തെരുവ് നായ ഭീതിയൊഴിയുന്നില്ല; കൊല്ലത്ത് ആറ് പേരെ നായ കടിച്ചു
കൊല്ലം: സംസ്ഥാനത്തെ ഏറ്റവും കൂടുതൽ വലച്ച ഒരു പ്രശ്നമായിരുന്നു തെരുവ് നായ ശല്യം. നിരവധിപേർക്കാണ് തെരുവ് നായയുടെ കടിയേറ്റത് വിവിധ ജില്ലകളിൽ തെരുവ് നായ ശല്യം രൂക്ഷമായിരുന്ന. ഇപ്പോൽ കൊല്ലത്ത് ചിതറയിൽ തെരുവ് നായയുടെ കടിയേറ്റ് ആറ് പേർക്ക് പരിക്ക് ഏറ്റിരിക്കുകയാണ്
പരിക്കേറ്റവരെ കടയ്ക്കൽ താലുക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. വൈകീട്ടും രാത്രിയുമായാണ് തെരുവ് നായയുടെ ആക്രമണമുണ്ടായത്.

സിന്ധു, ഫിദ ഫാത്തിമ, ശിഹാബുദ്ദീൻ എന്നിവരെ വൈകീട്ടും രാഘവൻ, ബിനു, ഫ്രാൻസിസി എന്നിവരെ രാത്രിയോടെയുമാണ് നായ കടിച്ചത്. ഈ സ്ഥലങ്ങളിൽ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന നായയാണ് ഇവരെ കടിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്. ഇവരുടെ പരിക്കുകളൊന്നും സാരമല്ല. പരുക്കേറ്റവരെ പ്രാഥമിക ചികിത്സ നൽകിയ ശേഷം വിട്ടയച്ചു എന്നാണ് ലഭിക്കുന്ന വിവരം.
കടയ്ക്കൽ, ചിതറ ഭാഗങ്ങളിൽ തെരുവ് നായ ശല്യം രൂക്ഷമാണെന്നാണ് നാട്ടുകാർ പറയുന്നത്. പലതവണ അധികാരികളെ അറിയിച്ചിട്ടും യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്ന പരാതിയും നാട്ടുകാർ ഉന്നയിക്കുന്നു. ഈ വർഷം ജനുവരി മുതൽ ഇതുവരെ സംസ്ഥാനത്ത് തെരുവു നായ ആക്രമണത്തിൽ 24 പേർ മരിച്ചതായി മന്ത്രി ജെ. ചിഞ്ചുറാണി. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഇതിൽ ആറ് മരണം പേ വിഷബാധയേറ്റു ആണ്..
സെപ്റ്റംബർ മാസത്തിൽ 8,355 പേർക്ക് നായയുടെ കടിയേറ്റിരുന്നു. ഒക്ടോബറിൽ 7,542 ആയി കുറഞ്ഞു. പ്രവർത്തനം ഫലം കാണുന്നതിന്റെ തെളിവാണത്. മലപ്പുറം, ഇടുക്കി പത്തനംതിട്ട ജില്ലകളിൽ എബിസി കേന്ദ്രം തുടങ്ങാൻ സാധിച്ചിട്ടില്ല. പ്രാദേശികമായ എതിർപ്പാണ് പ്രശ്നമെന്നും സ്ഥലം കണ്ടെത്തുന്നതിന് എംഎൽഎമാരും സഹായിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
പേ വിഷബാധ കുത്തിവെപ്പിൽ സംസ്ഥാനത്ത് ഒരു പ്രതിസന്ധിയുമില്ല. തെരുവുനായയുടെ കടിയേറ്റ് 24 പേർ മരിച്ചതിൽ ആറ് പേർ മാത്രമാണ് വാക്സിൻ എടുത്തത്. വാക്‌സിൻ ഗുണനിലവാരമുള്ളത് ആണെന്നും മന്ത്രി പറഞ്ഞു. തെരുവുനായ്ക്കളെ പിടികൂടാനായി 500 ഓളം കാച്ചർമാർക്ക് പരിശീലനം നൽകി വരുന്നുണ്ടെന്നും ചിഞ്ചു റാണി പറഞ്ഞിരുന്നു.
സെപ്റ്റംബർ 20 മുതൽ 11,661 തെരുവ് നായ്ക്കൾക്ക് പേവിഷ വാക്സിൻ നൽകി. വളർത്തു നായ്ക്കളുടെ കുത്തിവെയ്പ് ഫലപ്രദമാണെന്നും പേവിഷബാധ കുത്തിവെയ്പ്പിൽ ഒരു പ്രതിസന്ധിയുമില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.












Click it and Unblock the Notifications