Get Updates
Get notified of breaking news, exclusive insights, and must-see stories!

ബസിനുള്ളില്‍ വെച്ച് അപസ്മാരബാധയുണ്ടായ മൂന്ന് വയസ്സുകാരന് രക്ഷകരായത് രണ്ട് 10ാം ക്ലാസുകാര്‍;

കൊട്ടാരക്കര: വളർന്നുവരുന്ന തലമുറയെക്കുറിച്ച് നിരന്തരം കുറ്റപ്പെടുത്തലുകൾ കേൾക്കാറുണ്ട്..എന്നാൽ അവർ ഒട്ടും മോശമല്ല, മാതൃക ആക്കാൻ പറ്റുന്നവർ തന്നെയാണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ്.

ഇത്തവണ രണ്ട് സ്കൂൾ വിദ്യാർത്ഥികളാണ് തങ്ങളുടെ പ്രവൃത്തിയിലൂടെ സമൂഹത്തിന് മാതൃക ആയിരിക്കുന്നത്. തൃക്കണ്ണമംഗൽ എസ്കെവി സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥികളായ വിനായകും ശ്രീഹരിയുമാണ് ആ രണ്ട് കൊച്ചുമിടുക്കന്മാർ.

viral news new

ബസിനുള്ളിൽ അപസ്മാരബാധയുണ്ടായ മൂന്നു വയസ്സുകാരനാണ് ഇവരുടെ കൃത്യമായ ഇടപെടലിലൂടെ ജീവതത്തിലേക്ക് തിരിച്ചുവന്നത്. മൂന്ന് വയസ്സുകാരന് അടിയന്തര ചികിത്സയ്ക്കു വഴി‌യൊരുക്കിയാണ് വിദ്യാർത്ഥികൾ അവന്റെ ജീവൻ രക്ഷിച്ചത്. അമ്മയെയും കുഞ്ഞിനെയും ഓട്ടോറിക്ഷയിൽ താലൂക്ക് ആശുപത്രിയിലെത്തിച്ചു ചികിത്സ നൽകി. കഴിഞ്ഞ ദിവസം ഉച്ചയോടെ കൊട്ടാരക്കര ബസ് സ്റ്റാൻഡിലായിരുന്നു സംഭവം.

ട്യൂഷൻ കഴിഞ്ഞു ബസിൽ മടങ്ങുകയായിരുന്നു വിദ്യാർഥികൾ. ചെപ്ര സ്വദേശിനി മകനുമായി ബസിൽ വന്നുകൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന് കുട്ടി വിറയ്ക്കുന്നതും കുഴഞ്ഞുവീഴുന്നതും കണ്ട് അമ്മ നിലവിളിച്ചു. ബസിൽ നിന്നു ചാടിയിറങ്ങിയ വിദ്യാർഥികൾ പൊലീസുകാരന്റെ സഹായത്തോടെ ഓട്ടോറിക്ഷ വിളിച്ചു. കുഞ്ഞിനെയും അമ്മയെയും കയറ്റി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.

സ്വന്തം സ്കൂൾ ബാഗ് പോലും ബസിൽ ഉപേക്ഷിച്ചാണു കുട്ടികൾ രക്ഷയ്ക്കായ് എത്തിയത്. ആശുപത്രിയിലെത്തുമ്പോൾ കുഞ്ഞിന് ഓക്സിജൻ അളവു കുറവായിരുന്നു.ഡോക്ടർമാർ അടിയന്തരമായി ഓക്സിജൻ നൽകി. കുട്ടിയുടെ അച്ഛൻ എത്തും വരെ രണ്ട് വിദ്യാർഥികളും ആശുപത്രിയിൽ തങ്ങി. ഇവരുടെ പ്രവൃത്തി മൂലം കുട്ടിയെ കൃത്യസമയത്ത് ഹോസ്പിറ്റലിൽ എത്തിക്കാൻ കഴിഞ്ഞു. നിരവധിപേരാണ് ഇവരെ അഭിനന്ദിച്ചു കൊണ്ട് എത്തിയത്. പഠനത്തിലും മിടുക്കരാണ്....

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+