'10 ലക്ഷം അറേഞ്ച് ചെയ്യൂ, കുട്ടിയെ വീട്ടിലെത്തിക്കാമെന്നാണ് ബോസ് പറഞ്ഞത്'; പണം ആവശ്യപ്പെട്ട് രണ്ടാമതും കോള്‍
കൊല്ലം: ഓയൂരില്‍ അബിഗേല്‍ സാറ റെജി എന്ന ആറ് വയസുകാരിയെ തട്ടിക്കൊണ്ട് പോയതിന് ശേഷം രണ്ട് തവണയാണ് മോചനദ്രവ്യം ആവശ്യപ്പെട്ട് ബന്ധുക്കള്‍ ഫോണ്‍കോള്‍ വന്നത്. ആദ്യം മാധ്യമപ്രവര്‍ത്തകരെല്ലാം വീട്ടില്‍ ഉണ്ടായിരിക്കെ കുട്ടിയുടെ അമ്മയെ വിളിച്ച് അഞ്ച് ലക്ഷം രൂപയായിരുന്നു മോചനദ്രവ്യമായി ആവശ്യപ്പെട്ടിരുന്നത്. പിന്നാലെ വീണ്ടും വിൡച്ച് 10 ലക്ഷം രൂപ വേണം എന്ന് ആവശ്യപ്പെടുകയായിരുന്നു.
ഒരു സ്ത്രീയായിരുന്നു രണ്ടാമത് ഫോണ്‍ വിളിച്ചപ്പോള്‍ സംസാരിച്ചത്. കുട്ടി തങ്ങളുടെ കൈയില്‍ സുരക്ഷിതയാണൈന്നും പൊലീസില്‍ വിവരം അറിയിക്കരുത് എന്നും ഫോണില്‍ വിൡച്ച സ്ത്രീ പറഞ്ഞു. നാളെ ( ഇന്ന് ) പത്ത് മണിക്ക് തങ്ങള്‍ വിളിക്കും എന്നും അപ്പോള്‍ 10 ലക്ഷം രൂപ അറേഞ്ച് ചെയ്യണം എന്നുമാണ് ഇവര്‍ ആവശ്യപ്പെടുന്നത്. പണം തരാമെന്നും കുട്ടിയെ ഒന്നും ചെയ്യരുത് എന്നും ബന്ധു വിളിച്ച സ്ത്രീയോട് പറയുന്നുണ്ട്.

'നിങ്ങള്‍ ആവശ്യപ്പെടുന്ന പണം തരാം. കുട്ടിക്ക് ഒരു പ്രയാസവുമുണ്ടാകരുത്. നിങ്ങള്‍ എവിടെയാണ് എന്ന് പറയൂ. ഇപ്പോള്‍ പണം തന്നാല്‍ ഇപ്പോള്‍ കുട്ടിയെ മോചിപ്പിക്കുമോ', എന്നെല്ലാം ബന്ധു ഈ സ്ത്രീയോട് ചോദിക്കുന്നുണ്ട്. ഇതിന് നാളെ രാവിലെ പത്ത് മണിക്ക് കുട്ടിയെ വീട്ടില്‍ കൊണ്ടുതരാം എന്നും പൊലീസില്‍ അറിയിക്കാന്‍ നില്‍ക്കരുത് എന്നുമാണ് സ്ത്രീ മറുപടി പറയുന്നത്.
ഈ ഫോണില്‍ ഇങ്ങോട്ട് വിളിക്കരുത് എന്നും ഇത് തങ്ങളുടെ ഫോണ്‍ അല്ല എന്നും ഇവര്‍ പറയുന്നുണ്ട്. കുഞ്ഞിന് ആപത്ത് വരാതിരിക്കണമെങ്കില്‍ നിങ്ങള്‍ പൊലീസില്‍ അറിയിക്കാതിരിക്കുക, ഞങ്ങളുടെ ബോസ് പറഞ്ഞിരിക്കുന്നത് നാളെ 10 മണിക്ക് കൊടുക്കണം എന്നാണ് എന്നും ഇവര്‍ പറയുന്നുണ്ട്. അതിനിടെ ആദ്യം അഞ്ച് ലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് വിളിച്ചത് പാരിപ്പള്ളി സ്വദേശിനിയായ കടയുടമയുടെ ഫോണില്‍ നിന്നായിരുന്നു.
ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഓട്ടോറിക്ഷയിലെത്തിയ രണ്ട് പേര് സാധനങ്ങള്‍ വാങ്ങാനെത്തി ഒരു കോള്‍ വിളിക്കാനുണ്ടെന്ന് പറഞ്ഞ് തന്റെ ഫോണ്‍ ആവശ്യപ്പെടുകയായിരുന്നു എന്നാണണ് കടയുടമയായ സ്ത്രീ പറഞ്ഞത്. ഒരു സ്ത്രീയും പുരുഷനുമാണ് വന്നത് എന്നും വീട്ടിലേക്ക് സാധനങ്ങള്‍ എന്തൊക്കെ വാങ്ങണം എന്ന് വിളിച്ച് ചോദിക്കാന്‍ ഫോണ്‍ ആവശ്യപ്പെടുകയായിരുന്നു എന്നുമാണ് ഇവര്‍ പറയുന്നത്.
രാത്രി ഏഴരക്ക് ശേഷമായിരുന്നു ഈ സംഭവം. ബിസ്ക്കറ്റും റസ്ക്കും മൂന്നു തേങ്ങയും വാങ്ങിയ ഇവര്‍ 500 രൂപയുടെ നോട്ടാണ് തന്നത് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഈ സ്ത്രീ നല്കിയ വിവരം അനുസരിച്ചാണ് പൊലീസ് രേഖാചിത്രം തയ്യാറാക്കിയിരിക്കുന്നത്. രണ്ട് പേരെയും കണ്ടാല്‍ തിരിച്ചറിയും എന്നും അവര്‍ പറഞ്ഞു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications