Get Updates
Get notified of breaking news, exclusive insights, and must-see stories!

നവജാത ശിശുവിനെ കരിയിലക്കൂനയിൽ ഉപേക്ഷിച്ചു; ആറ് മാസങ്ങൾക്കിപ്പുറം അമ്മ അറസ്റ്റിൽ

കരിയിലക്കൂനയിൽ കണ്ടെത്തിയ കുഞ്ഞ് പിറ്റേദിവസം തന്നെ മരിക്കുകയും ചെയ്തിരുന്നു

കൊല്ലം: പരവൂർ ഊഴായിക്കോട്ട് പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തിൽ മാതാവ് അറസ്റ്റിൽ. കുഞ്ഞിനെ കണ്ടെത്തിയ സ്ഥല ഉടമയുടെ മകൾ രേഷ്മയാണ് അറസ്റ്റിലായത്. രേഷ്മയുടേത് തന്നെയാണ് കുഞ്ഞെന്ന് പൊലീസ് വ്യക്തമാക്കി. പ്രസവിച്ചയുടനെ വീട്ടുകാരിൽ നിന്ന് മറച്ചുവെക്കാൻ രേഷ്മ കുട്ടിയെ കരിയിലക്കൂനയിൽ ഉപേക്ഷിക്കുകയായിരുന്നു. ഇത്തരത്തിൽ കരിയിലക്കൂനയിൽ കണ്ടെത്തിയ കുഞ്ഞ് പിറ്റേദിവസം തന്നെ മരിക്കുകയും ചെയ്തിരുന്നു.

New Born Baby

ഡിഎൻഎ പരിശോധനയിലാണ് കുഞ്ഞ് രേഷ്മയുടേത് തന്നെയാണ് എന്ന് കണ്ടെത്തിയത്. കഴിഞ്ഞ ജനുവരി മാസത്തിലാണ് സംഭവം നടക്കുന്നത്. പുരയിടത്തിൽ നിന്നും കുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ വീട്ടുടമ തന്നെയാണ് സംഭവം പൊലീസിനെ അറിയിച്ചത്. പ്രസവിച്ചയുടനെ തന്നെ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു കുഞ്ഞ്. പൊക്കിൾ കൊടി പോലും മുറിയാത്ത കുഞ്ഞിനെ കരിയിലകളാൽ മൂടിയ അവസ്ഥയിലാണ് കണ്ടെത്തുന്നത്.

മൂന്ന് കിലോ തൂക്കമുണ്ടായിരുന്ന ആൺ കുഞ്ഞിനെ പൊലീസെത്തി പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. എന്നാൽ ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് പാരിപ്പള്ളിയിൽ നിന്ന് തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് വിദഗ്ധ ചികിൽസയ്ക്കായി മാറ്റി. എന്നാൽ ഒരു രാത്രി മുഴുവൻ മഞ്ഞേറ്റ് മണ്ണിൽ കിടന്നത് കുഞ്ഞിന്റെ ആരോഗ്യത്തെ തന്നെ സാരമായി ബാധിക്കുകയും ജീവൻ നിലനിർത്താൻ സാധിക്കാതെ വരുകയുമായിരുന്നു.

കര്‍ണാടകയില്‍ ബസ് ഗതാഗതം പുനസ്ഥാപിച്ചു; ചിത്രങ്ങള്‍ കാണാം

പിന്നീട് നടത്തിയ വിശദമായ അന്വേഷണങ്ങളൊന്നും ഫലം കണ്ടില്ല. സംശയമുളള മുന്നൂറിലേറെ പേരില്‍ നിന്ന് മൊഴിയെടുത്തു. കുഞ്ഞ് ഉപേക്ഷിക്കപ്പെട്ട രാത്രി മുഴുവന്‍ മേഖലയില്‍ ഉണ്ടായ ആയിരക്കണക്കിന് മൊബൈല്‍ ഫോണ്‍ സംഭാഷണ രേഖകളും പരിശോധിച്ചു. എന്നാൽ പ്രതിയെ കണ്ടെത്താൻ സാധിക്കാതിരുന്ന പൊലീസ് ശാസ്ത്രീയ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് ഒടുവിൽ രേഷ്മയിലേക്ക് എത്തുന്നത്.

കറുപ്പിൽ അഴകായി ഉർവശി റൗട്ടേല; പുതിയ ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
    Third wave of pandemic starts in India within one month

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+