കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ന്യൂജെന്‍ പിളേളര് കൊള്ളൂലാന്ന് ആരാ പറഞ്ഞേ; യുവതിക്ക് രക്ഷയായത് കോളേജ് വിദ്യാര്‍ഥിയുടെ ഇടപെടല്‍

Google Oneindia Malayalam News

കൊല്ലം∙ ന്യൂജൻ പിളേളർക്ക് വകതിരിവില്ല, ചുമ്മ തേരാപ്പാര കറക്കം മാത്രമാണ് എന്നൊക്കെ വിമർശനം ഉയർന്നുവരാറുണ്ട്. എന്നാൽ കാര്യങ്ങൾ അങ്ങനെയൊന്നുമല്ല നല്ല കാര്യപ്രാപ്തിയുള്ളവർ തന്നെയാണ് ഇപ്പോഴത്തെ പിളേളരെന്ന് തെളിയിക്കുന്ന സംഭവമാണ് ഇന്ന് കൊല്ലത്ത് നടന്നത്.

വലിയൊരു അപകടത്തിലേക്ക് എത്തുമായിരുന്നു ഒരു സംഭവമാണ് ഒരു കോളേജ് വിദ്യാർത്ഥിയുടെ കൃത്യസമയത്തുള്ള ഇടപെടൽ മൂലം ഒഴിവായത്. ട്രെയിനിൽ നിന്നും ഇറങ്ങുന്നതിനിടെ കാൽ വഴുതി പ്ലാറ്റ്ഫോമിൽ വീണ യുവതിക്ക് രക്ഷയായത് കോളേജ് വിദ്യാർത്ഥിയായിരുന്നു.. കാൽവഴുതി വീണ ഇവരെ രക്ഷപ്പെടുത്തിയത് കോളേജ് വിദ്യാർഥി ആണ്.

news

ഭാര്യമാരോട് ശമ്പളം ഒളിപ്പിച്ചുവെയ്ക്കുന്ന ഭര്‍ത്താക്കന്മാര്‍ സൂക്ഷിച്ചോ, എട്ടിന്റെ പണി വരുന്നുണ്ട്!ഭാര്യമാരോട് ശമ്പളം ഒളിപ്പിച്ചുവെയ്ക്കുന്ന ഭര്‍ത്താക്കന്മാര്‍ സൂക്ഷിച്ചോ, എട്ടിന്റെ പണി വരുന്നുണ്ട്!

മയ്യനാട് പാലവിളയിൽ സുരഭി(35)യ്ക്കാണ് പരുക്കേറ്റത്. ഇവരുടെ മുഖത്തും കാലിനും പരിക്കേറ്റിരുന്നു. ഇന്നു രാവിലെ 8.30ന് മയ്യനാട് ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ ആയിരുന്നു സംഭവം. സുരഭി അഞ്ചാം ക്ലാസ് വിദ്യാർഥിയായ മകൻ റിഥിക്കുമായി മധുരയിൽ നിന്നും മയ്യനാട്ടെ വീട്ടിലേക്ക് വിജയദശമി അവധിക്ക് എത്തിയതായിരുന്നു.

' ഈ മനുഷ്യന്‍ എനിക്ക് ആരായിരുന്നുവെന്ന് ചോദിച്ചാല്‍'; വികാരഭരിതനായി ഷോണ്‍ ജോര്‍ജ്' ഈ മനുഷ്യന്‍ എനിക്ക് ആരായിരുന്നുവെന്ന് ചോദിച്ചാല്‍'; വികാരഭരിതനായി ഷോണ്‍ ജോര്‍ജ്

ഇവർ കുടുംബമായി മധുരയിലാണ് താമസം. കയ്യിൽ ഉണ്ടായിരുന്ന ട്രോളി ബാഗുമായി പ്ലാറ്റ്ഫോമിലേക്ക് ഇറങ്ങുമ്പോൾ ട്രെയിൻ മുന്നോട്ട് പോകുകയായിരുന്നു. ഇതോടെ ഇവരുടെ ബാലൻസ് നഷ്ടപ്പെട്ടു.

ചൈനയില്‍ ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റ് അടച്ചുപൂട്ടി ഗൂഗിള്‍; കാരണം കേട്ടോ!!!ചൈനയില്‍ ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റ് അടച്ചുപൂട്ടി ഗൂഗിള്‍; കാരണം കേട്ടോ!!!

ഒരു മിനിറ്റായിരുന്നു ട്രെയിൻ നിർത്തിയത്. ഇറങ്ങാൻ താമസിച്ചതാണ് അപകട കാരണം. ഈ സമയം റിഥിക് ട്രെയിനിൽ ആയിരുന്നു. സുരഭിയുടെ കാൽ പ്ലാറ്റ്ഫോമിനും ബോഗിക്കും ഇടയിൽപ്പെട്ടതോടെ പ്ലാറ്റഫോമിലേക്ക് മുഖമിടിച്ച് ഇവർ വീണു. ഇതുകണ്ട കോളജ് വിദ്യാർഥി സുരഭിയെ ഉടൻ പ്ലാറ്റ്ഫോമിലേക്ക് വലിച്ചിട്ടു.

ബോധം നഷ്ടപ്പെട്ട സുരഭിയെ യാത്രക്കാർ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് മേവറത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ട്രെയിനിൽ നിന്ന റിഥിക് ടിടിഇയെ വിവരം അറിയിച്ചു. കൊല്ലത്ത് എത്തിയ ട്രെയിനിൽ നിന്നും റെയിൽവേ പൊലീസ് എത്തി കുട്ടിയെ സ്റ്റേഷനിലേക്കു മാറ്റി.

അപകടം നടന്ന മയ്യനാട് റെയിൽവേ സ്റ്റേഷനിൽ സുരഭിയുടെ ഫോണും ബാഗും സൂക്ഷിച്ചിരുന്നു. ഫോണിലേക്ക് സുരഭിയുടെ അമ്മ ഉടൻ തന്നെ വിളിച്ചതു കൊണ്ട് വീട്ടുകാരെയും മധുരയിലുള്ള ഭർത്താവിനെയും വിവരം അറിയിക്കാൻ സാധിച്ചു. സുരഭിയുടെ മാതാവിന്റെ സഹോദരൻ കൊല്ലത്ത് എത്തി റിഥിക്കിനെയും കൂട്ടി അമ്മയെ പ്രവേശിപ്പിച്ച ആശുപത്രിയിൽ എത്തിച്ചു.

English summary
Kollam: A college student helps a young woman who slipped from a running train
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X