• search
 • Live TV
കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കാമുകനൊത്തുള്ള സുഖജീവിതത്തിന് പിഞ്ചുകുഞ്ഞ് വില്ലനായി, അമ്മ വലിച്ചെറിഞ്ഞു; കൊല്ലത്തെ സംഭവത്തിൽ വമ്പൻ ട്വിസ്റ്റ്

Google Oneindia Malayalam News

കൊല്ലം: ഇക്കഴിഞ്ഞ ജനുവരിയില്‍ കൊല്ലത്തെ കല്ലുവാതുക്കലില്‍ ഉപേക്ഷിച്ച നവജാത ശിശു മരിച്ച സംഭവത്തില്‍ പൊലീസിന്റെ വമ്പന്‍ കണ്ടെത്തല്‍. കുഞ്ഞിനെ അമ്മ തന്നെ പ്രസവശേഷം ഉപേക്ഷിച്ചതാണെന്നും സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട കാമുനോടൊപ്പം ജീവിക്കുന്നതിന് വേണ്ടി അമ്മ ഉപേക്ഷിക്കുകയായിരുന്നെന്നും പൊലീസ് കണ്ടെത്തി. സംഭവത്തെ തുടര്‍ന്ന് പേഴുവിളയില്‍ രേഷ്മയെ (22) പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസിനെ കുഴക്കിയ സംഭവത്തില്‍ ഞെട്ടിക്കുന്ന ട്വിസ്റ്റാണ് അന്വേഷണം അമ്മയിലേക്ക് എത്തിച്ചത് വിശദാംശങ്ങളിലേക്ക്..

കർണാടകത്തിൽ സുപ്രധാന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ- ചിത്രങ്ങൾ

1

കഴിഞ്ഞ ജനുവരി അഞ്ചിനാണ് ജനിച്ച് അധിക സമയമാകാത്ത ആണ്‍ കുഞ്ഞിനെ അവശനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ സാഹചര്യ തെളിവുകളോ സാക്ഷികളോ ഇല്ലാതിരുന്നതിനാല്‍ പൊലീസ് അന്വേഷണത്തെ കുഴക്കിയിരുന്നു. ഇപ്പോള്‍ അറസ്റ്റിലായ രേഷ്മയുടെ സഹോദരിയാണ് കുഞ്ഞിനെ കണ്ടത് തുടര്‍ന്ന് പൊലീസില്‍ അറിയിക്കുകയായിരുന്നു.

2

രേഷ്മയുടെ ഭര്‍ത്താവ് വിഷ്ണുവാണ് പൊലീസിനെ അറിയിച്ചതും കുഞ്ഞിന്റെ പൊക്കിള്‍ക്കൊടി മുറിച്ചതും. തുടര്‍ന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളേജിലും തിരുവനന്തപുരം എസ്എടിയിലും എത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവന്‍രക്ഷിക്കാനായില്ല. രാത്രിയോടെ കുഞ്ഞ് മരിക്കുകയായിരുന്നു. കുഞ്ഞ് ആരുടേതാണെന്ന് അറിയാന്‍ ഭര്‍ത്താവ് വിഷ്ണു അലയുമ്പോഴും രേഷ്മ ഒന്നും അറിഞ്ഞതായി ഭാവിച്ചിരുന്നില്ല.

3

രേഷ്മ ഗര്‍ഭിണിയാണെന്ന വിവരം വീട്ടുകാര്‍ക്ക് പോലും അറിയാതിരുന്നതിനാല്‍ ആരും രേഷ്മയെയും സംശയിച്ചിരുന്നില്ല. അന്വേഷണത്തിനെത്തിയ പൊലീസ് നായയെയും ഫോറന്‍സിക് പരിശോധനയും നടത്തി. എന്നാല്‍ പൊലീസിന് രേഷ്മയുടെ കുടുംബത്തെ സംശയമുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് മൂന്ന് തവണയാണ് ഇവരുടെ മൊഴി എടുത്തത്.

4


എന്നാല്‍ ഡിഎന്‍എ പരിശോധന നടത്താന്‍ തീരുമാനിച്ചത് കേസില്‍ വഴിത്തിരിവായി. കുഞ്ഞിന്റെയും രേഷ്മയുടെയും കുടുംബാംഗങ്ങളുടെയും ഡിഎന്‍എ ശേഖരിച്ച് പരിശോധന നടത്തി. തിങ്കളാഴ്ച വൈകീട്ടോടെയാണ് പൊലീസിന് ഇതിന്റെ പരിശോധന ഫലം ലഭിച്ചത്. തുടര്‍ന്ന് ചൊവ്വാഴ്ച രേഷ്മയെയും മാതാപിതാക്കളെയും പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

5

സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട് ഇഷ്ടത്തിലായ കാമുകനുമായി ജീവിക്കുന്നതിന് വേണ്ടി കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നെന്നാണ് രേഷ്മ പൊലീസിന് നല്‍കിയ മൊഴി. ജനുവരി നാലിന് വീട്ടിലെ ശൗചാലയത്തില്‍ നിന്ന് പ്രസവിച്ച കുഞ്ഞിനെ അപ്പോള്‍ തന്നെ ഉപേക്ഷിക്കുകയായിരുന്നെന്ന് രേഷ്മ പറയുന്നു. രേഷ്മ കുറ്റം സമ്മതിച്ചിട്ടുണ്ട്.

6


ഭര്‍ത്താവ് ജോലിക്ക് പോയ സമയത്ത് രേഷ്മ സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട കാമുകനോടൊപ്പം സല്ലപിക്കുന്നത് പതിവായിരുന്നു. മൂന്ന് വയസുള്ള മറ്റൊരു കുഞ്ഞുകൂടി രേഷ്മയ്ക്കുണ്ട്. ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് എത്തിയാല്‍ വിവാഹം കഴിക്കാമെന്ന് കാമുകന്‍ വാക്ക് നല്‍കിയിരുന്നു.

7

ഇതിനിടെയാണ് രേഷ്മ രണ്ടാമതും ഗര്‍ഭിണിയായത്. പുതിയ കുഞ്ഞ് കാമുകനുമായുള്ള സുഖ ജീവിതത്തിന് തടസാമാകുമെന്ന് കരുതിയതോടെ ഇക്കാര്യം ഭര്‍ത്താവില്‍ നിന്നു പോലും മറച്ചുവച്ചു. പ്രസവിച്ച് കഴിഞ്ഞ് കുഞ്ഞിനെ ഉപേക്ഷിക്കാമെന്ന് രേഷ്മ നേരത്തെ കരുതിക്കാണും. പ്രതിയെ ഇപ്പോള്‍ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. രേഷ്മയുടെ ബന്ധുക്കള്‍ക്ക് സംഭവത്തില്‍ പങ്കുണ്ടോ എന്ന് അന്വേഷിക്കുകയാണ് പൊലീസ്. ഭര്‍ത്താവ് വിഷ്ണു ഇപ്പോള്‍ വിദേശത്താണ്.

cmsvideo
  Suresh stored diesel to attack Archana | Oneindia Malayalam

  കിരണിന്റെ അച്ഛന്‍ ചോദിച്ചു മകള്‍ക്ക് എന്ത് കൊടുക്കുമെന്ന്, വെളിപ്പെടുത്തലുമായി വിസ്മയയുടെ പിതാവ്കിരണിന്റെ അച്ഛന്‍ ചോദിച്ചു മകള്‍ക്ക് എന്ത് കൊടുക്കുമെന്ന്, വെളിപ്പെടുത്തലുമായി വിസ്മയയുടെ പിതാവ്

  പന്ത് കൊണ്ട് പല്ല് തെറിച്ചു, കള്ളന്‍ സൈക്കിള്‍ കൊണ്ടുപോയി, അനുഭവം പറഞ്ഞ് ചാക്കോച്ചന്‍പന്ത് കൊണ്ട് പല്ല് തെറിച്ചു, കള്ളന്‍ സൈക്കിള്‍ കൊണ്ടുപോയി, അനുഭവം പറഞ്ഞ് ചാക്കോച്ചന്‍

  ദളപതി വിജയിയുടെ ഇതുവരെ ആരും കാണാത്ത ചിത്രങ്ങള്‍, വൈറല്‍

  കെ സി വേണുഗോപാൽ
  Know all about
  കെ സി വേണുഗോപാൽ

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

  English summary
  Police find out the mother had abandoned the newborn baby In Kollam To live with her lover
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X