വീണ്ടും എസ്എഫ്‌ഐയുടെ കരിങ്കൊടി പ്രതിഷേധം; കാറില്‍ നിന്നിറങ്ങി പൊലീസിനെ ശകാരിച്ച് ഗവര്‍ണര്‍
കൊല്ലം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് എതിരെ വീണ്ടും കരിങ്കൊടി പ്രതിഷേധവുമായി എസ് എഫ് ഐ. കൊല്ലം നിലമേലില്‍ ആണ് ഗവര്‍ണര്‍ക്കെതിരെ എസ് എഫ് ഐ കരിങ്കൊടി കാണിച്ച് രംഗത്തെത്തിയത്. 50 ല്‍ അധികം എസ് എഫ് ഐ പ്രവര്‍ത്തകരാണ് ഗവര്‍ണര്‍ക്കെതിരായ കരിങ്കൊടി പ്രതിഷേധത്തിന് നിലമേലില്‍ എത്തിയത്. അതേസമയം എസ് എഫ് ഐ പ്രതിഷേധത്തില്‍ പ്രകോപിതനായ ഗവര്‍ണര്‍ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങിയത് നാടകീയ രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു.
പ്രതിഷേധത്തില്‍ സുരക്ഷയൊരുക്കിയില്ല എന്ന് ആരോപിച്ച് പൊലീസിനെ ശകാരിച്ച ഗവര്‍ണര്‍ വാഹനത്തില്‍ കയറാന്‍ കൂട്ടാക്കാതെ റോഡില്‍ തന്നെ നില്‍ക്കുകയാണ്. ഇതിന് ശേഷം സമീപത്തെ കടയില്‍ കയറി ഗവര്‍ണര്‍ വെള്ളം കുടിക്കുകയും വീണ്ടും പെീലീസിനെ ശകാരിക്കുകയുമായിരുന്നു. ഇതിനിടെ എസ് എഫ് ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.

പ്രതിഷേധക്കാരെ സംരക്ഷിക്കുന്നത് പൊലീസ് ആണെന്നും അവര്‍ക്കെതിരെ കേസെടുക്കാതെ വാഹനത്തില്‍ കയറില്ലെന്നും പറഞ്ഞാണ് ഗവര്‍ണര്‍ കാറില്‍ കയറാന്‍ കൂട്ടാക്കാതിരുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസിലേക്കും കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ഓഫീസിലേക്കും ഫോണ്‍ ചെയ്യാനും സംസ്ഥാന പൊലീസ് മേധാവിയെ വിളിച്ച് വരുത്തണം എന്നും ഗവര്‍ണര്‍ പേഴ്സണല്‍ സ്റ്റാഫിനോട് ആവശ്യപ്പെടുകയും ചെയ്തു.
കരിങ്കൊടി കാണിക്കുന്നു എന്നറിഞ്ഞിട്ടും എന്തുകൊണ്ട് എസ് എഫ് ഐ പ്രവര്‍ത്തകരെ കരുതല്‍ കസ്റ്റഡിയില്‍ എടുത്തില്ല എന്ന് ഗവര്‍ണര്‍ പൊലീസിനോട് ചോദിച്ചു. എന്നാല്‍ പ്രതിഷേധത്തിന് എത്തിയ പന്ത്രണ്ട് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിട്ടുണ്ട് എന്ന് പൊലീസ് അറിയിച്ചു. എന്നാല്‍ അമ്പതില്‍ അധികം പേര്‍ പ്രതിഷേധത്തിന് വന്നിരുന്നു എന്നായിരുന്നു ഗവര്‍ണറുടെ മറുപടി. അതേസമയം മുഖ്യമന്ത്രി പോയാല്‍ ഇങ്ങനെയാണോ സുരക്ഷ ഒരുക്കുന്നതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തിരിച്ച് ചോദിച്ചു.
പൊലീസ് തന്നെ നിയമം ലംഘിക്കുകയാണെങ്കില്‍ ആരാണ് അത് പാലിക്കുകയെന്ന് ഗവര്‍ണര്‍ ചോദിച്ചു. ഗവര്‍ണര്‍ ഗോ ബാക്ക് മുദ്രാവാക്യം ഉയര്‍ത്തി, ബാനറുമായാണ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ എത്തിയത്. കൊട്ടരക്കരക്ക് അടുത്തുള്ള സദാനന്ദപുരത്ത് പരിപാടിയില്‍ പങ്കെടുക്കാന്‍ വേണ്ടി എത്തിയതായിരുന്നു ആരിഫ് മുഹമ്മദ് ഖാന്‍. പരിപാടി നടക്കുന്നിടത്ത് നിന്നും പത്ത് കിലോമീറ്റര്‍ അകലെ വെച്ചായിരുന്നു പ്രതിഷേധം. നേരത്തെ പാലക്കാടും തിരുവനന്തപുരത്തും സമാന സാഹചര്യമുണ്ടായിരുന്നു.












Click it and Unblock the Notifications