കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കിരണ്‍ കുമാറിന് ജാമ്യമില്ല; ആളൂരിന്റെ വാദം കോടതി തള്ളി, ചോദ്യം ചെയ്തത് പോലീസ് ശുഷ്‌കാന്തി

Google Oneindia Malayalam News

കൊല്ലം: വിസ്മയ ദുരൂഹ മരണ കേസില്‍ പ്രതിയായ ഭര്‍ത്താവ് കിരണ്‍ കുമാറിന് ജാമ്യമില്ല. അഡ്വ. ബിഎ ആളൂര്‍ മുഖേന കിരണ്‍ സമര്‍പ്പിച്ച ജാമ്യ ഹര്‍ജി ശാസ്താംകോട്ട ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് തള്ളി. ഇതോടെ പ്രതി ജയിലില്‍ തുടരും. കിരണിന് കൊവിഡ് ബാധിച്ചിരുന്നു. രോഗം ഭേദമായ ശേഷം വീണ്ടും കസ്റ്റഡിയില്‍ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. നേരത്തെ മൂന്ന് ദിവസം കസ്റ്റഡിയില്‍ വിട്ടുകൊടുത്തിരുന്നു.

Recommended Video

cmsvideo
കിരണിനെ മണിച്ചിത്രത്താഴിട്ട് പൂട്ടി പ്രോസിക്യൂഷൻ..ആളൂർ തേഞ്ഞൊട്ടി

കടപ്പുറത്ത് നിന്ന് തല്ല് കൊള്ളാതെ രക്ഷപ്പെട്ട എംഎല്‍എ; മുകേഷ് വിവരദോഷി എന്ന് ബൈജു കൊട്ടാരക്കരകടപ്പുറത്ത് നിന്ന് തല്ല് കൊള്ളാതെ രക്ഷപ്പെട്ട എംഎല്‍എ; മുകേഷ് വിവരദോഷി എന്ന് ബൈജു കൊട്ടാരക്കര

തിരിച്ചു ഹാജരാക്കാനിരിക്കെയാണ് കൊവിഡ് ബാധിച്ചത്. തൊട്ടുപിന്നാലെ ആളൂര്‍ ജാമ്യാപേക്ഷയുമായി എത്തി. ബിഎ ആളൂരിന്റെയും പ്രോസിക്യൂട്ടര്‍ കാവ്യനായരുടെയും വാദം കേട്ട കോടതി വിധി പറയാന്‍ ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു. ജാമ്യാപേക്ഷ തള്ളിയാണ് മജിസ്‌ട്രേറ്റ് എ ഹാഷിം ഉത്തരവിട്ടത്. പ്രോസിക്യൂഷന്‍ വാദമാണ് കോടതി അംഗീകരിച്ചത്.

p

ആ വലിയ സ്വപ്‌നം ബാക്കിയാക്കി ജെഫ് ബെസോസ്; ലോകത്തെ ഏറ്റവും വലിയ സമ്പന്നനെ കുറിച്ച് അറിയാം

കിരണ്‍ മാന്യനായ ഉദ്യോഗസ്ഥനാണ്. ഇന്നുവരെ അദ്ദേഹത്തിനെതിരെ ഒരു കേസ് പോലും എടുത്തിട്ടില്ല. പോലീസ് അനാവശ്യമായ തിടുക്കം കാട്ടുകയാണ്. ഒട്ടേറെ സമാനമായ ആത്മഹത്യകള്‍ സംസ്ഥാനത്ത് നടക്കുന്നു. ഇത്രയും ശുഷ്‌കാന്തി പോലീസ് അതിലൊന്നും കാണിച്ചിട്ടില്ലെന്നും ആളൂര്‍ വാദിച്ചു. എന്നാല്‍ അന്വേഷണം പുരോഗമിക്കുകയാണ്. കൂടുതല്‍ വകുപ്പുകള്‍ പ്രകാരം പ്രതിക്കെതിരെ കേസെടുത്തേക്കും. രോഗം ഭേദമായാല്‍ വീണ്ടും അന്വേഷണം ത്വരിതപ്പെടുത്തും. ഈ സാഹചര്യത്തില്‍ പ്രതിക്ക് ജാമ്യം നല്‍കരുത് എന്ന് എപിപി ബോധിപ്പിച്ചു.

അര്‍ധരാത്രി അഫ്ഗാനില്‍ അട്ടിമറി; സൈന്യം അയല്‍രാജ്യത്ത് അഭയം തേടി, മൂന്നിലൊന്നും പിടിച്ച് താലിബാന്‍അര്‍ധരാത്രി അഫ്ഗാനില്‍ അട്ടിമറി; സൈന്യം അയല്‍രാജ്യത്ത് അഭയം തേടി, മൂന്നിലൊന്നും പിടിച്ച് താലിബാന്‍

ഇപ്പോള്‍ നെയ്യാറ്റിന്‍ക സജ് ജയിലിലാണ് കിരണ്‍ കുമാര്‍. ഇയാളുടെ രോഗം ഭേദമായ ശേഷം വീണ്ടും കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് പൂര്‍ത്തിയാക്കാനാണ് പോലീസ് നീക്കം. അതേസമയം, ശാസ്ത്രീയ പരിശോധനകള്‍ പുരോഗമിക്കുകയാണ്. ജൂണ്‍ 21നാണ് വിസ്മയയെ കിരണ്‍ കുമാറിന്റെ വീട്ടിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

ബിക്കിനിയില്‍ ഞെട്ടിച്ച് കെനിഷ അശ്വതി; ഗ്ലാമറസ് ഫോട്ടോഷൂട്ട് കാണാം

English summary
Sasthamkotta Court rejected Kiran Kumar bail application in Kollam Vismaya Case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X