വിഭാഗിയത രൂക്ഷം; കരുനാഗപ്പള്ളിയില്‍ ഏരിയ കമ്മിറ്റി പിരിച്ചുവിട്ട് സിപിഎം
കൊല്ലം: കരുനാഗപ്പള്ളിയിലെ വിഭാഗീയതയിൽ കടുത്ത നടപടിയുമായി സി പി എം. ഏരിയ കമ്മിറ്റി പിരിച്ച് വിട്ട് അഡ്ഹോക് കമ്മിറ്റിക്ക് ചുമതല കൈമാറി. ഉൾപ്പാർട്ടി വിഭാഗീയത പരസ്യ പ്രതിഷേധത്തിലേക്ക് നീങ്ങിയതിന് പിന്നാലെയാണ് നടപടി ഉണ്ടായത്. ലോക്കൽ സമ്മേളനങ്ങൾ അലങ്കോലപ്പെട്ടതിന് പിന്നാലെ നേതൃത്വം കടുത്തനിലപാട് സ്വീകരിക്കുകയായിരുന്നു. സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഇന്ന് കൊല്ലത്ത് എത്തി ജില്ലാ സെക്രട്ടറിയേറ്റ് , ജില്ലാ കമ്മിറ്റി യോഗങ്ങളിൽ പങ്കെടുത്തിരുന്നു. യോഗത്തിന് പിന്നാലെയാണ് ഏരിയ കമ്മിറ്റി പിരിച്ചുവിടാനുള്ള തീരുമാനം ഉണ്ടായത്.
ലോക്കൽ കമ്മിറ്റികളിലിണ്ടായ പ്രശ്നം പാർട്ടിക്ക് ആകെ പ്രയാസമുണ്ടാക്കിയെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. അംഗീകരിക്കാനാവാത്ത പ്രശ്നങ്ങളാണെന്നും തെറ്റായ പ്രവണതകൾക്കെതിരെ ശക്തമായ നടപടി സ്വീകകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കരുനാഗപള്ളിയിലേത് പ്രാദേശിക വിഷയമാണെന്നും ജില്ലയിലാകെയുള്ള പ്രശ്നമല്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ 207 ഏരിയ സമ്മേളനങ്ങളാണ് നടക്കേണ്ടത്. കൊല്ലത്ത് 17 ഏരിയ സമ്മേളനങ്ങളും വളരെ ആരോഗ്യകരമായാണ് പൂർത്തിയാക്കിയത്. എന്നാൽ ഇവയിൽ നിന്ന് വ്യത്യസ്തമായ ചിത്രമാണ് കരുനാഗപ്പള്ളി ഏരിയയിൽ ഉണ്ടായതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
കരുനാഗപ്പള്ളിയിലെ തെറ്റായ പ്രവണതയുമാഇ ബന്ധപ്പെട്ട് പാർട്ടി സംസ്ഥാന കമ്മിറ്റിയിലെ സഖാക്കൾ സമ്മേളനത്തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റിയും ഏരിയ കമ്മിറ്റിയും ചേരുകയും പാർട്ടി സംവിധാനത്തെ യോജിച്ച് കൈകാര്യം ചെയ്യണമെന്ന് നിർദ്ദേശിക്കുകയും ചെയ്തിരുന്നു.
എന്നാൽ സമ്മേളനം ആരംഭിച്ചപ്പോൾ ചില കമ്മിറ്റികളിൽ പ്രശ്നങ്ങൾ ഉയർന്നുവന്നു. അത് കൈകാര്യം ചെയ്യാൻ പാർട്ടി ശ്രമിച്ചപ്പോൾ വളരെ തെറ്റായ നിലയിലാണ് ചില ലോക്കലുകളിൽ സമ്മേളന പൂർത്തീകരണത്തിന്റെ ഭാഗമായി എടുക്കേണ്ട ചില നിലപാടുകൾ പൂർത്തിയാക്കാൻ സാധിക്കാതെ വന്നതെന്ന് എം വി ഗോവിന്ദൻ പറഞ്ഞു.
ടി മനോഹരൻ കൺവീനറായാണ് പുതിയ അഡ്ഹോക് കമ്മിറ്റി രൂപീകരിച്ചത്. എസ് എൽ സജികുമാർ, എസ് ആർ അരുൺ ബാബു. പി വി സത്യദേവൻ, എൻ സന്തോഷ്, ജി മുരളീധരൻ, ബി ഇക്ബാൽ എന്നിവർ കമ്മിറ്റിയിൽ അംഗങ്ങളാണ്. കരുനാഗപ്പള്ളി ഏരിയ കമ്മിറ്റിക്ക് കീഴിലെ ഭൂരിഭാഗം ലോക്കൽ സമ്മേളനങ്ങളിലും തർക്കിത്തിലെത്തിയിരുന്നു. കഴിഞ്ഞ ദിവസം നടന്ന കുലശേഖരപുരം നോർത്ത് ലോക്കൽ സമ്മേളനത്തിലും പ്രശ്നങ്ങൾ ഉണ്ടായി.
സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ രാജഗോപാൽ, കെ സോമപ്രസാദ് എന്നിവരെ അടക്കം തടഞ്ഞുവെച്ചിരുന്നു.. ജില്ലാ കമ്മിറ്റി അംഗം പി ആർ വസന്തൻ നേതൃത്വം നൽകുന്ന സംഘം കരുനാഗപ്പള്ളിയിലെ പാർട്ടിയെ തകർത്തതെന്ന് വിമത വിഭാഗം ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഏരിയ കമ്മിറ്റി പിരിച്ച് വിടുന്ന നടപടിയിലേക്ക് സി പി എം എത്തുന്നത്.
-
പറഞ്ഞുവെട്ടി വിമതർ, കണ്ണൂർ കോട്ടയിൽ ‘വിള്ളൽ’ -
ഇലക്ഷൻ പൂരത്തിൽ കൊടിമാറ്റം, എഴുന്നള്ളത്ത്, വെടിക്കെട്ട്... -
പെൻഷൻ 3000, റബ്ബറിന് 300; വോട്ടർമാരെ കീഴടക്കാൻ യുഡിഎഫിന്റെ പ്രകടനപത്രിക പുറത്ത്! -
കണക്കിലെ ചില കാസർകോടൻ കസർത്തുകൾ -
1977 മുതലുള്ള ഗുരുവായൂർ എംഎൽഎമാരുടെ പേര് പ്രദർശിപ്പിച്ച് ഫ്ലക്സ്; ബി. ഗോപാലകൃഷ്ണൻ വീണ്ടും വിവാദത്തിൽ -
"3000 രൂപ പെൻഷൻ, സൗജന്യ ഗ്യാസ്!" വോട്ടുറപ്പിക്കാൻ വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപി പ്രകടനപത്രിക -
തദ്ദേശം സെമി, ഫൈനലിനൊരുങ്ങി ‘മലപ്പുറം പൊളിറ്റിക്കൽ ലീഗ്’ -
"ബിജെപിയെ വീഴ്ത്താൻ ആരുടെ വോട്ടും വാങ്ങും!" നയം വ്യക്തമാക്കി ബിനോയ് വിശ്വം -
എസ്ഡിപിഐ പിന്തുണ വിനയാകുമോ? വെട്ടിലായി ഇടത്-വലത് മുന്നണികൾ -
'മല എലിയെ പ്രസവിച്ചു, രാജ്യം ഭരിക്കുന്ന പാർടിക്ക് ഈ വാറോല നാണക്കേടാണ്', ബിജെപിയെ പരിഹസിച്ച് തോമസ് ഐസക് -
മുസ്ലിം വോട്ട് വാങ്ങി ക്ഷേത്രങ്ങൾ പണിയുന്നു; മമതയ്ക്കെതിരെ ആഞ്ഞടിച്ച് ഹുമയൂൺ കബീർ -
എഫ്സിആര്‍എ നിയമ ഭേദഗതി: കോണ്‍ഗ്രസ് എംപിമാര്‍ക്ക് ഡല്‍ഹിയില്‍ എത്താന്‍ നിര്‍ദേശം












Click it and Unblock the Notifications