Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രായം വെറും നമ്പര്‍ മാത്രം; 59ാം വയസില്‍ മിസ്റ്റര്‍ ഇന്ത്യ പട്ടം നേടി കൊല്ലം സ്വദേശി

കൊല്ലം: പ്രായം വെറും നമ്പറാണെന്ന് നമ്മള്‍ കേട്ടിട്ടുണ്ട്. അത് തികച്ചും അര്‍ത്ഥവത്ഥാക്കുന്ന ഒരു വ്യക്തിയാണ് കൊല്ലം തെക്കേവിള കൃഷ്ണശ്രീയില്‍ എ സുരേഷ് കുമാര്‍. തന്റെ 59ാം വയസില്‍ മിസ്റ്റര്‍ ഇന്ത്യ ഫെഡറേഷന്‍ കിടീടം സ്വന്തമാക്കിയിരിക്കുകയാണ്. പോണ്ടിച്ചേരിയില്‍ നടന്ന മത്സരത്തിലാണ് അറുപതിനും അമ്പതിനും ഇടയില്‍ പ്രായമുള്ളവരുടെ വഭാഗത്തില്‍ സുരേഷ് കുമാറിനെ തിരഞ്ഞെടുത്തത്. നേരത്തെ മിസ്റ്റര്‍ കൊല്ലവും മിസ്റ്റര്‍ കേരളയും ആയിട്ടുണ്ടെങ്കിലും മിസ്റ്റര്‍ ഇന്ത്യ പട്ടം ആദ്യമായാണ് സുരേഷ് കുമാറിനെ തേടിയെത്തുന്നത്.

kerala

കെ എസ് ആര്‍ ടി സി ഡ്രൈവറായിരുന്ന അയ്യപ്പന്‍ പിള്ളയുടെയും ലീലാവതി അമ്മയുടെയും ആറ് മക്കളില്‍ നാലാമനായ സുരേഷ് കുമാര്‍ പത്താം ക്‌ളാസിന് ശേഷം ഇലക്ട്രിക്കല്‍ ട്രേഡില്‍ ഐ.ടി.ഐയും പാസായ ശേഷം കെ.എസ്.ആര്‍.ടി.സിയില്‍ കണ്ടക്ടറായി ജോലിയില്‍ പ്രവേശിച്ചു. ആഴ്ചയില്‍ മൂന്ന് ദിവസം ജോലിയും ബാക്കി നാല് ദിവസവും ജിംനേഷ്യത്തില്‍ പരിശീലനവും തുടര്‍ന്നു.

സ്റ്റേഷന്‍ മാസ്റ്ററായും ഇന്‍സ്‌പെക്ടറായും പ്രമോഷന്‍ ലഭിച്ചപ്പോള്‍ സമയം പ്രശ്‌നമായിരുന്നെങ്കിലും രാത്രി 11 മണിവരെ ജിമ്മില്‍ ചെലവഴിച്ച് ആ പ്രശ്‌നത്തിന് പരിഹാരം കണ്ടു. 2020 ല്‍ വിരമിച്ചതോടെയാണ് പരിശീലനത്തിന് കൂടുതല്‍ സമയം ചെലവഴിച്ചത്. മത്സരങ്ങളുള്ളപ്പോള്‍ ആറ് മണിക്കൂര്‍ വരെ വര്‍ക്കൗട്ട് ചെയ്യും.

വളരെ ചിട്ടയോടെയുള്ള ആഹാരമാണ് സുരേഷ് കുമാര്‍ പിന്തുടരുന്നത്. ഉപ്പിടാതെ വെളുത്തുള്ളിയും ഇഞ്ചിയും മാത്രമിട്ട് പുഴുങ്ങിയ ചിക്കനും മുട്ടയുമാണ് മൂന്ന് നേരം ആഹാരം. 25കാരനായ മാടന്‍നട സ്വദേശി അഭിഷേകാണ് പരിശീലകന്‍. ഇപ്പോള്‍ കൊല്ലം എസ്.എന്‍ കോളേജ് ജംഗ്ഷനിലെ ഏലിയന്‍ ജിംനേഷ്യത്തിലെ പരിശീലകന്‍ കൂടിയാണ് സുരേഷ്. ഇന്റര്‍നാഷണല്‍ ലെവലില്‍ മത്സരിക്കാനുള്ള തയ്യാറെടുപ്പും നടത്തുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+