Get Updates
Get notified of breaking news, exclusive insights, and must-see stories!

ലഹരിമരുന്നുമായി എക്‌സൈസ് ഉദ്യോഗസ്ഥന്‍ പിടിയില്‍; പിടിച്ചെടുത്തത് 20 ഗ്രാം എംഡിഎംഎ

ആറ് മാസമായി അഞ്ചലിലെ ലോഡ്ജ് കേന്ദ്രീകരിച്ച് ലഹരി മരുന്ന് വില്‍പന നടക്കുന്നതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു.

drug

കൊല്ലം: അഞ്ചലില്‍ ലഹരിമരുന്നുമായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ മൂന്ന് പേര്‍ പിടിയില്‍. കിളിമാനൂര്‍ എക്‌സൈസ് റേഞ്ചിലെ ഓഫീസറായ അഖില്‍, സുഹൃത്തുക്കളായ അല്‍സാബിത്ത്, ഫൈസല്‍ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇവരില്‍ നിന്ന് 20 ഗ്രാം എം ഡി എം എ, 58 ഗ്രാം കഞ്ചാവ് എന്നിവ പിടിച്ചെടുത്തു. ആറ് മാസമായി അഞ്ചലിലെ ലോഡ്ജ് കേന്ദ്രീകരിച്ച് ലഹരി മരുന്ന് വില്‍പന നടക്കുന്നതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലാകുന്നത്. മാതൃഭൂമി ഓണ്‍ലൈനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

കൊല്ലം ജില്ലയില്‍ ലഹരി മാഫിയ ശക്തമാകുന്ന സാഹചര്യത്തില്‍ വലിയ രീതിയിലുള്ള പരിശോധനയാണ് പൊലീസ് നടത്തുന്നത്. കഴിഞ്ഞ ദിവസം മാരക ലഹരി മരുന്നായ എം ഡി എം എയും കഞ്ചാവുമായി 3 യുവാക്കള്‍ ചവറ പോലീസിന്റെ പിടിയിലായിരുന്നു. കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ എം ഡി എം എയും കഞ്ചാവുമായി 2 വിദ്യാര്‍ത്ഥികളെ പോലീസ് പിടികൂടിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ചവറ പോലീസും ജില്ലാ ആന്റി നര്‍ക്കോട്ടിക്ക് വിഭാഗവും സംയുക്തമായി നടത്തിയ വാഹന പരിശോധനയില്‍ 208 ഗ്രാം എം ഡി എം എയും 33.8 ഗ്രാം ഗഞ്ചാവുമായി 3 യുവാക്കള്‍ പോലീസിന്റെ പിടിയിലായത്.

കൊല്ലം കാവനാട് ആമിന മന്‍സിലില്‍ അബ്ദുള്‍ കലാം മകന്‍ നജ്മല്‍ (23), ഉമയനല്ലൂര്‍, സെയ്തലി വില്ലയില്‍, ലത്തീഫ് മകന്‍ സെയ്താലി (22), വെള്ളിമണ്‍ അല്‍ത്താഫ് മന്‍സിലില്‍ ഷെരീഫ്കുട്ടി മകന്‍ അല്‍ത്താഫ്(22) എന്നിവരാണ് ചവറ പോലീസിന്റെ പിടിയിലായത്. ഏകദേശം ഇരുപത്ലക്ഷം രൂപയോളം വിലമതിക്കുന്ന മാരക ലഹരി മരുന്നാണ് ഇവരില്‍ നിന്നും പൊലീസ് പിടികൂടിയത്. തെക്കന്‍ കേരളത്തില്‍ പൊലീസ് നടത്തുന്ന ഏറ്റവും ഉയര്‍ന്ന അളവിലുള്ള മയക്ക് മരുന്ന് വേട്ടയാണ് ഇത്.

ബാംഗ്ലൂരില്‍ നിന്നും ഉയര്‍ന്ന അളവില്‍ ലഹരിവസ്തുക്കള്‍ ഇവര്‍ നാട്ടിലെത്തിച്ചു വിവിധ സ്ഥലങ്ങളില്‍ വിതരണം ചെയ്യുന്നതായി ജില്ലാ പോലീസ് മേധാവി മെറിന്‍ ജോസഫ് ഐപിഎസ് ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ക്രൈം ബ്രാഞ്ച് എസിപി സക്കറിയ മാത്യുവിന്റെ നിയന്ത്രണത്തിലുള്ള ഡാന്‍സാഫ് ടീം കഴിഞ്ഞ കുറച്ച് നാളുകളായി നടത്തി വന്ന നിരീക്ഷണത്തിനൊടുവിലാണ് ഇവരെ പിടികൂടാനായത്.

കാറില്‍ ബാംഗ്ലൂരില്‍ നിന്നും ലഹരി വസ്തുക്കളുമായി എത്തിയ ഇവരെ ചവറ പാലത്തില്‍ വച്ച് ചവറ പോലീസും ഡാന്‍സാഫ് ടീമും സംയുക്തമായി നടത്തിയ വാഹന പരിശോധനയില്‍ പിടികൂടുകയായിരുന്നു. ഇവര്‍ സഞ്ചരിച്ച് വന്ന വാഹനത്തിനുള്ളില്‍ പ്രത്യേകം തയ്യാറാക്കിയ അറയില്‍ ഒളിപ്പിച്ച നിലയിലാണ് ലഹരി വസ്തുക്കള്‍ കണ്ടെടുത്തത്. പ്രധാനമായും കൊല്ലം, ഓച്ചിറ, ശക്തികുളങ്ങര, ചവറ, കരുനാഗപ്പള്ളി, ചാത്തന്നൂര്‍, പാരിപ്പള്ളി എന്നീ മേഖലകളിലെ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥികളേയും മറ്റ് യൗവ്വനക്കാരേയും ലക്ഷ്യമിട്ട് എത്തിച്ച ലഹരി മരുന്നാണ് പിടികൂടാനായത്.

പ്രതികള്‍ സ്ഥിരമായി പല കാറുകള്‍ വാടകക്ക് എടുത്താണ് ബാംഗ്ലൂരില്‍ നിന്നും ലഹരി മരുന്നുകള്‍ എത്തിച്ചിരുന്നത്. അര ഗ്രാമിന്റെ വീതമുള്ള ചെറിയ പൊതികളിലാക്കി ഉയര്‍ന്ന വിലക്ക് വില്‍പ്പന നടത്തുന്നതായിരുന്നു ഇവരുടെ രീതി. ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലും ഇവര്‍ ലഹരി വ്യാപാരം നടത്തിയിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ജില്ലയിലെ ഏകദേശം രണ്ടായിരത്തോളം യുവജനങ്ങളിലേക്ക് എത്താമായിരുന്ന ലഹരിയുടെ ഒഴുക്കാണ് പോലീസിന്റെ ഇടപെടലിലൂടെ തടയാന്‍ സാധിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+