ട്രെയിനില്‍ വിദ്യാർത്ഥിനികൾക്ക് മുന്നിൽ നഗ്നതാ പ്രദര്‍ശനം; കരുനാഗപ്പള്ളി സ്വദേശി പിടിയില്‍
കൊല്ലം: തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്ക് ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ അശ്ലീല പ്രദര്‍ശനം നടത്തിയ ആള്‍ പിടിയില്‍. കരുനാഗപ്പള്ളി സ്വദേശി സുനാമി കോളനി സ്വദേശി ജയകുമാറാണ് പിടിയിലായത്. ഇയാള്‍ അപമര്യാദയായി പെരുമാറുന്നതിന്റെ വീഡിയോ വിദ്യാര്‍ത്ഥിനികള്‍ ഫോണില്‍ ചിത്രീകരിച്ചിരുന്നു.
പെണ്‍കുട്ടികള്‍ പരാതി നല്‍കിയിരുന്നില്ല എങ്കിലും സംഭവം അറിഞ്ഞ പോലീസ് സ്വമേധയ നടപടി എടുക്കുകയായിരുന്നു. കോട്ടയം എക്‌സ്പ്രസില്‍ വെച്ചായിരുന്നു ഇയാളുടെ അശ്ലീല പ്രദര്‍ശനം. സഹോദരിമാരായ വിദ്യാര്‍ത്ഥിനികളാണ് സംഭവത്തിന്റെ വീഡിയോ എടുത്തത്.

തിരുവനന്തപുരം സെന്‍ട്രലില്‍ വെച്ചാണ് ഇയാള്‍ ട്രെയിനില്‍ കയറിയത്. ടോയ്‌ലറ്റിന് സമീപം ഇരുന്ന ഇയാള്‍ എതിര്‍വശത്ത് ഇരുക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ നോക്കിയായിരുന്നു അശ്ലീല പ്രദര്‍ശനം നടത്തിയത്. ഇയാളുടെ പ്രവൃത്തി സഹോദരിയുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിന് വേണ്ടിയാണ് വിദ്യാര്‍ത്ഥിനി സംഭവം ഫോണില്‍ പകര്‍ത്തിയത്.
തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്ക് കോളേജ് കഴിഞ്ഞുപോവുകയായിരുന്നു വിദ്യാർത്ഥിനികൾ. കോട്ടയം എക്‌സ്പ്രസിലാണ് പോയത്. സാധാരണ ആളുണ്ടാവാറുണ്ടെങ്കിലും ഇന്നലെ ആള് കുറവായിരുന്നു. സെന്ററിൽ നിന്ന് തന്നെ കയറിയ ആളായിരുന്നു അശ്ലീല പ്രദർശനം നടത്തിയത്... അംഗപരിമിതനായ ആളാണ് ഇയാളെന്നും വടി കുത്തി നടക്കുകയായിരുന്നു എന്നും വിദ്യാർത്ഥിനികൾ പറഞ്ഞിരുന്നു.
അനിയത്തി ഇയാളുടെ വീഡിയോ എടുത്ത് തനിക്ക് ഫോൺ പാസ് ചെയ്യുകയായിരുന്നെന്നും തങ്ങൾ ഫോൺമാറുന്നതും സംസാരിക്കുന്നതും കണ്ട ഇയാൾ കഴക്കൂട്ടത്ത് വെച്ച ഇറങ്ങി മറ്റൊരു ബോഗിയിൽ കയറിയെന്നും പിന്നീട് അയാൾ വർക്കലിയിൽ ഇറങ്ങുന്നത് കണ്ടെന്നും വിദ്യാർത്ഥിനി പറഞ്ഞിരുന്നു












Click it and Unblock the Notifications