കൊല്ലം കണ്ടില്ല; വിദേശ മദ്യം റോഡില്‍ വീണപ്പോള്‍ നഷ്ടം 7 ലക്ഷം രൂപ
കൊല്ലം: പഞ്ചാബിൽനിന്ന് ബീവറേജസ് കോർപറേഷന്റെ കൊല്ലം ഡിപ്പോയിലേക്ക് ലോറിയിൽ കൊണ്ടുവന്ന ഇന്ത്യൻ നിർമിത വിദേശമദ്യം റോഡിൽ വീണ വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു.
ഈ സംഭവത്തിൽ നഷ്ടമായത് 7,04,400 രൂപയാണ്. ട്രിപ്പിൾ 9 പവർ സ്‌റ്റാർ ഫൈൻ റമ്മിന്റെ 2348 പൈന്റ് ബോട്ടിലാണ് റോഡിൽ വീണത്. 97 കെയ്‌സിലായി സൂക്ഷിച്ചിരുന്ന 2328 കുപ്പിയും പ്രത്യേകം സൂക്ഷിച്ചിരുന്ന 20 കുപ്പിയുമാണ് ചൊവ്വ രാവിലെ 6.30ന് കോഴിക്കോട് ഫറോക്ക് പാലത്തിൽ വീണത്.

ഇതിൽ 960 കുപ്പി മദ്യം റോഡിൽ നിന്ന് പൊലീസിന് ലഭിച്ചു. ഇത് കോടതിയിൽ ഹാജരാക്കി. 2,88,000 രൂപയുടെ മദ്യമാണ് തിരികെ ലഭിച്ചത്. ലോറിയിൽ ആകെ 2160 കെയ്‌സ് മദ്യമാണുണ്ടായിരുന്നത്.
പാലത്തിന്റെ പ്രവേശനകവാടത്തിൽ ലോറി തട്ടിയതോടെ കുപ്പികൾ നിലത്തുവീഴുകയായിരുന്നു. എന്നാൽ, ഡ്രൈവർ ലോറി ഓടിച്ചുപോയി. 1000 കുപ്പി റോഡിൽ വീണ് പൊട്ടി. വിവരമറിഞ്ഞ് എത്തിയവർ ഓട്ടോറിക്ഷയിലും കാറിലും ബൈക്കിലുമായി കിട്ടാവുന്ന കുപ്പികളുമായി മുങ്ങി. റോഡിലാകെ മദ്യക്കുപ്പികൾ കിടക്കുന്നതും നാട്ടുകാർ അവ കൈക്കലാക്കുന്നതുമായ വീഡിയോ പുറത്ത് വന്നിരുന്നു..
കുപ്പികൾ നിലത്തുവീണത് അറിഞ്ഞിരുന്നതായും നാട്ടുകാർ ഓടിക്കൂടി ഇവ എടുക്കുന്നത് കണ്ടിരുന്നെന്നും രാജസ്ഥാൻ സ്വദേശികളായ ഡ്രൈവറും ക്ലീനറും എക്‌സൈസ് അധികൃതർക്ക് മൊഴി നൽകി. വാഹനം നിർത്തി കുപ്പികൾ തിരികെ എടുക്കുന്നത് അപകടകരമാകും എന്ന് കരുതിയാണ് ലോറി ഓടിച്ചുപോയതെന്നും ഇവർ മൊഴിനൽകി.












Click it and Unblock the Notifications