വെള്ളിക്കൊലുസ് എത്ര പവന്‍, ഭര്‍തൃവീട്ടില്‍ നിന്ന് നിരന്തരം കളിയാക്കല്‍; രേവതി നേരിട്ടത് ക്രൂര പീഡനം
കൊല്ലം: സംസ്ഥാനത്ത് സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട് നിരവധി ആത്മഹത്യകളാണ് ഈ അടുത്തകാലത്തായി റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്കിടെ വിവിധ ജില്ലകളില്‍ നിന്നായി യുവതികളുടെ മരണ വാര്‍ത്തയാണ് കേരളം കേട്ടത്.
കൊല്ലത്തെ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ വിസ്മയയുടെ മരണം ഏറെ മാധ്യമശ്രദ്ധ തേടിയിരുന്നു. ആ കേസില്‍ അറസ്റ്റിലായ ഭര്‍ത്താവ് കിരണ്‍കുമാര്‍ ഇപ്പോഴും പൊലീസ് കസ്റ്റഡിയിലാണ്.

ആലപ്പുഴയിലും ഈ അടുത്തു 19കാരി സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തിരുന്നു. സ്ത്രീധനം കുറഞ്ഞുപോയതിന്റെ പേരില്‍ പീഡനം അനുഭവിച്ച സുചിത്രയെന്ന പെണ്‍കുട്ടി ഭര്‍തൃവീട്ടില്‍ വച്ച് ജീവനൊടുക്കുകയായിരുന്നു. ഈ കേസില്‍ ഭര്‍തൃമാതാവും പിതാവും ഇപ്പോള്‍ റിമാന്‍ഡിലാണ്. കഴിഞ്ഞ ദിവസം കൊല്ലത്ത് നിന്ന് കേരളത്തെ ഞെട്ടിച്ച് മറ്റൊരു ആത്മഹത്യയുടെ വാര്‍ത്ത കൂടി പുറത്തുവന്നിരുന്നു.

കുണ്ടറ കടപ്പുഴ പാലത്തില്‍ നിന്ന് കല്ലടയാറ്റിലേക്ക് രേവതി കൃഷ്ണന്‍ എന്ന യുവതി ചാടുകയായിരുന്നു. സ്ത്രീധന പീഡനത്തെ ചൊല്ലി ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നുള്ള പീഡനമാണ് ആത്മഹത്യയുടെ പിന്നിലെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. കഴിഞ്ഞ ദിവസം രാവിലെ പത്തരയോടെയാണ് സംഭവം. രേവതിയുടെ ഭര്‍ത്താവ് വിദേശത്താണ്.

രേവതിയെ നാട്ടുകാര്‍ ഉടന്‍ തന്നെ കരക്കെത്തിച്ച് ആടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രേവതിയുടെ മരരണവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നിര്‍ണായക വിവരങ്ങളാണ് പുറത്തുവരുന്നത്. രേവതി ഭര്‍തൃ വീട്ടില്‍ നിന്ന് സ്ത്രീധനത്തിന്റെ പേരില്‍ വലിയ പീഡനമാണ് നേരിട്ടതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ബന്ധുക്കളുടെ വാക്കുകളിലേക്ക്..

നിലമേല്‍ സൈജു ഭവനില്‍ കഴിഞ്ഞ ആഗസ്റ്റ് 30ന് ആണ് രേവതിയെ വിവാഹം കഴിച്ചത്. വധുഗൃഹത്തില്‍ വച്ചായിരുന്നു വിവാഹം. സൈജുവിന് നേരത്തെ രേവതിയെ പരിചയമുണ്ടായിരുന്നു. സൈജുവിന്റെ വീട്ടുകാരാണ് ആലോചനയുമായി എത്തിയത്. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നിര്‍ധന കുടുംബമായ രേവതിയുടെ വീട്ടുകാര്‍ക്ക് അഭരണങ്ങളും സ്വരൂപിക്കാനായില്ല.

വിവാഹം നീട്ടിവയ്ക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടെങ്കിലും സൈജുവിന്റെ കുടുംബത്തിനായിരുന്നു വിവാഹം പെട്ടെന്ന് നടത്തണമെന്ന് ആവശ്യം. തുടര്‍ന്ന് വരന്റെ വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി വിവാഹം നടത്തുകയായിരുന്നു. വിവാഹം കഴിഞ്ഞതോടെ സൈജു വിദേശത്തെ ജോലി സ്ഥലത്തേക്ക് മടങ്ങി.

സ്ത്രീധനത്തിന്റെ പേരില്‍ സൈജുവിന്റെ വീട്ടുകാര്‍ രേവതിയെ മാനസികമായി പീഡിപ്പിച്ചെന്നാണ് വിവരം. ഇക്കാര്യം രേവതി വീട്ടുകാരെ അറിയിച്ചിരുന്നു. കാലില്‍ കിടക്കുന്ന വെള്ളികൊലുസ് എത്ര പവനാണെന്ന് ചോദിച്ച് കളി്യാക്കുമായിരുന്നു. തുടര്‍ന്ന് രേവതിയുടെ അമ്മ പഞ്ചായത്തില്‍ നിന്നും ലഭിച്ച വിവാഹധനസഹായമായ 70,000 രൂപ കൊണ്ട് സ്വര്‍ണ കൊലുസ് വാങ്ങി നല്‍കുകയായിരുന്നു.

ഇതിന് ശേഷം സ്വര്‍ണമാലയെ ചൊല്ലിയായിരുന്നു മാനസിക പീഡനം. രേവതി ഇക്കാര്യങ്ങള്‍ എല്ലാം തന്നെ ഭര്‍ത്താവിനെ അറിയിക്കാറുണ്ടായിരുന്നു. അവസാനമായി രേവതി അയച്ച വാട്‌സാപ്പ് സന്ദേശം ഭര്‍തൃപിതാവിന്റെ പങ്ക് വ്യക്തമാക്കുന്നതാണെന്ന് ബന്ധുക്കള്‍ പറയുന്നു. രണ്ടു ദിവസം മുന്‍പ് രേവതി കൂട്ടുകാരിയുമൊത്ത് കുടുംബവീട്ടിലെത്തിയിരുന്നു.

കൂട്ടുകാരി ഒപ്പമുണ്ടായിരുന്നതിനാല്‍ ഭര്‍തൃവീട്ടിലെ കാര്യങ്ങള്‍ ഒന്നും തന്നെ അപ്പോള്‍ സംസാരിച്ചിരുന്നില്ല. ഇതിന് ശേഷം ഫോണില്‍ രേവതി വിളിച്ചിട്ടില്ലെന്ന് രേവതി പറയുന്നു. രേവതി വിളിച്ചിട്ട് ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ പത്ത് മണിയോടെ സൈജു ഗള്‍ഫില്‍ നിന്ന് രേവതിയുടെ അമ്മയെ വിളിക്കുകയായിരുന്നു.

രേവതി വിളിച്ചിട്ട് ഫോണ്‍ എടുക്കുന്നില്ലെന്നും അന്വേഷിക്കണമെന്നുമാണ് സൈജു അമ്മയോട് ആവശ്യപ്പെട്ടത്. ഉടന്‍ തന്നെ രേവതിയുടെ അമ്മ ഓട്ടോറിക്ഷയില്‍ സൈജുവിന്റെ വീട്ടിലെത്തുകയായിരുന്നു. സൈജുവിന്റെ വീട്ടുകാരോട് ചോദിച്ചപ്പോള്‍ എവിടേക്കോ പോയെന്ന മറുപടിയാണ് ലഭിച്ചത്.

കാണാതായതിനെ തുടര്‍ന്ന് അമ്മ കിഴക്കേ കല്ലട പോലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ രേവതിയുടെ മരണവിവരമാണ് അറിയുന്നത്. മൃതദേഹ പരിശോധനയ്ക്കു ശേഷം ചെറുപൊയ്ക കുഴിവിളവീട്ടില്‍ വെള്ളിയാഴ്ച ശവസംസ്‌കാരം നടത്തും. സംഭവത്തില്‍ ശക്തമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.












Click it and Unblock the Notifications