കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വാമനപുരവും അമ്പലപ്പുഴയും വേണം, ഈ സീറ്റുകള്‍ കോണ്‍ഗ്രസിന് വിട്ടുകൊടുക്കും, വിലപേശി ആര്‍എസ്പി

Google Oneindia Malayalam News

കൊല്ലം: ആര്‍എസ്പി സീറ്റ് വിഭജന കാര്യത്തില്‍ കൂടുതല്‍ കടുപ്പിക്കും. യുഡിഎഫില്‍ വന്ന ശേഷം ആര്‍എസ്പിക്ക് കാര്യമായ നേട്ടമുണ്ടായിട്ടില്ല എന്നതിന്റെ അടിസ്ഥാനത്തിലാണ് നീക്കം. ഏഴ് സീറ്റുകളാണ് ആര്‍എസ്പി നോട്ടമിട്ടിരിക്കുന്നത്. കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്നത് കൊണ്ട് ആര്‍എസ്പിയുടെ വിജയസാധ്യത പല മണ്ഡലങ്ങളിലും കുറഞ്ഞുവെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ കൂടുതല്‍ സീറ്റുകള്‍ നല്‍കിയാല്‍ മാത്രമേ പാര്‍ട്ടിക്ക് അടിത്തറയുണ്ടാവൂ എന്നാണ് വിലയിരുത്തല്‍.

ആര്‍എസ്പിയുടെ ആവശ്യം

ആര്‍എസ്പിയുടെ ആവശ്യം

അഞ്ച് സീറ്റുകള്‍ കൊണ്ട് തൃപ്തരല്ല എന്നാണ് ആര്‍എസ്പി പറയുന്നത്. കൂടുതല്‍ സീറ്റ് ചോദിക്കണമെന്നും അല്ലാത്ത പക്ഷം നിലവിലുള്ള സീറ്റുകളില്‍ രണ്ടെണ്ണം വെച്ച് മാറണമെന്നുമുള്ള അഭിപ്രായം പാര്‍ട്ടിയില്‍ ഉയര്‍ന്നിട്ടുണ്ട്. കൂടുതല്‍ സീറ്റുകള്‍ ചോദിക്കുമെന്ന് ആര്‍എസ്പി സംസ്ഥാന നേതൃത്വവും വ്യക്തമാക്കി. യുഡിഎഫിന്റെ ഭാഗമായ ശേഷം ആര്‍എസ്പി ശോഷിച്ചുവെന്നാണ് കൊല്ലത്തെ പൊതുവികാരം. പലയിടത്തും കോണ്‍ഗ്രസ് തന്നെ ആര്‍എസ്പി നേതാക്കളെ പരാജയപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടെന്നും താഴേ തട്ടില്‍ വികാരമുണ്ട്. അതാണ് കടുത്ത തീരുമാനത്തിലേക്ക് നയിച്ചിരിക്കുന്നത്.

11 സീറ്റുകള്‍ വരെ

11 സീറ്റുകള്‍ വരെ

എല്‍ഡിഎഫില്‍ ഘടകകക്ഷിയായിരുന്നപ്പോള്‍ 11 സീറ്റുകളില്‍ വരെ ആര്‍എസ്പി മത്സരിച്ചിരുന്നു. മുന്നണി വിടും മുമ്പ് വരെ നാല് സീറ്റുകളില്‍ എല്‍ഡിഎഫില്‍ മത്സരിച്ചിരുന്നു ആര്‍എസ്പി. ചവറ, കുന്നത്തൂര്‍, ഇരവിപുരം, അരുവിക്കര സീറ്റുകളായിരുന്നു എല്‍ഡിഎഫ് അവര്‍ക്ക് നല്‍കിയത്. യുഡിഎഫിലെത്തിയപ്പോള്‍ അഞ്ച് സീറ്റുകളാണ് ലഭിച്ചത്. ചവറ, കുന്നത്തൂര്‍, ഇരവിപുരം, കയ്പമംഗലം, ആറ്റിങ്ങല്‍ മണ്ഡലങ്ങളാണ് ലഭിച്ചത്. ഇതില്‍ കുന്നത്തൂരും ആറ്റിങ്ങലും സംവരണ മണ്ഡലങ്ങളാണ്.

ഇരവിപുരം വേണ്ട

ഇരവിപുരം വേണ്ട

ഇരവിപുരം സീറ്റില്‍ നിന്ന് മാറാനുള്ള ആലോചനകള്‍ നേരത്തെ തന്നെ ആര്‍എസ്പി തുടങ്ങിയിരുന്നു.മുതിര്‍ന്ന നേതാക്കളായ എഎ അസീസ് അടക്കമുള്ളവര്‍ നിയമസഭയിലെത്തിയ മണ്ഡലമാണിത്. കഴിഞ്ഞ തിരഞ്ഞെടുപ്പിലും ആര്‍എസ്പിക്ക് ഇരവിപുരം യുഡിഎഫ് നല്‍കിയിരുന്നു. എന്നാല്‍ തോറ്റ് തുന്നംപാടി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പക്ഷേ എന്‍കെ പ്രേമചന്ദ്രന്‍ വന്‍ മുന്നേറ്റം നടത്തിയിരുന്നു. പക്ഷേ ആര്‍എസ്പി മുമ്പ് ഇവിടെ ജയിച്ചപ്പോഴൊക്കെ സിപിഎം പിന്തുണയുണ്ടായിരുന്നു. സിപിഎം കൈവിട്ടപ്പോള്‍ 2016ല്‍ വന്‍ തോല്‍വി തന്നെ ആര്‍എസ്പി നേരിട്ടു.

ഏഴ് സീറ്റില്‍ മത്സരിക്കും

ഏഴ് സീറ്റില്‍ മത്സരിക്കും

ഏഴ് സീറ്റുകള്‍ വേണമെന്നാണ് ആര്‍എസ്പിയുടെ ആവശ്യം. ഇത് കിട്ടിയില്ലെങ്കില്‍ ആറ്റിങ്ങലും കയ്പമംഗലവും വെച്ചുമാറാനാണ് നീക്കം. തിരുവനന്തപുരം ജില്ലയിലെ വാമനപുരം, ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ എന്നീ ജനറല്‍ സീറ്റുകളാണ് ആര്‍എസ്പിക്ക് ആവശ്യം. ഇരവിപുരം വിട്ടുകെടുത്ത് കൊല്ലമോ കുണ്ടറയോ ആവശ്യപ്പെടണമെന്നാണ് വാദം. 2016ല്‍ മത്സരിച്ച അഞ്ച് സീറ്റിലും ദയനീയ പരാജയം ആര്‍എസ്പി നേരിട്ടിരുന്നു. ഇത്തവണ അത് ആവര്‍ത്തിക്കാതിരിക്കാനുള്ള വിലപേശലാണ് നടക്കുന്നത്.

കൊല്ലം വേണം

കൊല്ലം വേണം

കൊല്ലത്തും കുണ്ടറയിലും എന്‍കെ പ്രേമചന്ദ്രന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വന്‍ ലീഡ് നേടിയിരുന്നു. കൊല്ലത്ത് സീറ്റ് കിട്ടിയാല്‍ മുന്‍ മന്ത്രിയും പാര്‍ട്ടിയുടെ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗവുമായ ബാബു ദിവാകരനെ പരിഗണിക്കും. അതേസമയം ഇരവിപുരത്ത് ലീഗോ കോണ്‍ഗ്രസോ മത്സരിക്കാനാണ് സാധ്യത. കൊല്ലം സീറ്റ് ആര്‍എസ്പിക്ക് കിട്ടാന്‍ സാധ്യത കുറവാണ്. ഇവിടെ ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ മത്സരിക്കാന്‍ കാത്തിരിക്കുകയാണ്. ശൂരനാട് രാജശേഖരന്‍, മോഹന്‍ ശങ്കര്‍ എന്നിവര്‍ക്കും കൊല്ലം സീറ്റ് നോട്ടമുണ്ട്.

English summary
kerala assembly election 2021: rsp wants vamanapuram ambalappuzha seats to contest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X