Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊവിഡ് വാക്‌സിനേഷന്‍: ജനപ്രാതിനിധ്യം വര്‍ധിപ്പിക്കുമെന്ന് കൊല്ലം ജില്ലാ കലക്ടര്‍

കൊല്ലം: ഒന്നും രണ്ടും ഡോസുകള്‍ ഉള്‍പ്പടെ കൊല്ലം ജില്ലയില്‍ മാര്‍ച്ച് 16ന് 11094 പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്സിന്‍ നല്‍കി. 556 ആരോഗ്യപ്രവര്‍ത്തകരും 156 മുന്നണിപ്പോരാളികളും 517 തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും 45 നും 59 നും ഇടയിലുള്ള 470 പേരും 60 വയസിന് മുകളിലുള്ള 8970 പേരും ആദ്യ ഡോസ് സ്വീകരിച്ചു. 381 ആരോഗ്യപ്രവര്‍ത്തര്‍ക്കും 40 മുന്നണിപ്പോരാളികള്‍ക്കും നാലു തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും രണ്ടാമത്തെ ഡോസ് നല്‍കി.

covid

ജില്ലയിലെ കോവിഡ് പ്രതിരോധ കുത്തിവെയ്പ്പുമായി ബന്ധപ്പെട്ട് പ്രചാരണ പ്രവര്‍ത്തനങ്ങളും ക്യാമ്പുകളും നടത്തി ജനപ്രാധിനിത്യം വര്‍ധിപ്പിക്കുമെന്ന് ജില്ല കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ പറഞ്ഞു. കോവിഡ് പ്രതിരോധം, ദുരന്ത നിവാരണ അതോറിറ്റി പ്രവര്‍ത്തനങ്ങള്‍, തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ അവലോകനം എന്നിവ നിര്‍വഹിക്കാന്‍ നടത്തിയ ഗൂഗിള്‍ യോഗത്തിലാണ് തീരുമാനം.

കോവിഡ് പോസിറ്റീവായവര്‍ക്ക് സമ്മതിദാനം രേഖപ്പെടുത്തുന്നതിനുള്ള ഫോം 12ഡി യുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശമുണ്ട്. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ ഏകോപനം ഊര്‍ജിതമാക്കി തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദിഷ്ട റിപ്പോര്‍ട്ടുകള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ കൃത്യമായി തയ്യാറാക്കി നല്‍കണം. കോവിഡ് രോഗവ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട് നടന്നുവരുന്ന പരിശോധനകള്‍ കൂടുതല്‍ ശക്തമാക്കണം - കലക്ടര്‍ ആവശ്യപ്പെട്ടു.

വരണാധികാരികള്‍ അതത് മണ്ഡലങ്ങളിലെ മുന്നൊരുക്കങ്ങളും ക്രമീകരണങ്ങളും യോഗത്തില്‍ അവതരിപ്പിച്ചു. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വൃദ്ധസദനങ്ങളിലെ വാക്‌സിനേഷന്‍ ഇന്ന്(മാര്‍ച്ച് 17) ആരംഭിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. ശ്രീലത അറിയിച്ചു. സബ് കലക്ടര്‍ ശിഖാ സുരേന്ദ്രന്‍, എ.ഡി.എം. അലക്‌സ്.പി. തോമസ്, സിറ്റി പോലീസ് കമ്മീഷണര്‍ ടി. നാരായണന്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+