Get Updates
Get notified of breaking news, exclusive insights, and must-see stories!

ആദ്യശമ്പളം അയച്ചിട്ട് ദിവസങ്ങള്‍ മാത്രം; സാജന്റെ അപ്രതീക്ഷിത വിയോഗത്തില്‍ തേങ്ങി നാട്

കൊല്ലം: കുവൈത്തിലെ തീപിടിത്തത്തില്‍ കൊല്ലപ്പെട്ട കൊല്ലം പുനലൂര്‍ സ്വദേശി സാജന്‍ ജോര്‍ജിന്റെ വിയോഗത്തില്‍ ഞെട്ടി കരുവാടൂര്‍ വാഴവിള ഗ്രാമം. നാട്ടുകാര്‍ക്കെല്ലാം പ്രിയപ്പെട്ട ചെറുപ്പക്കാരനായിരുന്നു സാജന്‍ ജോര്‍ജ്. ഇന്നലെ ഉച്ചയോട് കൂടിയാണ് മരണവിവരം അറിയുന്നത് നാട്ടുകാര്‍ അറിയുന്നത്. ഒന്നരമാസം മുന്‍പാണ് സാജന്‍ ജോര്‍ജ് കുവൈത്തിലേക്ക് പോകുന്നത്. പഠനത്തില്‍ മിടുക്കനായിരുന്നു സാജന്‍ എന്ന് നാട്ടുകാരും ബന്ധുക്കളും പറയുന്നു.

ആളുകളോടെല്ലാം സ്‌നേഹത്തോടെ പെരുമാറുന്ന പ്രകൃതമായിരുന്നു. എം ടെക്ക് മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് കഴിഞ്ഞ ശേഷം ഒരു സ്വാശ്രയ കോളേജിലെ അധ്യാപകനായി ജോലി ചെയ്യുകയായിരുന്നു സാജന്‍. അതിനിടെയാണ് ഒരു സുഹൃത്ത് മുഖേന കുവൈത്തിലെ കമ്പനിയിലേക്ക് ജോലി അവസരം വരുന്നത്. ഒരു ഘട്ടത്തില്‍ സുഹൃത്തുക്കളോട് വിദേശത്തേക്ക് പോകണോ എന്ന ചര്‍ച്ചയൊക്കെ നടത്തിയിരുന്നു.

kuwait

പിന്നീട് ഒരു വര്‍ഷം അവിടെ പോയി ജോലി ചെയ്യാം, അതിന് ശേഷം മടങ്ങിയെത്തി വിവാഹമാകാം എന്നൊക്കെ പറഞ്ഞ് പോകാന്‍ തീരുമാനിക്കുകയായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. സാജന്റെ സഹോദരി ഓസ്‌ട്രേലിയയിലാണ്. അതേസമയം മരണവിവരം സാജന്റെ അമ്മയെ ഇതുവരെ അറിയിച്ചിട്ടില്ല. മകന്‍ താമസിക്കുന്ന സ്ഥലത്ത് അപകടമുണ്ടായെന്നും സാജന്‍ പരിക്കേറ്റ് ആശുപത്രിയിലാണ് എന്നുമാണ് നാട്ടുകാരും ബന്ധുക്കളും അമ്മയെ അറിയിച്ചിരിക്കുന്നത്.

സാജന്റെ അച്ഛന്‍ ജോര്‍ജ് പോത്തന്‍ മാത്രമാണ് ഈ വിവരം അറിഞ്ഞിരിക്കുന്നത്. കുവൈത്തില്‍ ജോലിക്ക് കയറിയ ശേഷം ഈ മാസം അഞ്ചാം തിയതി ആദ്യ ശമ്പളം അച്ഛന് സാജന്‍ അയച്ച് കൊടുത്തിരുന്നു. താമസമൊക്കെ സുഖമാണ് എന്നും ഒരു മുറിയില്‍ മൂന്ന് പേരാണ് ഉള്ളത് എന്നുമൊക്കെ സാജന്‍ വീട്ടിലേക്ക് വിളിച്ച് പറഞ്ഞിരുന്നു. സാജന്‍ എല്ലാവരോടും സ്‌നേഹത്തോടെയാണ് പെരുമാറിയിരുന്നത് എന്ന് വാര്‍ഡ് മെമ്പര്‍ പ്രകാശ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ തന്റെ സ്‌കൂളിലായിരുന്നു സാജന്‍ പഠിച്ചിരുന്നത് എന്നും പഠനത്തില്‍ മിടുക്കനായിരുന്നു എന്നും പ്രകാശും സാക്ഷ്യപ്പെടുത്തുന്നു. കുവൈത്തിലേക്ക് വിടാന്‍ വീട്ടുകാര്‍ക്ക് താല്‍പര്യമില്ലായിരുന്നു. വെളിയില്‍ പോയി കുറച്ച് കാലം നിന്ന് വരാം എന്ന ആഗ്രഹത്തിന്റെ പുറത്താണ് സാജന്‍ കുവൈത്തിലേക്ക് പോയത് എന്നും പ്രകാശ് കൂട്ടിച്ചേര്‍ത്തു. അതേസമയം സാജന്റെ കുടുംബത്തെ മരണവിവരം ഔദ്യോഗികമായി അറിയിച്ചിട്ടില്ല.

മരണവിവരം ഔദ്യോഗികമായി അറിയിച്ചിട്ടില്ല എന്ന് പ്രകാശ് പറയുന്നു. പത്രമാധ്യമങ്ങളിലൂടെയാണ് വിവരം അറിഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ തങ്ങള്‍ അന്വേഷിച്ചപ്പോഴാണ് ആള്‍ മരണപ്പെട്ടു എന്ന് അറിഞ്ഞത് എന്നും പക്ഷെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല എന്നും പ്രകാശ് കൂട്ടിച്ചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+