സൂരജിന് ക്രൂരമനസ്സ്, അതിസമര്‍ത്ഥനായ കുറ്റവാളി, കേസ് അന്വേഷിച്ച എസ്പിയുടെ വെളിപ്പെടുത്തല്‍
കൊല്ലം: അഞ്ചലില്‍ ഉത്ര വധക്കേസില്‍ നിര്‍ണായക വിധി ഇന്ന്. മൂര്‍ഖന്‍ പാമ്പിനെ കൊണ്ട് കടിപ്പിച്ച് ഭര്‍ത്താവ് സൂരജാണ് ഉത്രയെ കൊലപ്പെടുത്തിയത്. എന്നാല്‍ സൂരജ് കൊടും കുറ്റവാളിയാണെന്ന് കേസ് അന്വേഷിച്ച എസ്പി ഹരിശങ്കര്‍ പറയുന്നു. പാതിരാത്രിയില്‍ മൂര്‍ഖന്‍ കടിച്ചാണ് ഉത്ര മരിച്ചതെന്ന കാര്യം സൂരജ് മെനഞ്ഞുണ്ടാക്കിയ കഥയായിരുന്നു. ആദ്യ ഘട്ടത്തില്‍ തന്നെ പോലീസിന് ഇക്കാര്യത്തില്‍ സംശയം തോന്നിയിരുന്നു. പിന്നീട് നടത്തിയ അന്വേഷണങ്ങളില്‍ സൂരജ് പറഞ്ഞ നുണക്കഥകളെല്ലാം പൊളിയുകയായിരുന്നു. പിന്നീട് ഓരോ കാര്യങ്ങളായി സൂരജ് തന്നെ സമ്മതിക്കുകയായിരുന്നു. കേരളത്തെ ഞെട്ടിച്ച കൊലപാതകത്തിന്റെ വിവരങ്ങളാണ് ഇതോടെ പുറത്തുവന്നത്.

കഴിഞ്ഞ വര്‍ഷം മേയ് ആറിനായിരുന്നു ഉത്രയ്ക്ക് പാമ്പിന്റെ കടിയേറ്റത്. ഏഴാം തിയതി രാവിലെ ഉത്ര മരിക്കുകയായിരുന്നു. അതേസമയം സൂരജ് ക്രൂരനും അതിസമര്‍ഥനുമാണ് ഹരിശങ്കര്‍ പറയുന്നു. അന്വേഷണത്തില്‍ ഇത് വ്യക്തമായി കണ്ടെത്താനായി. ദൃക്‌സാക്ഷികള്‍ ഇല്ലാത്തത് കൊണ്ട് ശാസ്ത്രീയ തെളിവുകളിലാണ് കൂടുതല്‍ ശ്രദ്ധിച്ചത്.സൂരജിന് പരമാവധി ശിക്ഷ തന്നെ കിട്ടുമെന്നാണ് പ്രതീക്ഷയെന്നും ഹരിശങ്കര്‍ പറഞ്ഞു. നേരത്തെ ഉത്രയുടെ മരണം കൊലപാതകമാണെന്ന സംശയത്തെ തുടര്‍ന്ന് മാതാപിതാക്കള്‍ കൊല്ലം റൂറല്‍ എസ്പിയായ ഹരിശങ്കറിനെ കണ്ടിരുന്നു. സാധാരണ രീതിയില്‍ അവസാനിക്കേണ്ട കേസ് ഇതോടെയാണ് പുതിയ വഴിത്തിരിവിലേക്ക് എത്തിയത്.
90 ദിവസത്തിനുള്ളില്‍ പോലീസ് ഈ കേസില്‍ കുറ്റപത്രം നല്‍കിയിരുന്നു. സുരേഷിന്റെ കൈയ്യില്‍ നിന്ന് സൂരജ് മൂര്‍ഖനെ വാങ്ങിയത്. ഇയാളെ കേസിലെ മാപ്പുസാക്ഷിയാക്കിയിരിക്കുകയാണ്. സുരേഷ് ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. അതേസമയം ഉത്ര കേസ് കുറ്റാന്വേഷണ രംഗത്ത് ഒരുപാട് പഠനങ്ങള്‍ക്കും വഴിതുറന്നിട്ട കേസാണിത്. പാമ്പിനെ ഉപയോഗിച്ച് കൊല്ലുന്ന രീതി മുമ്പൊന്നും ഉണ്ടായിട്ടില്ല. അടുത്ത് തന്നെ ഉത്ര വധക്കേസ് അന്വേഷണം പോലീസ് കുറ്റാന്വേഷണ ജേണലില്‍ പ്രസിദ്ധീകരിക്കും. ഉത്രയെ രണ്ട് തവണ പാമ്പ് കടിച്ചെന്നതാണ് സംശയത്തിന് കാരണമെന്ന് ഹരിശങ്കര്‍ പറയുന്നു. കൊലപാതകമെന്ന് സംശയിക്കുന്ന തരത്തിലുള്ള സൂചനകളൊന്നും ലഭിച്ചിരുന്നില്ല. സൂരജ് മുന്‍കൈ എടുത്ത് ഉത്രയുടെ വീട്ടില്‍ സര്‍പ്പപൂജ നടത്തിയ വിവരം അറിഞ്ഞിരുന്നുവെന്നും എസ്പി ഹരിശങ്കര്‍ പറഞ്ഞു.
റിതു എന്താ ഒരു ലുക്ക്; സൂപ്പര്‍ ഹോട്ട് ലുക്കെന്ന് ആരാധകര്‍, പുതിയ ഫോട്ടോഷൂട്ട് വൈറല്‍
സൂരജിന് പണത്തിനോട് ആര്‍ത്തിയുണ്ടെന്ന് ഉത്രയുടെ പിതാവ് പരാതിയില്‍ പറഞ്ഞിരുന്നു. സൂരജിന് പങ്കുണ്ടോ എന്നായിരുന്നു പിതാവിന്റെ സംശയം. ഇതോടെയാണ് പോലീസും കേസില്‍ ശക്തമായ അന്വേഷണത്തിന് തയ്യാറായത്. പാമ്പ് കടിച്ചുള്ള മരണത്തില്‍ പൊരുത്തക്കേടുകള്‍ ഉണ്ടായിരുന്നു. വീടിന്റെ ഒന്നാം നിലയില്‍ വെച്ചാണ് ഉത്രയെ അണലി കടിച്ചത്. അണലി ഒരിക്കലും മരത്തില്‍ കയറില്ല. അണലി കടിക്കുകയാണെങ്കില്‍ തറയില്‍ വെച്ചായിരിക്കും. അതല്ലെങ്കില്‍ ആരെങ്കിലും അണലിയെ മുകള്‍ നിലയില്‍ എത്തിക്കണം. വീടിന്റെ മുകളിലെ മരക്കൊമ്പ് വഴിയാണ് അണലി വന്നതെന്നായിരുന്നു സൂരജിന്റെ അമ്മ പറഞ്ഞത്. എന്നാല്‍ അയല്‍ക്കാര്‍ അടുത്ത കാലത്താണ് ഇത് ചായ്ച്ച് നിര്‍ത്തിയതെന്നാണ് പറഞ്ഞതെന്നും, അതോടെയാണ് സംശയം ശക്തമായതെന്നും ഹരിശങ്കര്‍ പറഞ്ഞു.












Click it and Unblock the Notifications