാന്‍ സ്‌പെഷ്യല്‍ ഫോഴ്‌സ് സംയുക്ത സ്‌കൈഡൈവിങ് പരിശീലനം, ചിത്രങ്ങള്‍ കാണാം

1

2016ല്‍ മുസ്ലീം ലീഗ് ഇവിടെ യൂനുസ് കുഞ്ഞിനെയാണ് സ്ഥാനാര്‍ത്ഥിയായി ഇറക്കിയത്. എന്നാല്‍ രാജുവിന്റെ മികവിന് മുന്നില്‍ അദ്ദേഹത്തിന് പിടിച്ച് നില്‍ക്കാനായില്ല. പോള്‍ ചെയ്ത വോട്ടിന്റെ 56.85 ശതമാനവും രാജു സ്വന്തമാക്കി. 33582 വോട്ടിന്റെ റെക്കോര്‍ഡ് ഭൂരിപക്ഷവും രാജു സ്വന്തമാക്കി. 2011ലെ ഭൂരിപക്ഷത്തില്‍ നിന്ന് പതിനായിരത്തിലേറെ വോട്ടുകളാണ് അദ്ദേഹം വര്‍ധിപ്പിച്ചത്. 2011ല്‍ കോണ്‍ഗ്രസ് ജോണ്‍സണ്‍ എബ്രഹാമിനെ കളത്തിലിറക്കി പരീക്ഷണം നടത്തിയെങ്കിലും തോല്‍വി 18005 വോട്ടിനായിരുന്നു. ഇത്തവണ ആരെ കളത്തിലിറക്കുമെന്ന ചോദ്യം കോണ്‍ഗ്രസില്‍ സജീവമാണ്. വലിയ ഭൂരിപക്ഷത്തെ മറികടക്കുക എന്ന വെല്ലുവിളി കോണ്‍ഗ്രസിന് മുന്നിലുണ്ട്.

ഇത്തവണ മന്ത്രിയും സിറ്റിംഗ് എംഎല്‍എയുമായ കെ രാജു മത്സരിക്കില്ലെന്ന് ഉറപ്പാണ്. സിപിഐ മണ്ഡലത്തില്‍ മുമ്പ് മത്സരിച്ചിരുന്നവരെയാണ് പരിഗണിക്കുന്നത്. അതേസമയം തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്കുകള്‍ ആശങ്കകള്‍ സിപിഐക്ക് സമ്മാനിക്കുന്നുണ്ട്. പുനലൂരില്‍ രണ്ട് മുന്നണികളും ഒപ്പത്തിനൊപ്പം എത്തിയിരുന്നു. ഇത്തവണ മൂന്ന് വട്ടം മത്സരിച്ച രാജു മാറുക കൂടി ചെയ്യുന്നതോടെ ഇടതുപക്ഷത്തെ അമ്പരിപ്പിക്കാനാവുമെന്ന് കോണ്‍ഗ്രസ് കരുതുന്നു. അതാണ് ലീഗില്‍ നിന്ന് മണ്ഡലം ഏറ്റെടുക്കുന്നത്. മണ്ഡലത്തിലെ മുന്‍ എംഎല്‍എയായ പിഎസ് സുപാലിന്റെ പേരാണ് സിപിഐ പരിഗണന പട്ടികയിലുള്ള ആദ്യ പേര്. എന്നാല്‍ സുപാലിനെതിരെ പാര്‍ട്ടി നടപടിയുണ്ടായത് കൊണ്ട് മാറ്റമുണ്ടായേക്കും.

ഓവിയ ഹെലന്റ് ഫോട്ടോ ഷൂട്ട്: ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

സിപിഐ ആര്‍ സജിലാലിനെ മത്സരിപ്പാക്കാനാണ് ഇപ്പോള്‍ സാധ്യതയുള്ളത്. എഐവൈഎഫ് സംസ്ഥാന പ്രസിഡന്റാണ് സജിലാല്‍. ലീഗിന്റെ സീറ്റില്‍ മുമ്പ് ഒരിക്കല്‍ മാത്രമാണ് കോണ്‍ഗ്രസ് ജയിച്ചിട്ടുള്ളത്. ഇവിടെ പുനലൂര്‍ മധുവിനെയാണ് കോണ്‍ഗ്രസ് മത്സരിപ്പിക്കാന്‍ ഒരുങ്ങുന്നത്. മധു ഈ മണ്ഡലത്തില്‍ മുമ്പ് കോണ്‍ഗ്രസ് കൊടി പാറിച്ച ഏക നേതാവാണ്. 1991ലായിരുന്നു ആ അട്ടിമറി ജയം. അന്ന് മത്സരിച്ച ശേഷം മധുവിന് പിന്നീട് അവസരം ലഭിച്ചിട്ടില്ല. കെപിസിസി സെക്രട്ടറി സൈമണ്‍ അലക്‌സിന്റെയും യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി എസ്ഇ സഞ്ജയ് ഖാനും അടക്കമുള്ളവരുടെ പേരുകള്‍ കോണ്‍ഗ്രസിന് മുന്നിലുണ്ട്. മധുവിനാണ് ജയസാധ്യത കൂടുതലെന്നാണ് വിലയിരുത്തല്‍.

Recommended Video

cmsvideo
E ശ്രീധരൻ കേരളത്തിന്റെ മുഖ്യമന്ത്രി ?ഞെട്ടിക്കാൻ BJP | Oneindia Malayalam

English summary
kerala assembly election 2021: congress will take over punalur seat from muslim league
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X